പ്രതിസന്ധി തരണം ചെയ്യാന്‍ 10 മന്ത്രങ്ങള്‍

ഏറ്റവും ശക്തമായവയല്ല അതിജീവിക്കുക, ഏറ്റവും ബുദ്ധിയുള്ളതുമല്ല. പകരം മാറ്റങ്ങള്‍ക്കൊപ്പം മാറാന്‍ കഴിവുള്ളവ മാത്രമേ നിലനില്‍ക്കൂ - ചാള്‍ഡ് ഡാര്‍വിന്‍
ദുര്‍ഘട ഘട്ടങ്ങള്‍ ഏതു ബിസിനസിലും ഒഴിവാക്കാനാകാത്തതാണ്. വ്യത്യസ്തമായ സാമ്പത്തിക സാഹചര്യങ്ങള്‍ ബിസിനസില്‍ തികച്ചും വ്യത്യസ്തമായ വെല്ലുവിളികളാണ് നല്‍കുന്നത്. ലോകം മാറ്റത്തിനു വിധേയമാണ്. ബിസിനസ് സ്ട്രാറ്റജി, പ്രോസസ്, വിപണി, സാങ്കേതികവിദ്യ, ഉപഭോക്താവിന്റെ അഭിരുചികള്‍ എല്ലാറ്റിലും മാറ്റ ങ്ങളുണ്ടാകുന്നു. പക്ഷെ ഏത് ഘട്ടത്തിലും ലീഡര്‍ഷിപ്പിന്റ അടിസ്ഥാനഘടകങ്ങളില്‍ മാറ്റമില്ല. നല്ലതും അനുകൂലവുമായ സാഹചര്യങ്ങളില്‍ സ്ഥാപനത്തെ നയിക്കുക എളുപ്പമാണ്, പ ക്ഷെ ദുര്‍ഘടഘട്ടങ്ങളിലാണ് നിങ്ങളുടെ നേതൃത്വ കഴിവുകള്‍ മാറ്റുരയ്ക്കപ്പെടുന്നത് എന്നോര്‍ക്കുക. സംരംഭകര്‍ തളര്‍ന്നു പോകുന്ന, വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സ്ഥാപനത്തെ നയിക്കാന്‍ സഹായിക്കുന്ന 10 മന്ത്രങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.
1. നിരാശയും അസ്വസ്ഥതകളും അകറ്റുക
പ്രതീക്ഷിക്കാതെ വരുന്ന തിരിച്ചടികളില്‍ പകപ്പും അസ്വസ്ഥതയും നിരാശയുമൊക്കെ ഉണ്ടാവുക സ്വാഭാവികം. പക്ഷെ ഈ വികാരങ്ങള്‍ നിങ്ങളുടെ സ്വപ്‌നങ്ങളെ കൊല്ലും. ടീമംഗങ്ങളെ, മാനേജ്‌മെന്റിനെ, റിസല്‍റ്റുണ്ടാക്കാന്‍ ബാധ്യസ്ഥരായ എല്ലാവരെയും ഇവ തളര്‍ത്തും. നിര്‍ഭാഗ്യവശാല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ആത്മാര്‍ത്ഥതയുള്ളവര്‍ പോലും സ്ഥാപനത്തിനെതിരെ തിരിഞ്ഞുതുടങ്ങും. സ്ഥാപനത്തിനുള്ളിലുള്ളവര്‍ പ്രശ്‌നങ്ങളെക്കുറിച്ച് പരസ്പരം പഴിചാരും. പുറത്തുള്ള ശത്രുവിനെതിരായി ഒറ്റക്കെട്ടായി പോരാടുന്നതിന് പകരം അവര്‍ പരസ്പരം ഇതുവരെ കാണാത്ത കുറ്റങ്ങള്‍ കണ്ടെത്താന്‍ തുടങ്ങും. ഫലമോ സാഹചര്യം