കുറച്ചു മുടക്കി കൂടുതല്‍ നേടാം!

ജൂഡി തോമസ്

അമേരിക്കയില്‍ ജീവിച്ചിരുന്ന Richard Buckminster Fuller എന്ന തത്വചിന്തകന്‍ തന്റെ ക്ലാസ്സിലെ മാനേജ്മെന്റ് വിദ്യാര്‍ത്ഥികളോട് ഒരു കഥ പറയുകയായിരുന്നു. ഈ കഥ നടക്കുന്നത് കുറച്ചു ദൂരെയുള്ള രണ്ടു ഗ്രാമങ്ങളിലാണ്, ഈ ഗ്രാമങ്ങളെ വേര്‍തിരിച്ചു ഒരു തോട് ഉണ്ടായിരുന്നു, രണ്ടു ഗ്രാമത്തിലെയും ആളുകള്‍ നടുവിലുള്ള തോട് കാരണം പരസ്പരം കാണുന്നതിനോ, തങ്ങളുടെ കാര്‍ഷിക ആദായങ്ങള്‍ അടുത്ത ഗ്രാമത്തില്‍ കൊണ്ട് വില്‍ക്കുവാനോ കഴിഞ്ഞിരുന്നില്ല. ഈ ഗ്രാമങ്ങള്‍ തമ്മില്‍ ഒന്നിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ച അവര്‍ ഒരു പാലം എന്ന ആശയത്തില്‍ എത്തിച്ചേര്‍ന്നു.

പാലം പണിയാനുള്ള സാങ്കേതികതയൊന്നും ഇല്ലാത്ത അക്കാലത്ത് അവര്‍ രണ്ടു ഗ്രാമങ്ങളിലെയും കരയില്‍ നിന്നും കല്ലുകളിട്ടു തോട് മൂടി, പാലം യാഥാര്‍ഥ്യമായ സന്തോഷത്തില്‍ രണ്ടു ദിനം കഴിഞ്ഞപ്പോള്‍ തോട്ടിലൂടെയുള്ള ഒഴുക്ക് വെള്ളം ഒരു ഭാഗത്തു നിറഞ്ഞു, ഗ്രാമീണര്‍ ചിലര്‍ തോട്ടിലിറങ്ങി അടിഭാഗത്തുള്ള കുറച്ചു കല്ലുകള്‍ മാറ്റി ജല ഗതാഗതം പുനരാരംഭിച്ചു,

പാലത്തിലെ കല്ലുകള്‍ ഒരു പ്രത്യേക ആകൃതിയില്‍ അടുക്കിവച്ചാല്‍ അതിലൂടെ വെള്ളം കടത്തിവിടാമെന്നു അവര്‍ കണ്ടുപിടിച്ചു, അങ്ങനെ അവര്‍ കമാനങ്ങള്‍ കണ്ടെത്തി, തോട് പൂര്‍ണമായും മൂടുന്നതിനേക്കാള്‍ കുറവ് കല്ല് കൊണ്ട് അവര്‍ കമാനങ്ങള്‍ ഉണ്ടാക്കി, അപ്പോള്‍ പാലം എന്ന result കിട്ടുന്നു എന്നാല്‍ കല്ലുകള്‍ എന്ന resource കുറവ് മതി, ഇതവരെ അത്ഭുതപ്പെടുത്തി, അവര്‍ വീണ്ടും പ്രത്യേക രീതിയില്‍ ശ്രമിച്ചപ്പോള്‍ കുറച്ചുകൂടി വലിയ കമാനങ്ങള്‍ ഉണ്ടാക്കി.

അതായത് കൂടുതല്‍ വെള്ളം ഒഴുകിപ്പോകും എന്നാല്‍ കുറവ് കല്ലുകള്‍ മതി, അവര്‍ കല്ലുകളെക്കുറിച്ചു പഠിക്കുകയും കരിങ്കല്ലുകൊണ്ടു വലിയ കമാനങ്ങള്‍ ഉണ്ടാക്കാമെന്നുമറിഞ്ഞു. കരിങ്കല്ലുകളില്‍ ഇരുമ്പിന്റെ അംശം ഉണ്ടെന്നും അത് വേര്‍തിരിച്ചാല്‍ കൂടുതല്‍ ബലമുള്ള ഇരുമ്പു പാലം നിര്‍മിക്കാമെന്നും കണ്ടു, കാലം കുറേക്കൂടി കഴിഞ്ഞപ്പോള്‍ ഉരുക്കു പാലവും പിന്നെ സ്റ്റീല്‍ വടങ്ങളില്‍ തൂങ്ങിയാടുന്ന തൂക്കുപാലവും വന്നു, കണ്ടുപിടുത്തങ്ങളുടെ ഓരോ സ്റ്റേജിലും അവര്‍ക്കു കൂടുതല്‍ result കിട്ടുന്നു എന്നാല്‍ resources കുറവ് ഉപയോഗിച്ചാല്‍ മതി.

എല്ലായിടത്തുമുണ്ട് എഫമെറലിസം

അതായത് ഒരു പ്രവൃത്തിയില്‍ നാം ശ്രദ്ധിച്ചു മുന്നോട്ട് പരിശ്രമിച്ചുകൊണ്ടിരുന്നാല്‍ നമുക്ക് അതില്‍ കൂടുതല്‍ കൂടുതല്‍ result കിട്ടും എന്നാല്‍ നാം അതിനു വേണ്ടി ഉപയോഗിക്കുന്ന resource കുറഞ്ഞുകൊണ്ടിരിക്കും, അവസാനം നമുക്ക് എത്ര വലിയ result ഉം ഉണ്ടാക്കാം. resource കൂടാതെ തന്നെ. Buckminster Fuller തന്റെ എഫമീറലിസം തിയറി പറഞ്ഞു നിര്‍ത്തി.

