ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവ്: കെട്ടുറപ്പുണ്ടാക്കാം, കുടുംബ ബിസിനസില്‍ നിലനില്‍ക്കാം

കേരളത്തിലെ കുടുംബ ബിസിനസുകള്‍ക്കായുള്ള സെമിനാറിന് കൊച്ചി ഒരുങ്ങുന്നു.

ധനം ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ Managing challenges and building a prosperous and lasting family business എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന ദ്വിദിന സെമിനാറിന് നവംബര്‍ 21, 22 തിയതികളില്‍ റമദ റിസോര്‍ട്ടാണ് ആതിഥ്യം വഹിക്കുന്നത്.

എന്തുകൊണ്ട് ഫാമിലി ബിസിനസ് കോണ്‍ക്ലേവ്

രാജ്യാന്തര, ദേശീയതലത്തിലെ കരുത്തുറ്റ ബിസിനസുകളെല്ലാം തന്നെ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പില്‍ പടുത്തുയര്‍ത്തിയതാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയ്ക്കകത്തും പുറത്തും ഖ്യാതി നേടിയ കേരള ബ്രാന്‍ഡുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. വി ഗാര്‍ഡ്, ഈസ്‌റ്റേണ്‍, സിന്തൈറ്റ്, പാരഗണ്‍, വികെസി, സിജിഎച്ച് എര്‍ത്ത് എന്നുവേണ്ട കേരളത്തിലെ എണ്ണം പറഞ്ഞ സംരംഭങ്ങളെല്ലാം തലമുറകളിലൂടെ കടന്നുവന്ന് മുന്‍നിരയിലേക്ക് വളര്‍ന്നവയാണ്.

സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഈ കുടുംബ ബിസിനസുകള്‍ വഹിക്കുന്ന പങ്കും നിര്‍ണായകമാണ്. വെല്ലുവിളികളെ അതിജീവിച്ച്, കൂടുതല്‍ ശക്തിയോടെ സുദൃഢമായി ഇവ മുന്നേറേണ്ടത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും തന്നെ അനിവാര്യമാണ്. മാത്രമല്ല മുമ്പത്തേക്കാളും വലിയ വെല്ലുവിളികളാണ് ബിസിനസ് രംഗത്ത് ഉയര്‍ന്നു വരുന്നതും. രണ്ടും മൂന്നും തലമുറകള്‍ പിന്നിടുന്നതോടെ കുടുംബ ബിസിനസുകള്‍, കേരളത്തില്‍ മാത്രമല്ല, ദേശീയ - രാജ്യാന്തരതലങ്ങളില്‍ പോലും ശിഥിലമാകുന്ന പ്രവണതയുമുണ്ട്. ഇതോടെ പല ബിസിനസുകളുടെ വേരറ്റുപോകുകയും ചെയ്യുന്നു.

ഈ സാഹചര്യത്തില്‍ എങ്ങനെ സുസ്ഥിരമായ, പ്രൊഫഷണലായി മാനേജ് ചെയ്യപ്പെടുന്ന കുടുംബ ബിസിനസുകള്‍ കെട്ടിപ്പടുക്കാം എന്നത് ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. അതുകൊണ്ടാണ് ധനം, കേരളത്തില്‍ തന്നെ ഇതാദ്യമായി ഇത്തരത്തിലൊരു ഫാമിലി ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

മാറ്റി വെയ്ക്കാം, വെറും രണ്ടു ദിവസം

കുടുംബ ബിസിനസുകളെ സംബന്ധിച്ചിടത്തോളം അതിന്റെ നടത്തിപ്പ് സങ്കീര്‍ണമാണ്. അതുപോലെ തന്നെയാണ് അവ നേരിടുന്ന പ്രശ്‌നങ്ങളും. നിലവില്‍ സങ്കീര്‍ണതയില്ലാത്ത കുടുംബ ബിസിനസുകള്‍ക്കു പോലും കാലം കടന്നുപോകവേ ഇവയൊക്കെ അഭിമുഖീകരിക്കേണ്ടിയും വരും. ആ സമയം അതിനായി അത്യധ്വാനം ചെയ്യുന്നതിനു പകരം എങ്ങനെ മികച്ച സിസ്റ്റം നടപ്പാക്കി സുസ്ഥിരവും പ്രൊഫഷണലായി മാനേജ് ചെയ്യുന്നതുമായ കുടുംബ ബിസിനസ് കെട്ടിപ്പടുക്കാമെന്ന് അറിഞ്ഞിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അതിനുള്ള അവസരമാണ് ധനം ഒരുക്കുന്നത്.

സെമിനാറില്‍ എന്താണുള്ളത്

കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സുസ്ഥിരമായൊരു ബിസിനസ് കെട്ടിപ്പടുക്കുക. പ്രതിദിനം ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ മറികടന്ന് ഒരു ബിസിനസ് വിജയകരമായി നടത്തിക്കൊണ്ടു പോകുക. ഈ രണ്ടു ഘടകങ്ങളും കുടുംബ ബിസിനസുകളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

