Kudos! പ്രൊഫഷനിലും വ്യക്തി ജീവിതത്തിലും പ്രശംസ ഒരു 'മാജിക് ടൂള്‍' ആകുന്നതെങ്ങനെ?

എ എസ് ഗിരിഷ്

ഔദ്യോഗികവും വ്യക്തിപരവുമായ എല്ലാ അവസരങ്ങളിലും വ്യക്തികളെയോ ടീമിനെയോ പോസിറ്റീവ് ആയി ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും അഭികാമ്യമായ മാര്‍ഗമാണ് പ്രശംസ( Kudos appreciation). സീനിയര്‍ സിറ്റിസണ്‍ ആയ എനിക്കു പോലും ഒരു kudos ലഭിച്ചാല്‍ ഉണ്ടാകുന്ന മാനസിക സംതൃപ്തിയും ആഹ്ലാദവും വളരെ വലുതാണ്. A pat at the shoulder (അഭിനന്ദനം) ചൊട്ട മുതല്‍ ചുടല വരെ മനുഷ്യന്‍ ആഗ്രഹിക്കുന്നുണ്ട്. മനുഷ്യന്‍ എപ്പോഴും ആഗ്രഹിക്കുന്നതുമായി മനസിലാകും. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ഔദ്യോഗിക തലത്തിലും വ്യക്തി തലത്തിലും നല്ല റിസള്‍ട്ട് കിട്ടുന്നതായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.

അപ്പോളോ ടയേഴ്‌സിന്റെ കേരള പ്ലാന്റിലെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്റെ നൂലാമാലകളില്‍ പെട്ടുഴലുന്ന നിരവധി അവസരങ്ങള്‍ ഇതെഴുതുമ്പോള്‍ മനസിലേക്ക് കയറി വരുന്നുണ്ട്. കര്‍ക്കശമായ റിവ്യുകള്‍ക്കും നിശിതമായ വിമര്‍ശനങ്ങള്‍ക്കും ശേഷം എയര്‍പോര്‍ട്ടിലേക്ക് തിരിക്കുന്നതിന് മുന്‍പ് കമ്പനി ചെയര്‍മാന്‍ നല്‍കുന്ന ഹസ്തദാനവും അതോടൊപ്പം 'keep up the good work' എന്ന കമന്റും അടുത്ത ആറ് മാസത്തേക്ക് ഊര്‍ജ സ്വലമായി പ്രവര്‍ത്തിക്കാനുളള ഇന്ധനം ആയി മാറാറുണ്ട്. അത്രയ്ക്കുണ്ട് kudos ന്റെ ബലം.

ഒരിക്കല്‍ കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിന് കൊച്ചിയിലെത്തിയ വൈസ് ചെയര്‍മാന്‍ എന്റെ കാറില്‍ സഞ്ചരിക്കുമ്പോള്‍ ഡ്രൈവറോട് ആരുടെ കാറാണെന്ന് ചോദിച്ചതും കാര്‍ നല്ല രീതിയില്‍ മെയ്‌ന്റെയ്ന്‍ ചെയ്യുന്നുവെന്ന് പറഞ്ഞ് അഭിനന്ദിച്ചതും നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷവും അഭിമാനത്തോടെ ഓര്‍മിക്കുന്നുവെന്നതാണ് ആത്ഭുതകരമായ വസ്തുത.

കൃത്യമായും ശരിയായും ഫയല്‍ ചെയ്യപ്പെടുന്ന ഇന്‍കം ടാക്‌സ് റിട്ടേണിന് മറുപടിയായി kudos email ലഭിക്കുന്നുവെന്നത് വ്യക്തിഗതമല്ലാത്ത ഇടപാടുകളില്‍ പോലും kudos നുള്ള പ്രസക്തി വര്‍ധിപ്പിക്കുന്നു. Kudos the Magic എല്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉപയോഗിക്കാവുന്ന ടൂള്‍ ആണ്. സൈക്കോളജിയുടെ തലതൊട്ടപ്പന്‍ വില്യം ജെയിംസ് പറയുന്നത് ശ്രദ്ധിക്കുക.

'People do more for those who appreciate them'. എന്നാല്‍ Kudos ഇന്നും ഔദ്യോഗിക തലത്തില്‍ ഒരു ബ്ലൈന്‍ഡ് സ്‌പോട്ട് ആയി നിലനില്‍ക്കുകയാണ്. ഈ ബ്ലൈന്‍ഡ് സ്‌പോട്ട്പൊളിക്കണമെങ്കില്‍ പ്രശംസിക്കാന്‍ ലഭിക്കുന്ന എല്ലാ അവസരവും നല്ലത് പോലെ ഉപയോഗിക്കുവാന്‍ നാം എല്ലാവരും സന്നദ്ധരാകണം. kudos ഒരു ഹിപ്പോക്രാറ്റിക് പ്രവര്‍ത്തിയല്ല എന്ന ബോധം മനസിലുണ്ടാകേണ്ടതും അത്യാന്താപേക്ഷിതമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it