കൂടുതല്‍ വഷളാകുകയും എല്ലാവരും ഉത്കണ്ഠാകുലരാകുകയും പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയാത്ത അവസ്ഥയിെലത്തുകയും ചെയ്യുന്നു. ആളുകളെ പ്രചോദിപ്പിച്ച്, ഒരുമിച്ചു നിര്‍ത്തി, ഒരേ ലക്ഷ്യത്തിേലക്ക് കൈപിടിച്ച് നയിക്കുകെയന്നതാണ് ഈ സാഹചര്യത്തില്‍ ഒരു നേതാവിന്റെ ഉത്തരവാദിത്തം. ബിസിനസിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളുണ്ടാകുന്ന നിമിഷം തികച്ചും പ്രയോജനപ്രദമാണ്. കാര്യങ്ങളെല്ലാം ശരിയായ ദിശയില്‍ പോകുമ്പോഴുള്ളതിനെക്കാള്‍ കാര്യക്ഷമമായി നിങ്ങള്‍ക്ക് ആ സമയത്ത് പ്രവര്‍ത്തിക്കാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ 'കംഫര്‍ട്ട്' ഉള്ള അവസ്ഥ നേട്ടങ്ങളുടെ ശത്രുവാണ്. വിഷമ ഘട്ടങ്ങള്‍ക്ക് നിങ്ങളെ തികച്ചും ആവേശകരമായ പാതയിലൂടെ കൊണ്ടുപോകാന്‍ കഴിഞ്ഞേക്കും. പക്ഷെ വെല്ലുവിളികളെ നിങ്ങള്‍ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.
ഒരു നല്ല ലീഡര്‍ക്ക് ഏതൊരു പ്രതിസന്ധിയെയും അവസരമാക്കി മാറ്റാന്‍ കഴിയും. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉണ്ടാകുന്ന അസ്വസ്ഥത നിങ്ങളുടെ ടീമിനെയും സ്ഥാപനത്തെയും ബാധിക്കുമ്പോള്‍ അവരെ നിരന്തരം പ്രചോദിപ്പിക്കുകയും ലക്ഷ്യങ്ങളിലേക്ക് അടുപ്പിക്കുകയുമാണ് വേണ്ടത്. എന്താണ് നേടേണ്ടതെന്ന് അവരെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കണം. എല്ലാവരുടെയും കണ്ണുകള്‍ നേട്ടങ്ങളിലേക്കും അവസരങ്ങളിലേക്കും മാത്രം കേന്ദ്രീകരിക്കുമ്പോള്‍ ചെറിയ തടസങ്ങളില്‍ കണ്ണ് ഉടക്കില്ല. വലിയ ലക്ഷ്യങ്ങളാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ചെറിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നിങ്ങളുടെ ആളുകള്‍ തളരില്ല. പകരം ചെറിയ ലക്ഷ്യങ്ങളാണെങ്കില്‍ ആവേശവും കുറവായിരിക്കും. അപ്പോള്‍ പ്രശ്‌നങ്ങളില്‍ മനസ് മടുക്കാന്‍ സാധ്യതയുണ്ട്.
