ബില്‍ ഗേറ്റ്‌സ് പറയുന്നു; പഴയതുപോലെ ആവില്ല നിങ്ങളുടെ ബിസിനസും ജീവിതവും, ഈ വഴികള്‍ സഹായിക്കും

ലോകത്തെ ശതകോടീശ്വരന്‍മാരിലൊരാളും സര്‍വ്വോപരി മനുഷ്യരെക്കുറിച്ചുള്ള ശാസ്ത്രീയമായ ഡേറ്റകള്‍ സ്വയം ലഭ്യമാക്കുന്ന ആളുകളില്‍ ഒരാളുമാണ് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സ്. പൊള്ളയായ അവകാശവാദങ്ങളുയര്‍ത്തുന്നവരെ പോലെയല്ലാതെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളില്‍ പലതും കുറിക്കുകൊള്ളുന്നതാണ്. കാരണം അവയ്ക്ക് ശാസ്ത്രീയമായ അടിത്തറയുണ്ട്. മൈക്രോസ്ഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സ് കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബിസിനസുകള്‍ക്കും പ്രൊഫഷണലുകള്‍ക്കും നല്‍കുന്ന നിരവധി ഉപദേശങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ ലിങ്ക്്ഡ് ഇനിന് അദ്ദേഹം നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കൊറോണയ്ക്ക് ശേഷം ലോകം എങ്ങനെയാകും മാറുക എന്നതാണ് അദ്ദേഹം വിശദമാക്കുന്നത്.

ജൂണില്‍ യുഎസ് ലോക്ഡൗണ്‍ പിന്‍വലിച്ചേക്കാം. എന്നാല്‍ 'ഓപണിംഗ് അപ്' എന്ന പദത്തേക്കാള്‍ ജനങ്ങള്‍ക്ക് ഒരു 'സെമി നോര്‍മല്‍' അവസ്ഥയാകും അത് പ്രദാനം ചെയ്യുക എന്ന് അദ്ദേഹം പറയുന്നു. വീണ്ടും ലോകം പഴയതുപോലെ പ്രവര്‍ത്തിച്ചു തുടങ്ങുമെങ്കിലും വലിയ ഒരു ജനക്കൂട്ടമോ സാമൂഹ്യ കൂട്ടായ്മകളോ ഒന്നും തന്നെ ഉണ്ടായേക്കണമെന്നില്ല. ഫാക്റ്ററികള്‍ പ്രവര്‍ത്തിച്ചു തുടങ്ങും, കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ പുനരാരംഭിക്കും, സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും. എങ്കിലും റിയല്‍ എസ്‌റ്റേറ്റ്, സ്‌പോര്‍ട്‌സ് ഇവന്റുകള്‍, ഹോസ്പിറ്റാലിറ്റി ബിസിനസ് എന്നിവയെല്ലാം പൂര്‍വ സ്ഥിതിയിലേക്കെത്താന്‍ ഇനിയുമേറെ സമയമെടുക്കും. അദ്ദേഹം വ്യക്തമാക്കി.

ആളുകള്‍ പുറത്തു പോകാനും യാത്ര ചെയ്യാനുമൊക്കെ തയ്യാറാകുമോ എന്ന ചോദ്യത്തിന് ഒരു രാത്രി കൊണ്ട് കാര്യങ്ങളൊന്നും പഴയപടി ആകില്ല, പതിയെ പതിയെ മാത്രമേ ആളുകള്‍ പുറത്തു നിന്നു ഭക്ഷണം കഴിക്കുന്ന ശീലത്തിലേക്ക് പോലുമെത്തൂ എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഈ മാറ്റങ്ങളൊക്കെ വരും മുമ്പ് തന്നെ വളരെ ഫലവത്തായ ഒരു കൊറോണ വാക്‌സിന്‍ കണ്ടുപിടിച്ചേ മതിയാകൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആ കണ്ടുപിടുത്തത്തിന്റെ ഒന്നര വര്‍ഷത്തോളം പിന്നിലാണ് ഇപ്പോളും നമ്മളെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ഡിജിറ്റല്‍ മാറ്റങ്ങള്‍

കാര്യങ്ങളെല്ലാം ഡിജിറ്റല്‍ ആകുമെന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇനി ബിസിനസ് ട്രിപ്പുകളോ ഷെയര്‍ ഹോള്‍ഡര്‍ മീറ്റിങ്ങുകളോ പോലും പഴയത് പോലെ തിരിച്ചെത്തുമോ എന്നത് സംശയമാണ്. കോവിഡ് പരക്കുന്നതിന് വളരെ മുമ്പ് തന്നെ മൈക്രോ സോഫ്റ്റ് ഷെയര്‍ഹോള്‍ഡര്‍മീറ്റിംഗ് ഡിജിറ്റല്‍ ആയിരുന്നു. പിന്നീട് പല കമ്പനികളും ഈ മോഡല്‍ പരീക്ഷിക്കുകയാണുണ്ടായത്. പുതിയ സോഫ്റ്റ്‌വെയറുകള്‍ വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നതിലൂടെ കാര്യങ്ങളെല്ലാം മാറി മറിയുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഒരു വിര്‍ച്വല്‍ കോര്‍ട്ട് റൂം വന്നേക്കുമോ എന്ന ചോദ്യത്തിന് 'വളരെ ഫലവത്തും ഏറെ ഉപയോഗപ്രദവുമായ മാര്‍ഗങ്ങള്‍ ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ, പഴയതു പോലെ ആകില്ല ഒന്നും' അദ്ദേഹം പറഞ്ഞു.

