ഈസ്റ്റേണിനെ ദേശീയ ബ്രാന്‍ഡാക്കിയതെങ്ങനെ? നവാസ് മീരാന്‍ പങ്കുവയ്ക്കുന്ന രഹസ്യം

അടിമാലിയെന്ന കൊച്ചു പട്ടണത്തില്‍ പിറവിയെടുത്ത ഈസ്റ്റേണ്‍ ഇന്ന് ദേശീയതലത്തില്‍ അറിയപ്പെടുന്ന ബ്രാന്‍ഡാണ്. 1988ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈസ്റ്റേണ്‍ ഗ്രൂപ്പ് പലരും പരീക്ഷിച്ച് തളര്‍ന്ന കറിപൗഡര്‍ വിപണിയില്‍ ഇന്ന് അനിഷേധ്യ സാന്നിധ്യമാണ്. കേരളത്തിന്റെ തനതു രുചിയില്‍ വികസിപ്പിച്ചെടുത്ത കറിപൗഡറുകളാണ് ഈസ്റ്റേണിന്റെ സവിശേഷത. മറ്റു സംസ്ഥാനങ്ങളിലേത് തികച്ചും വ്യത്യസ്തമായ രുചിക്കൂട്ടുകളാണ്. എന്നാല്‍ ഉല്‍പ്പന്നങ്ങളുടെ തനതു രുചിയില്‍ യാതൊരു മാറ്റവും വരുത്താതെ ദേശീയ ബ്രാന്‍ഡായി മാറാന്‍ ഈസ്റ്റേണിന് എങ്ങനെ കഴിഞ്ഞു. ബ്രാന്‍ഡ് വിപുലമാക്കിയതിനു പിന്നിലെ കാര്യങ്ങള്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ വിശദമാക്കുന്നു.
മുക്കിലും മൂലയിലും എത്തി
ഓരോ പ്രദേശത്തെയും വിപണിയെ ക്കുറിച്ച് പഠനം നടത്തി. ഉല്‍പ്പന്നം എല്ലായിടത്തും എത്തിക്കുന്നതിനായി കഠിനാ ദ്ധ്വാനവും ഏറെ നിക്ഷേപവും ആവശ്യമായിവന്നു. പക്ഷെ മാര്‍ക്കറ്റ് ഡെവലപ്‌മെന്റില്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചു. അന്യ സംസ്ഥാനത്തേക്ക് കടക്കുന്ന കേരള ബ്രാന്‍ഡുകള്‍ സാധാരണഗതിയില്‍ വിതരണക്കാരെ ഏല്‍പ്പിക്കുകയാണ് പതിവ്. എന്നാല്‍ നേരിട്ടുള്ള വിതരണമാണ് ഈസ്റ്റേണ്‍ നടത്തിയത്.
ഉല്‍പ്പന്നങ്ങളില്‍ മാറ്റം വരുത്തിയില്ല
മറ്റൊരു വിപണിയിലേക്ക് പോകുമ്പോള്‍ അവിടത്തെ ആളുകളുടെ അഭിരുചിയനുസരിച്ച് മാറുകയാണ് പതിവെങ്കില്‍ ഈസ്റ്റേണ്‍ അക്കാര്യത്തില്‍ ധീരമായ ഒരു ചുവടുവെപ്പാണ് എടുത്തത്. കേരളീയ തനിമയുള്ള രുചിയില്‍ നിന്ന് അല്‍പ്പം പോലും മാറാന്‍ തയാറായില്ല. രുചിയും മേന്മയും തിരിച്ചറിഞ്ഞ് അന്യ സംസ്ഥാനങ്ങളിലുള്ളവര്‍ ഈസ്റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തുടങ്ങി. ഒരിക്കല്‍ രുചിച്ചറിഞ്ഞവര്‍ വീണ്ടും ഉല്‍പ്പന്നം തേടിയെത്തി. കേരള ബ്രാന്‍ഡില്‍ നിന്ന് ദേശീയ ബ്രാന്‍ഡിലേക്കുള്ള വളര്‍ച്ചയില്‍ പ്രൊഫഷണലിസം മുഖ്യ ഘടകമായിരുന്നു. സ്ഥാപനത്തിന്റെ എല്ലാ മേഖലകളിലും പ്രൊഫഷണലിസം കൊണ്ടുവന്നു. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ടീമംഗങ്ങളെ പ്രോല്‍സാഹിപ്പിച്ചു. ഡെലിഗേഷന്‍ എന്നത് അതിന്റെ എല്ലാ അര്‍ത്ഥത്തിലും നടപ്പാക്കി. സ്ഥാനക്രമത്തിന് അനുസരിച്ചുള്ള റിപ്പോര്‍ട്ടിംഗ് രീതി നടപ്പില്‍ വരുത്തി.
ചെറിയ ലക്ഷ്യങ്ങളിലൂടെ വലിയ ലക്ഷ്യത്തിലേക്ക്
സ്ഥാപനത്തിന് ദീര്‍ഘകാലത്തേക്കുള്ള വലിയ ലക്ഷ്യങ്ങള്‍ വെക്കുന്നു. ആ ല ക്ഷ്യത്തിലേക്ക് എത്താന്‍ ഹ്രസ്വകാലത്തേ ക്കുള്ള ചെറു ലക്ഷ്യങ്ങള്‍ വെക്കുന്നു. ചെ റിയ ലക്ഷ്യങ്ങളിലേക്കുള്ള പ്രയത്‌നങ്ങള്‍ ടീമംഗങ്ങള്‍ക്ക് ആവേശം പകരുന്നു.
പ്രതിസന്ധികള്‍ തളര്‍ത്താറില്ല
ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയില്‍ ഉറച്ച വിശ്വാസം ഉള്ളതുകൊണ്ട് ചെറിയ വെല്ലുവിളികളിലും പ്രതിസന്ധികളിലും തളരാറില്ലെന്ന് നവാസ് മീരാന്‍. ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ തിരിച്ചറിഞ്ഞ ഉപഭോക്താക്കള്‍ മറ്റൊരിടത്തേക്കും പോകില്ലെന്ന വിശ്വാസമാണ് ഗ്രൂപ്പിനുള്ളത്.
( 2012 ല്‍ ഈസ്റ്റേണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ ആയിരുന്ന (ഇപ്പോള്‍ ചെയര്‍മാന്‍) നവാസ് മീരാന്‍ ധനം മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന് )
ഡെയ്‌ലി
ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ
ലഭിക്കാൻ join Dhanam
Telegram Channel – https://t.me/dhanamonline