2. സമ്മര്‍ദങ്ങളെ ശാന്തതയോടെ നേരിടാം
ദുര്‍ഘട ഘട്ടങ്ങളില്‍ ജോലിഭാരവും സമ്മര്‍ദവും കുത്തനെ ഉയരും. കൂടൂതല്‍ പ രിശ്രമിച്ചിട്ടും കഠിനാധ്വാനം ചെയ്തിട്ടും അതിനനുസരിച്ച് റിസള്‍ട്ട് ലഭിക്കാതെ വരു മ്പോള്‍ നിരാശാബോധം തോന്നാനിടയുണ്ട്. ഉപഭോക്താക്കള്‍, സഹപ്രവര്‍ത്തകര്‍, ഓഹരിയുടമകള്‍, മാനേജ്‌മെന്റ് തുടങ്ങിയവരുടെ ഭാഗത്തുനിന്ന് ഈ സാഹചര്യത്തില്‍ കൂടുതല്‍ ഡിമാന്റുകള്‍ ഉണ്ടാകാം. ഇത് സ്ഥാപനത്തിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കാനും സമ്മര്‍ദമുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടാനും കാരണമായേക്കാം. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇമോഷണല്‍ ബാലന്‍സ് നിലനിര്‍ത്താനും കാര്യങ്ങള്‍ സ്വന്തം കൈയില്‍ നിര്‍ത്താനുമാണ് ഒരു ലീഡര്‍ ശ്രദ്ധിക്കേണ്ടത്. എല്ലാവരോടും നന്നായി ഇടപഴകാന്‍ കഴിയണം. പോസിറ്റീവ് അന്തരീക്ഷം സ്ഥാപനത്തില്‍ നിലനിര്‍ ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രശ്‌ന പരിഹാരത്തിനായി ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഇതിന് സാധിക്കുക തന്നെ ചെയ്യും. പക്ഷെ പ്രശ്‌നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കില്‍ പ്രശ്‌നങ്ങള്‍ ഇരട്ടിക്കുകയാകും ഫലം. നിങ്ങള്‍ പോസിറ്റീവ് ആണെങ്കില്‍ നിങ്ങളുടെ ടീമിന് പ്രതിസന്ധിയെ ലളിതമായി കണ്ട് ഒരുമിച്ച് പ്രവര്‍ത്തിക്കാനാകും. ശാന്തമായ അവസ്ഥയില്‍ ഉചിതമായ തീരുമാനങ്ങള്‍ അവര്‍ക്ക് എടുക്കാനാകും. അമിതമായ ഉത്കണ്ഠ നാശത്തിനേ വഴിവെക്കൂ. ശാന്തത വിജയത്തിലേക്ക് നയിക്കും
3. ദൃഢവിശ്വാസം പ്രധാനം
എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും വിജയിക്കുക തന്നെ ചെയ്യുമെന്ന ദൃ ഢമായ വിശ്വാസം പ്രതിസന്ധിഘട്ടത്തില്‍ ഏറെ പ്രധാനമാണ്. പ്രക്ഷോഭങ്ങളില്‍ പെട്ടുഴലുമ്പോള്‍ കപ്പിത്താനായ നേതാവിന് തന്റെ സംരംഭമാകുന്ന കപ്പല്‍ നയിക്കാനും കൂടെയുള്ളവര്‍ക്ക് മുന്നോട്ടുപോകാന്‍ വഴി കാണിച്ചുകൊടുക്കാനും സാധിക്കണമെങ്കില്‍ ഈ വിശ്വാസം ആവശ്യമാണ്. ഒപ്പം ഒരു ലീഡര്‍ക്ക് തന്റെ ആളുകളിലും വിശ്വാസമുണ്ടാകണം. പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വാഭാവികമായും നിങ്ങളുടെ കീഴിലുള്ളവരുടെ മനസ് തളരും, അശുഭാപ്തി ചിന്തകളുണ്ടാകും. എങ്ങനെ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറുമെന്ന് അവര്‍ക്ക് യാതൊരു രൂപവുമുണ്ടാകില്ല. ഒരു ലീഡര്‍ ഇത് മനസിലാക്കി ഗ്രൂപ്പിന്റെ 'മോട്ടിവേറ്റര്‍' ആയി പ്രവര്‍ത്തിക്കണം. അനിശ്ചിതാവസ്ഥയോടുള്ള ടീമംഗങ്ങളുടെ ഭയം മാറ്റാന്‍ ലീഡര്‍ പ്രത്യേകം ശ്രദ്ധിക്കണം.
