ഡീലര്‍ഷിപ്പ് ബിസിനസ് എങ്ങനെ ലാഭത്തിലാക്കാം?

വെല്ലുവിളികള്‍ ഏറെയുള്ള ബിസിനസ് ആണ് ഓട്ടോമൊബീല്‍ ഡീലര്‍ഷിപ്പ് എങ്കിലും ചിട്ടയായ ആസൂത്രണത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും ഈ ബിസിനസില്‍ ന്യായമായ ലാഭം ഉറപ്പാക്കാന്‍ സാധിക്കും.

കേരളത്തിലെ മിക്കവാറും എല്ലാ ബ്രാന്‍ഡിലുമുള്ള ഓട്ടോമൊബീല്‍ ഡീലര്‍മാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പലവിധത്തിലുള്ള വെല്ലുവിളികളാണ് നേരിട്ട് വരുന്നത്. ചില ഡീലര്‍മാര്‍ക്ക് അവരുടെ ബിസിനസ് നിര്‍ത്തേണ്ടി വന്നിട്ടുണ്ട്, മറ്റു ചിലര്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിയും വന്നിട്ടുണ്ട്. വാഹന വില്‍പ്പനയില്‍ നിന്ന് ന്യായമായ ലാഭം നേടാന്‍ പല ഡീലര്‍മാര്‍ക്കും സാധിക്കുന്നില്ല എന്നതാണ് അവരെ അലട്ടുന്ന പ്രധാന പ്രശ്‌നം.

ശ്രദ്ധിക്കാം, ഇക്കാര്യങ്ങള്‍

വെല്ലുവിളികള്‍ ഏറെയുള്ള ബിസിനസ് ആണ് ഓട്ടോമൊബീല്‍ ഡീലര്‍ഷിപ്പ് എങ്കിലും ചിട്ടയായ ആസൂത്രണത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും ഈ ബിസിനസില്‍ ന്യായമായ ലാഭം ഉറപ്പാക്കാന്‍ സാധിക്കും. ഈ ബിസിനസില്‍ പ്രധാന ചെലവിനങ്ങള്‍ ശമ്പളം, പലിശ എന്നിവയാണ്. കേവലം ഈ രണ്ട് ചെലവിനങ്ങളില്‍ മാത്രം കൃത്യമായ നിയന്ത്രണം കൊണ്ടുവന്നാല്‍ ഡീലര്‍ഷിപ്പ് ബിസിനസില്‍ ഒട്ടേറെ നേട്ടം കൈവരിക്കാന്‍ സാധിക്കും.

a. ശമ്പള നിയന്ത്രണങ്ങള്‍

i) മാന്‍പവര്‍ ഓഡിറ്റ് നടത്തുക

ii) കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ തിരിച്ചറിഞ്ഞു അവര്‍ക്കു മതിയായ പരിശീലനം നല്‍കുക. അതിനുശേഷവും പ്രകടമായ മാറ്റം കാണിക്കാത്തപക്ഷം അവരെ ഒഴിവാക്കുക

iii) ശരിയായ ഇടവേളകളില്‍ ജീവനക്കാര്‍ക്ക് വേണ്ട പരിശീലനം നല്‍കുക

iv) പരമാവധി കാര്യക്ഷമത കൈവരിക്കാന്‍ ഉചിതമായ പ്രോത്സാഹനങ്ങള്‍ ഏര്‍പ്പെടുത്തുക

v) ഓരോ ജീവനക്കാരന്റെയും കാര്യക്ഷമതയും പ്രകടനവും കൃത്യമായി വിലയിരുത്തുന്നതിനുതകുന്ന വിധം കൃത്യ ഇടവേളകളില്‍ മൂല്യനിര്‍ണ്ണയം നടത്തുക