ബിസിനസുകാര്‍ എങ്ങനെ മാറണം?

  1. നിങ്ങള്‍ ഒരു റസ്റ്റോറന്റ് ഉടമയാണെങ്കില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള മാര്‍ഗങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പരിചിതമാക്കാം. പിക് അപ് ആന്‍ഡ് ഡ്രോപ് പോലുള്ളവ സുരക്ഷിതമായി ഏര്‍പ്പാടാക്കാം.
  2. ആളുകള്‍ വന്നതിന് ശേഷം പുതിയ സൗകര്യങ്ങള്‍ നല്‍കരുത്, പുതിയ സൗകര്യങ്ങള്‍ ഉണ്ട് എന്നു പരസ്യപ്പെടുത്തി അവരെ കൊണ്ട് വരാന്‍ കഴിയണം.
  3. കണ്ടന്റ്/ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരമാവധി ഉപയോഗപ്പെടുത്തുക .
  4. റസ്‌റ്റോറന്റെങ്കില്‍ നിങ്ങളുടെ ഏറ്റവും പ്രമുഖ ഡിഷുകളോ മറ്റ് ബിസിനസുകളെങ്കില്‍ പ്രോഡക്‌റ്റോ സര്‍വീസോ എങ്ങനെ നല്‍കുന്നു എന്നതിന്റെ വിഡിയോകള്‍ യൂട്യൂബിലും മറ്റും അപ്ലോഡ് ചെയ്യണം.
  5. എല്ലാ മികച്ച ഡിജിറ്റല്‍ മാക്കറ്റിംഗ് സ്‌കില്ലുകളും കമ്പനിക്കായി ഉപയോഗിക്കാനാകുന്ന വിധം നിങ്ങള്‍ പഠിച്ചെടുക്കുക, പതിയെ ആളുകളിലേക്ക് അത് പരിചയിപ്പിച്ച് നല്‍കുക.
  6. നിങ്ങളുടെ ഇവന്റുകള്‍ ഡിജിറ്റല്‍ ആക്കുക. ആദ്യം കുറച്ചു വിര്‍ച്വല്‍ ഇവന്റുകള്‍ സൗജന്യമായി നല്‍കുക. സൗജന്യമായി നല്‍കുന്നതിന് ക്വാളിറ്റി നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അത് നിങ്ങള്‍ക്ക് പിന്നീട് ബിസിനസാക്കാം, വിവിധ പേമെന്റുകള്‍ വഴി.
  7. ടൂറിസം മേഖലയിലെ കമ്പനികള്‍ക്ക് ഗ്രീക്ക് നാഷണല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ ഗൂഗ്‌ളുമായി ചേര്‍ന്ന് തുടങ്ങിയ 'ഗ്രീസ് ഫ്രം ഹോം' എന്നത് പോലെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാം.
  8. ടൂറിസ്റ്റുകള്‍ക്ക് കാണാന്‍ ആഗ്രഹമുള്ള സ്ഥലങ്ങളിലേക്ക് അവരെ എത്തിക്കുന്ന തരത്തില്‍ വിര്‍ച്വല്‍ വിഡിയോകളും കണ്ടന്റുകളും ഒരുക്കി ടൂറിസ്റ്റ് കമ്പനികള്‍ക്ക് ക്ലയന്റഉകളുമായി ബന്ധം നിലനിര്‍ത്താം. പേമെന്റ് ബേസിസില്‍ നിങ്ങളുടെ കൈവശമുള്ള കണ്ടന്റുകള്‍, അവ വിഡിയോയോ വിഷ്വല്‍സോ ഓഡിയോയോ എന്തുമാവട്ടെ അവ വില്‍ക്കാന്‍ കഴിയണം.
  9. എല്ലാ ബിസിനസിനും ഡിജിറ്റല്‍ കണ്ടന്റ് വഴിയോ ടെക്‌നോളജി വഴിയോ തുടരാനാകില്ല എങ്കിലും ടെക്‌നോളജിയിലൂടെ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ്, ഉപഭോക്താക്കളുമായുള്ള സമ്പര്‍ക്കം എന്നിവ നിലനിര്‍ത്താം.
  10. സ്വന്തം ബിസിനസിനെ പഠിച്ച് ഏത് ഡിജിറ്റല്‍ മാര്‍ഗം അവലമ്പിക്കാം എന്നു കണ്ടെത്തണം. മാറാതെ ഇരുന്നാല്‍ നിങ്ങള്‍ക്ക് ബിസിനസില്‍ തുടരാനാകില്ല, കാരണം ലോകം മാറിക്കഴിഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it