4. നിങ്ങളുടെ കഴിവുകള്‍ തേച്ചുമിനുക്കുക
നല്ല കാലങ്ങളില്‍ അമിതമായി ആഘോഷിക്കുകയും വിഷമ കാലഘട്ടങ്ങളില്‍ അമിതമായി ഉത്കണ്ഠപ്പെടുകയുമാണ് സാധാരണ രീതി. കാര്യങ്ങളെ വിലയിരുത്താനുള്ള, ബിസിനസില്‍ ഏതൊക്കെ മേഖലകളാണ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അല്ലാത്തത് ഏതെന്നും കണ്ടെത്താനുമുള്ള അവസരമാണ് പ്രതിസന്ധി ഘട്ടങ്ങള്‍. മാത്രമല്ല, പ്രശ്‌നങ്ങളെ അതിജീവിക്കാനുള്ള നിങ്ങളുടെ വൈദഗ്ധ്യം തേച്ചുമിനുക്കാനുള്ള സമയം കൂടിയാണിത്. പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യാന്‍ സ്വന്തം ആളുകളെ പ്രാപ്തമാക്കാനുള്ള അവസരമായും ഇതിനെ കാണാം.
പ്രതിസന്ധികളെ നേരിടാന്‍ മുന്നൊരുക്കം ആവശ്യമാണ്. ഒരു മരം വെട്ടാന്‍ ആറ് മണിക്കൂര്‍ എടുക്കുമെങ്കില്‍ അഞ്ച് മണിക്കൂര്‍ എടുത്ത് നിങ്ങളുടെ മഴുവിന് മൂര്‍ച്ച കൂട്ടണം. പുതിയ കാര്യങ്ങള്‍ പഠിക്കാനും സ്വയം മെച്ചപ്പെടാനുമുള്ള അവസരമായി വേണം പ്രതിസന്ധി ഘട്ടങ്ങളെ കണക്കാക്കാന്‍. പിന്തുടര്‍ന്നുപോന്ന പാതയില്‍ നിന്ന് മാറി പുതിയ ആശയങ്ങള്‍ സ്വീകരിക്കാനും വേറിട്ട വഴിയിലൂടെ പോകാനും തയാറാകുന്ന ഘട്ടമാണത്. ഈ സാഹചര്യത്തില്‍ പ്ലാനിംഗിനും പുതിയ സ്ട്രാറ്റജികള്‍ കണ്ടെത്താനും സമയം മാറ്റിവെക്കുക. നിങ്ങളുടെ ലക്ഷ്യത്തിലേക്കെത്താന്‍ ഒന്നിലധികം പാതകള്‍ കണ്ടെത്തുക. അനേകം വഴികള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ മനസ് കൂടുതല്‍ സ്വതന്ത്രമായിരിക്കും. അപ്പോള്‍ പരീക്ഷണങ്ങള്‍ നടത്താന്‍ നിങ്ങള്‍ തയാറാകും.
5. സത്യം അംഗീകരിക്കുക
മുന്നില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല എന്ന് നടിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. ഒരു ലീഡര്‍ യാഥാര്‍ത്ഥ്യത്തെ നേരിടുക തന്നെ വേണം. എന്താണ് സ്വന്തം സംരംഭത്തിലും സ്വന്തം മേഖലയിലും നടക്കുന്നതെന്ന് കൃത്യമായ ബോധ്യം ഒരു ലീഡര്‍ക്ക് ഉണ്ടായിരിക്കണം. പ്രതിസന്ധിഘട്ടങ്ങള്‍ വരാനിടയുണ്ടെന്ന് മുന്‍കൂട്ടി മനസിലാക്കി അതിനെ നേരിടാന്‍ സ്വയം ഒരുങ്ങുന്നത് വളരെ നന്നായിരിക്കും.
പുറത്തുനടക്കുന്ന മാറ്റങ്ങളെ അറിയുക. മാറ്റത്തിനൊത്ത് മാറാന്‍ നിര്‍ബന്ധിതരാകുകയല്ല വേണ്ടത്. പകരം വരാനിടയുള്ള മാറ്റങ്ങളെ മുന്‍കൂട്ടിക്കണ്ട് ആദ്യമേ മാറാന്‍ ശ്രമിക്കുക. സുതാര്യതയോടൊയുള്ള പ്രവര്‍ത്തനം നേതാവിന്റെയും സ്ഥാപനത്തിന്റെയും വിശ്വാസ്യത കൂട്ടും. അപവാദങ്ങള്‍ സ്ഥാപനത്തിനുള്ളില്‍ പരന്നു നടക്കാന്‍ അനുവദിക്കരുത്. അവയെ ധൈര്യത്തോടെ നേരിടുക.
