ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം ഏതാണ്?

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തെരഞ്ഞെടുത്തു. ടോക്യോ, മ്യൂണിച്ച്, വിയന്ന പോലുള്ള 338 നഗരങ്ങളെ പിന്തള്ളിയാണ് അബുദാബി തുടർച്ചയായ രണ്ടാം വർഷവും ഈ നേട്ടം കൈവരിച്ചത്.
ജനങ്ങളിൽ നിന്ന് ശേഖരിച്ച ഡേറ്റ ഉപയോഗിച്ചാണ് നംബിയോ എന്ന വെബ്സൈറ്റ് 338 രാജ്യങ്ങളുടെ സേഫ്റ്റി ഇൻഡക്സ് തയ്യാറാക്കിയത്.
ഖത്തറിന്റെ തലസ്ഥാനമായ ദോഹയാണ് രണ്ടാം സ്ഥാനത്ത്. ജപ്പാനിലെ ഒസാക്ക, സിംഗപ്പൂർ എന്നിവയ്ക്കാണ് മൂന്നും നാലും സ്ഥാനങ്ങൾ. ദുബായ് പതിനൊന്നാം സ്ഥാനത്താണ്.
സുരക്ഷാ, കുറ്റകൃത്യം എന്നിവയുടെ സൂചികകൾക്കൊപ്പം ജീവിതച്ചെലവും താരതമ്യം ചെയ്താണ് വിജയികളെ കണ്ടെത്തിയത്.
ഇന്ത്യയിൽ മംഗലാപുരം ആണ് ഉയർന്ന സേഫ്റ്റി ഇൻഡക്സ് സ്കോർ ഉള്ള നഗരം. തൊട്ട് പിന്നിൽ നവി മുംബൈ. കൊച്ചിയാണ് മൂന്നാം സ്ഥാനത്ത്. മുംബൈ, ചെന്നൈ, ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങി 16 ഓളം ഇന്ത്യൻ നഗരങ്ങളെ പിന്തള്ളിയാണ് കൊച്ചി മുന്നിലെത്തിയത്.