നമ്മുടെ ചുറ്റുപാടും ഇതിന് ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്, പണ്ട് നമ്മള്‍ ഒരു എഴുത്ത് അയക്കാന്‍ ഒരു പേപ്പറില്‍ എഴുതി, കവറില്‍ ഇട്ടു, പോസ്റ്റ് ഓഫീസില്‍ കൊണ്ടുപോയി പോസ്റ്റ് ചെയ്തു രണ്ടുനാള്‍ കാത്തിരിക്കണം, ഇന്നിതാ ഈ എഴുത്ത് ഒരു ഇമെയ്‌ലിന്റെ രൂപത്തില്‍ നമുക്ക് ഒരു ചെലവും ഇല്ലാതെ അയയ്ക്കാന്‍ പറ്റുന്നു, അതുകൊണ്ടു എഫമെറലിസം നമ്മുടെയെല്ലാം ബിസിനസില്‍ നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ്.

നമ്മളെപ്പോഴും നമ്മുടെ റിസോഴ്‌സ് പരിമിതിയെപ്പറ്റി ചിന്തിക്കാറുണ്ട്, കൂടുതല്‍ റിസോഴ്‌സ് ഉണ്ടെങ്കില്‍ വലിയ കാര്യങ്ങള്‍ ചെയ്യാമെന്നും കരുതാറുണ്ട്, എഫമെറലിസം മനസിലാക്കിയാല്‍ ബിസിനസില്‍ ഏതു ലക്ഷ്യവും ലഭ്യമായ വിഭവങ്ങള്‍ വച്ചു നേടാവുന്നതാണെന്ന ഒരു ചിന്ത ആദ്യമേ നമ്മുടെ മാനേജര്‍മാര്‍ മനസിലാക്കട്ടെ. വിഭവങ്ങള്‍ കൂട്ടാതെതന്നെ വലിയ ലക്ഷ്യങ്ങള്‍ നേടാമെന്നുള്ള എഫമെറലിസം തിയറി നമ്മുടെ വഴികാട്ടിയാകട്ടെ.

മാറ്റങ്ങള്‍ കാത്തിരുന്നു കാണാം

മരുഭൂമികള്‍ നിറഞ്ഞ മധ്യപൂര്‍വ ദേശത്തു കുടിവെള്ളം എന്നും ഒരു വെല്ലുവിളി ആയിരുന്നു, ഇനിയുള്ള ലോകയുദ്ധം കുടിവെള്ളത്തിനുവേണ്ടിയാകും എന്നുവരെ ആളുകള്‍ പറഞ്ഞുവെച്ചു. ഇന്നിതാ ഏതൊരു ഫോസില്‍ എനര്‍ജിയെക്കാള്‍ കുറവ് ചെലവില്‍ സോളാര്‍ വൈദ്യുതി ഉണ്ടാക്കാനുള്ള അറിവ് ലോകം നേടിയിരിക്കുന്നു. വളരെ ചെലവ് കുറഞ്ഞ സോളാര്‍ എനര്‍ജി ഈ ലോകത്ത് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുമെന്ന് കാത്തിരുന്നു കാണാം.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ മഴമാത്രം ലഭിച്ചിരുന്ന ഒരിടമായിരിന്നു UAE. പുണ്യ റമദാന്‍ മാസത്തില്‍ പത്തു മണിക്കൂറിലേറെ വ്രതാനുഷ്ഠാനത്തിന്റെ കാഠിന്യമനുഭവിക്കുന്ന സമയത്ത് ഒരു ചെറിയ മഴ പെയ്യിക്കാനാണ് കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പേ അവര്‍ Cloud seeding നെക്കുറിച്ച് പഠിക്കാനാരംഭിച്ചത്. ഇന്നവര്‍ ലോകത്തിലെ മുപ്പതിലേറെ രാജ്യങ്ങളില്‍ Cloud Seeding ലൂടെ മഴ പെയ്യിക്കാന്‍ consultancy ചെയ്യുന്നു. നമ്മുടെ കേരളത്തില്‍ കഴിഞ്ഞ വരള്‍ച്ചക്കാലത്തു Cloud Seeding മഴയുടെ സാധ്യതകള്‍ നാം ദുബൈക്കാരോട് ചോദിക്കാനിരുന്നതായിരുന്നു.

സ്വിറ്റ്‌സര്‍ലന്റിലെ സായിപ്പ് വാരാന്ത്യത്തില്‍ കാറോടിച്ച് ഇറ്റലിയുടെയോ ജര്‍മനിയുടെയോ ബോര്‍ഡറില്‍ പോകും, അല്‍പ്പം വിലക്കുറവില്‍ പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങാന്‍, സായിപ്പിന്റെ European Union രാജ്യങ്ങളില്‍ tax ഏകീകരിക്കാന്‍ സാധിച്ചിട്ടില്ല, അവിടെയാണ് ഇന്ത്യയുടെ GSTയുടെ മഹത്വം നാം മനസിലാക്കേണ്ടത്.

“You can do more and more with less and less resources until eventually, you can do everything with nothing’’. Ephemerilisation

Judy Thomas
Judy Thomas  

Related Articles

Next Story

Videos

Share it