വിപണിയിലെ യാഥാര്‍ത്ഥ്യങ്ങളെ നേരിടാനും പദ്ധതികള്‍ മെനയുക. വിപണിയിലെ അവസ്ഥ മനസിലാക്കി എന്താണ് വരുന്നതെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ ഒരു ലീഡര്‍ക്ക് കഴിയണം. ഏറ്റവും മികച്ചത് പ്രതീക്ഷിക്കുക, പക്ഷെ മോശമായതിനെ നേരിടാന്‍ ഒരുങ്ങിയിരിക്കുകയും ചെയ്യുക.
6. ഒരുമിച്ച് പൊരുതാം
ഒരുമയെ ഒന്നിനും തോല്‍പ്പിക്കാനാകില്ല. ടീമിലുള്ളവര്‍ ഒരുമിച്ചു നിന്നാല്‍ പരസ്പരം സഹായിച്ചും പിന്തുണച്ചും പ്രതിസന്ധിഘട്ടങ്ങളെ വിദഗ്ധമായി നേ രിടാനാകും. ടീമിലുള്ളവര്‍ പരസ്പരം പ്രചോദിപ്പിക്കുകയും തളര്‍ന്നുപോകുന്നവരെ പ്രചോദിപ്പിക്കുകയും വേണം.
സ്ഥാപനത്തിന്റെ മൂല്യങ്ങളിലും തത്വങ്ങളിലും ഉറച്ചുനില്‍ക്കാന്‍ ടീമിനെ ശാക്തീകരിക്കുകയെന്നത് ഒരു നേതാവിന്റെ ഉത്തരവാദിത്തമാണ്. തടസങ്ങളെയും പരിമിതികളെയും കാണുന്നതിന് പകരം സാധ്യതകളെ തിരിച്ചറിയുകയാണ് വേണ്ടത്. ടീമില്‍ നിന്ന് വൈരുധ്യമുള്ള ആശയങ്ങള്‍ വന്നുകൊള്ളട്ടെ. ഒരേ രീതിയിലുള്ള ആശയങ്ങള്‍ മാത്രം വരുമ്പോള്‍ ആരും ചിന്തിക്കുന്നില്ലെന്നാണ് അര്‍ത്ഥം. പരസ്പരം പൊരുതാതെ ഒറ്റക്കെട്ടായി നി ന്ന് പൊതുശത്രുവായ പ്രശ്‌നത്തോട് പൊരുതാന്‍ ടീമംഗങ്ങളെ നിരന്തരം ലീഡര്‍ ഓര്‍മിപ്പിക്കണം.
7. ഉയര്‍ന്നു വരുന്ന അവസരങ്ങളെ തിരിച്ചറിയുക
പ്രതിസന്ധി ഘട്ടങ്ങള്‍ നിലവിലുള്ള ബിസിനസിനും ബിസിനസ് മോഡലിനും ഭീഷണി ഉയര്‍ത്തുന്നു. ഒരു വശത്ത് നിലവിലുള്ള ബിസിനസിനെ പ്രതിസന്ധി ഘട്ടങ്ങള്‍ തകര്‍ക്കുമ്പോള്‍ മറുവശത്ത് പുത്തന്‍ ആശയങ്ങള്‍ക്കും പുത്തന്‍ ബിസിനസുകള്‍ക്കും അത് ജന്മം കൊടുക്കുന്നു. വിപണിയില്‍ ഉയര്‍ന്നുവരുന്ന പുതിയ അവസരങ്ങളെ കണ്ടെത്താന്‍ ഒരു ലീഡര്‍ സ്ഥിരം ജാഗരൂകനായിരിക്കണം.