രണ്ടു ദിനങ്ങളിലായി നീളുന്ന ഈ സെമിനാറില്‍ സുസ്ഥിരമായ ബിസിനസ് മോഡല്‍ എങ്ങനെ സൃഷ്ടിക്കാമെന്നത് കൈകാര്യം ചെയ്യുന്നത് ഈ വിഷയത്തില്‍ രാജ്യാന്തര തലത്തിലെ പ്രഗത്ഭനായ മയൂര്‍ ടി ദലാലാണ്. ന്യൂയോര്‍ക്കിലെ ദലാല്‍ കാപിറ്റല്‍ അഡൈ്വസേഴ്‌സ് ആന്‍ഡ് ഓക്‌സ്‌ഫോഡ് ഗ്രൂപ്പ് ഓഫ് ലേക്ക് സക്‌സസിന്റെ വെല്‍ത്ത് കോച്ചും സിഇഒയുമായ ഇദ്ദേഹം 100 വര്‍ഷത്തേക്കുള്ള സസ്‌റ്റെയ്‌നബിലിറ്റി റോഡ് മാപ്പ് കുടുംബ ബിസിനസുകള്‍ക്കായി സൃഷ്ടിച്ചു നല്‍കുന്നതില്‍ വിദഗ്ധനാണ്. ലോകത്തിലെ അതിപ്രശസ്തമായ 100 ലേറെ, അതും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, കുടുംബ ബിസിനസുകള്‍ക്ക് കൃത്യമായ പിന്തുടര്‍ച്ചാ ക്രമം മുതല്‍ വെല്‍ത്ത് മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം ഇദ്ദേഹം നല്‍കി വരുന്നു.

കുടുംബ ബിസിനസുകളുടെ സുഗമമായ നടത്തിപ്പ് പ്രത്യേകം പരിശീലിക്കേണ്ട കാര്യം തന്നെയാണ്. ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലും കുടുംബ ബിസിനസുകളെ ആഴത്തില്‍ അറിയുന്ന, അവയുടെ മെന്റര്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനായ പ്രൊഫ. ഡോ. പരിമള്‍ മര്‍ച്ചന്റാണ് സെമിനാറില്‍ സംസാരിക്കുന്ന മറ്റൊരു വിദഗ്ധന്‍. ദുബായിയിലെ എസ് പി ജെയ്ന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റിലെ ഗ്ലോബല്‍ എഫ്എംബി പ്രോഗ്രാമിന്റെ ഡയറക്റ്ററായ ഡോ. പരിമള്‍ മര്‍ച്ചന്റ് നാളത്തെ ബിസിനസ് സാരഥികളെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

എന്തിന് പങ്കെടുക്കണം?

രണ്ടു ദിവസം സെമിനാറില്‍ സംബന്ധിച്ചാല്‍ എന്തു ലഭിക്കും? ബിസിനസ് സാരഥികളുടെ ഉള്ളിലെ ചോദ്യമിതാകും.

  • രാജ്യാന്തര തലത്തില്‍ പ്രഗത്ഭരായ, കുടുംബ ബിസിനസുകളെ ആഴത്തില്‍ അറിയുന്ന രണ്ടു വിദഗ്ധരുമായി അടുത്തിടപഴകാനും അവരുടെ മാര്‍ഗ

    നിര്‍ദേശം സ്വീകരിക്കാനും സുവര്‍ണാവസരം.

  • കേരളത്തിലെ കുടുംബ ബിസിനസുകളിലെ പഴയ തലമുറയുടെ പ്രതിനിധികളും പുതിയ തലമുറയുടെ പ്രതിനിധികളും സംബന്ധിക്കുന്ന പാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇരുതലമുറകളുടെയും അനുഭവങ്ങളും പ്രശ്‌നങ്ങളും അവ കൈകാര്യം ചെയ്യുന്ന രീതികളും അറിയാം.
  • സംസ്ഥാനത്തെ 100 ഓളം കുടുംബ ബിസിനസ് സാരഥികളെ കാണാനും പരിചയപ്പെടാനും അവരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അവസരം
  • കുടുംബ ബിസിനസില്‍ എങ്ങനെ തീരുമാനങ്ങളെടുക്കാം, പുതിയ തലമുറയെ എങ്ങനെ ബിസിനസിലേക്ക് കൊണ്ടുവരാം. അവര്‍ക്കെങ്ങനെ പരിശീലനം നല്‍കാം. ബിസിനസിലുള്ള കുടുംബാംഗങ്ങള്‍ക്ക് വേതനം എങ്ങനെ നിജപ്പെടുത്താം. കുടുംബത്തിന്റെ സ്വത്ത് എങ്ങനെ വിദഗ്ധമായി മാനേജ് ചെയ്യാം. അഭിപ്രായ വ്യത്യാസങ്ങള്‍ എങ്ങനെ ഫലപ്രദമായി രമ്യതയിലെത്തിക്കാം തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗ്ധമായ മാര്‍ഗനിര്‍ദേശം ലഭിക്കും.

റമദ റിസോര്‍ട്ടാണ് കോണ്‍ക്ലേവിന്റെ ഡയമണ്ട് സ്‌പോണ്‍സര്‍. സ്പിന്നര്‍ പൈപ്പ്‌സ് അസോസിയേറ്റ് സ്‌പോണ്‍സറും. സെയ്ന്റ്ഗിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിനു കീഴിലുള്ള സെയ്ന്റ്ഗിറ്റ്‌സ് സെന്റര്‍ ഫോര്‍ ഫാമിലി ബിസിനസ് ആണ് കോണ്‍ക്ലേവിന്റെ നോളജ് പാര്‍ട്ണര്‍.

എങ്ങനെ പങ്കെടുക്കാം

സെമിനാറില്‍ പങ്കെടുക്കാന്‍ സ്‌പോട്ട് രജിസ്‌ട്രേഷന് ജിഎസ്ടി അടക്കം 23,600 രൂപയാണ് ഫീസ്. എന്നാല്‍ ഇപ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നികുതി അടക്കം 21,240 രൂപ മതിയാകും. ഇതിനു പുറമേ ഒരു കുടുംബ ബിസിനസില്‍ നിന്നുള്ള അധികമായുള്ള ഓരോ പ്രതിനിധിക്കും നികുതി അടക്കം 14,160 രൂപ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9663883075, 8921760538, ഇ മെയ്ല്‍: mail@dhanam.in, കൂടുതൽ അറിയാൻ : https://goo.gl/ZSjKcR

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it