b. പലിശ നിയന്ത്രണങ്ങള്‍

i) പ്രവര്‍ത്തന മൂലധനം മൂലധന ചെലവുകള്‍ക്കായി ഉപയോഗിക്കുന്നത് ഒഴിവാക്കുക

ii) ആവശ്യമായ പ്രവര്‍ത്തന മൂലധനം ബിസിനസില്‍ നിലനിര്‍ത്തുക

iii) ബാങ്ക് ലോണ്‍ പരമാവധി ലഘൂകരിക്കുക

iv) പലിശ നിരക്ക് പരമാവധി ലഘൂകരിക്കുന്ന വിധത്തില്‍ വിവിധ ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തുക

v) ഫണ്ടിന്റെ ആവശ്യകത എപ്പോഴൊക്കെ എത്രയളവില്‍ വേണ്ടി വരും എന്ന് മുന്‍കൂട്ടി നിര്‍ണയിക്കാനാവും വിധം കാഷ് ഫ്‌ളോ സ്‌റ്റേറ്റ്‌മെന്റ്‌സ് ക്രമമായ ഇടവേളകളില്‍ തയാറാക്കുകയും അതിനനുസരിച്ചു ആസൂത്രണം നടത്തുകയും ചെയ്യുക.

ശ്രദ്ധിക്കാന്‍ മറ്റു ചില കാര്യങ്ങളും

 • സ്റ്റോക്കിനങ്ങളില്‍ മതിയായ നിയന്ത്രണം ഏര്‍പ്പെടുത്തുക. അആഇ അിമഹ്യശെ െശരിയായ ഇടവേളകളില്‍ നടപ്പാക്കുക
 • ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫിനാന്‍സ് കമ്പനികള്‍ മുതലായവയില്‍ നിന്ന് ലഭിക്കേണ്ട കമ്മീഷനുകള്‍ കൃത്യമായും ലഭിക്കുന്നു എന്നുറപ്പാക്കുക
 •  വാഹന നിര്‍മാതാക്കളില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍
  സമയാസമയത്തു ലഭിക്കുന്നതിനാവശ്യമായ രേഖകളും പ്രമാണങ്ങളും കൃത്യ സമയത്തു നല്‍കുകയും പ്രസ്തുത ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്യുക
 • ബിസിനസില്‍ ഉടമസ്ഥരുടെ മുഴുനീള പങ്കാളിത്തം ഉറപ്പാക്കുക
 •  സ്ഥാപനത്തിന്റെ ദൈനംദിന നടത്തിപ്പിനായി ഏതാനും വ്യക്തികളെ മാത്രം ആശ്രയിക്കുന്നതിനു പകരം അതിനാവശ്യമായ വ്യവസ്ഥകള്‍, ചട്ടങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ തയ്യാറാക്കുകയും അവ ശരിയാംവണ്ണം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക
 • എക്കൗണ്ടുകള്‍ മാസം തോറും ഓഡിറ്റിന് വിധേയമാക്കുക
 • സകലവിധ പര്‍ച്ചേസും വ്യക്തികള്‍ക്കു പകരം ഒരു സമിതിക്കു മാത്രമായി തീര്‍പ്പാക്കുന്ന വിധം നയരൂപീകരണം നടത്തുക
 • കൃത്യമായ ഇടവേളകളില്‍ എല്ലാ വിഭാഗത്തില്‍ നിന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു എന്നുറപ്പാക്കുകയും പ്രസ്തുത റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്യുകയും പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ അത് നടപ്പാക്കുകയും ചെയ്യുക
 • മെച്ചപ്പെട്ട സേവനം ഉറപ്പാക്കുകയും ഫ്രീ സര്‍വീസ് ബിസിനസ് മറ്റു ഡീലര്‍മാരിലേക്കു പോകുന്നില്ല എന്നുറപ്പാക്കുകയും ചെയ്യുക

(പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ JAKS ലെ ഡയറക്ടര്‍ ജോസ് സക്കറിയ FCA യും അജിത് കുമാര്‍ ACA യും ചേര്‍ന്ന് തയ്യാറാക്കിയത്.
ഇ-മെയ്ല്‍ jose@jaksllp.com)

LEAVE A REPLY

Please enter your comment!
Please enter your name here