പുതുമകളെ കണ്ടെത്തുക. പരമ്പരാഗത രീതിയിലുള്ള ചിന്തകള്‍ക്ക് വിട പറയുക. പഴയ രീതിയിലുള്ള മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് പഴയ റിസള്‍ട്ടേ തരൂ. വ്യത്യസ്തമായും സ്വതന്ത്രമായും ചിന്തിക്കുകയും നിലവിലുള്ള രീതിയെ ചോദ്യം ചെയ്യുകയും ചെയ്യുമ്പോഴാണ് പുതിയ മാര്‍ഗങ്ങള്‍ തുറക്കപ്പെടുന്നത്.
ഞങ്ങളുടെ സ്ഥാപനം മുന്നേറുന്നത് ചോദ്യങ്ങളാലാണ്, ഉത്തരങ്ങളാലല്ല- എ ന്നാണ് ഗൂഗിളിന്റെ എറിക് ഷ്മിറ്റ് ടൈം മാസികയുടെ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്.
പുതിയ വിപണി കണ്ടെത്തുക. നിങ്ങളുടെ ഓഫറുകള്‍ പുതുക്കുക, പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കണ്ടെത്തുക, പുതുമകള്‍ കൊണ്ടുവരുക, ചെലവ് കുറയ്ക്കുന്ന പ്രോസസ് ഇന്നവേഷന് പ്രാധാന്യം നല്‍കുക, മികച്ച സേവനം നല്‍കി വെല്ലുവിളികളെ നേരിടുക.
8. കോര്‍ ബിസിനസിനെ സംരക്ഷിക്കുക
നിങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന 'കോര്‍' ഉപഭോക്താക്കളെ നിങ്ങളുടെ പ്ര തിസന്ധി ഘട്ടങ്ങളില്‍ എതിരാളികള്‍ കൊണ്ടുപോകാന്‍ ശ്രമിക്കും. കസ്റ്റമര്‍ ലോയല്‍റ്റി പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന സമയമാണിത്. നിങ്ങളുടെ ഉപഭോക്താവിനെയും ബിസിനസിനെയും സംരക്ഷിക്കാന്‍ ഈ സാഹചര്യത്തില്‍ ഏറെ ജാഗരൂകരായിരിക്കണം.
പ്രതിസന്ധികള്‍ പ്രധാന ബിസിനസിനെ ബാധിക്കുമ്പോള്‍ സംരംഭകര്‍ വൈവിധ്യവല്‍ക്കരണം പോലുള്ള മാര്‍ഗങ്ങളിലേക്ക് തിരിയാറുണ്ട്. ചിലരാകട്ടെ ക്ഷമ നശിച്ച് തീര്‍ത്തും പുതിയ മേഖലകളിലേക്ക് കടക്കുന്നു. പക്ഷെ നിങ്ങളുടെ പ്രധാന ബിസിനസ് അവസരത്തിനൊത്ത് മാറ്റുകയാണ് ഈ സാഹചര്യത്തില്‍ വേണ്ടത്. ഇത്തരം അവസരങ്ങളില്‍ വൈവിധ്യവല്‍ക്കരണം നടത്തുകയും നിലവിലുള്ള മേഖല വിപുലീകരിക്കുകയും ആകാം. പ്രതിസന്ധി ഘട്ടങ്ങളില്‍ കാഷ് ഫ്‌ളോ മാനേജ്‌മെന്റില്‍ ഏറെ ശ്രദ്ധിക്കണം. കാഷ് ഫ്‌ളോയെക്കുറിച്ച് ശരിയായ ബോധ്യമുള്ളവര്‍ക്കേ പ്രതിസന്ധി ഘട്ടങ്ങളില്‍ പിടിച്ചു നില്‍ക്കാനാകൂ. ബജറ്റിന് അപ്പുറത്തുള്ള കാര്യങ്ങള്‍ക്കായി പണം ചെലവിടരുത്.
കസ്റ്റമേഴ്‌സില്‍ നിന്ന് കിട്ടാനുള്ള പണം സമയാസമയം സമാഹരിച്ചാല്‍ സപ്ലയേഴ്‌സിന് കൊടുക്കാനുള്ളത് കൊടുക്കാനും സാധിക്കും. സപ്ലയര്‍മാര്‍ക്കും മറ്റും നല്‍കാതെ പണം സമാഹരിച്ചു വെക്കണമെന്ന് കാഷ് ഫ്‌ളോ മാനേജ്‌മെന്റിന് അര്‍ത്ഥമില്ല. കിട്ടാനുള്ള പണം സമയത്തിന് കിട്ടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവരും ആഗ്രഹിക്കുന്നുണ്ട്.
9. മുന്നില്‍ നിന്നും പിന്നില്‍ നിന്നും നയിക്കുക
നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോഴും വിജയം കൊണ്ടാടുമ്പോഴും പിന്നില്‍ നിന്ന് നയിക്കുക, മറ്റുള്ളവരെ മുന്നില്‍ നിര്‍ത്തുക. ആപത്ഘട്ടങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കുക. അപ്പോള്‍ ആളുകള്‍ നിങ്ങളെ അഭിനന്ദിക്കും - ഇത് നെല്‍സണ്‍ മണ്ടേലയുടെ വാക്കുകളാണ്. മുന്നില്‍ നിന്ന് നയിക്കുന്ന ലീഡര്‍ ധീരമായ തീരുമാനങ്ങളാണെടുക്കേണ്ടത്. സ്മാര്‍ട്ടായ ചോദ്യങ്ങള്‍ ചോദിക്കുക, വളരെ വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുക.
അജണ്ടയില്‍ വ്യക്തതയുണ്ടായിരിക്കണം. ആക്ഷന്‍ പ്ലാനുകള്‍ സമയത്തുതന്നെ നടപ്പാക്കുക. വേഗത്തില്‍ തീരുമാനമെടുക്കുന്നതിന് പ്രാധാന്യം കൊടുക്കണം. വലുതാകാന്‍ കാത്തുനില്‍ ക്കാതെ പ്രശ്‌നങ്ങളെ തുടക്കത്തിലേ തന്നെ നുള്ളിക്കളയണം. പിശാചിനെ കുഞ്ഞായിരിക്കുേമ്പാള്‍ നശിപ്പിക്കുക എളുപ്പമാണ്. അത് ഭീമാകാരനായി വളരാന്‍ സമയം കൊടുക്കരുത്.
10. പഠിച്ച് റിസ്‌കെടുക്കാം
പ്രതിസന്ധിഘട്ടങ്ങളില്‍ റിസ്‌കുകളെടുക്കേണ്ടിവരും. എല്ലാ നേ താക്കള്‍ക്കും റിസ്‌കുകള്‍ എടുക്കാനുള്ള കഴിവുണ്ടായിരിക്കണം. റിസ്‌കെടുത്തില്ലെങ്കില്‍ സ്ഥാപനത്തിന്റെ വളര്‍ച്ച മുരടിക്കും. നമ്മള്‍ നശിപ്പിച്ചില്ലെങ്കില്‍ നാം നശിക്കും എന്ന ധീരമായ നിലപാടാണ് റിസ് ക്കെടുക്കുമ്പോള്‍ വേണ്ടത്. പക്ഷെ അന്ധമായ റിസ്‌കല്ല എടുക്കേണ്ടത്, എഡ്യുക്കേറ്റഡ് റിസ്‌ക് എടുക്കുക. തീരുമാനമെടുക്കുന്ന കാര്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സമാഹരിക്കുക. തീരുമാന ത്തിന്റെ ഇരുവശങ്ങളും വിശകലനം ചെയ്യുക. പ്രശ്‌നങ്ങളുണ്ടാകാന്‍ ഇടയുള്ള കാര്യങ്ങളില്‍ മുന്‍കരുതലെടുക്കുക. മുന്‍കരുതലുകള്‍ സ്വയം ഒരുങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കും. ഫലം ഉണ്ടാകണമെങ്കില്‍ റിസ്‌കുകളെടുക്കുക മാത്രമാണ് മാര്‍ഗം.
ഡെയ്‌ലി
ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ
ലഭിക്കാൻ join Dhanam
Telegram Channel – https://t.me/dhanamonline