സംരംഭകര്‍ ഇപ്പോള്‍ ചെയ്യേണ്ടത് എന്തൊക്കെ, ഉല്ലാസ് കമ്മത്തിന്റെ നിര്‍ദ്ദേശങ്ങള്‍

അതിജീവനമെന്നതായിരിക്കണം കൊവിഡ് കാലത്ത് പ്രധാന ലക്ഷ്യമെന്നും പിന്നീട് കരുത്താര്‍ജ്ജിക്കാനാകുമെന്നും ജ്യോതി ലബോറട്ടറീസ് ജോയ്ന്റ് മാനേജിംഗ് ഡയറക്റ്റര്‍ ഉല്ലാസ് കമ്മത്ത്

-Ad-

ബിസിനസുകള്‍ ഇപ്പോള്‍ പരാജയപ്പെടാതെ അതിജീവിക്കാനാണ് ശ്രമിക്കേണ്ടതെന്ന് ജ്യോതി ലബോറട്ടറീസ് ജോയ്ന്റ് മാനേജിംഗ് ഡയറക്റ്റര്‍ ഉല്ലാസ് കമ്മത്ത്.  കരുത്തര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന കാലമാണിത്. ദുര്‍ബലര്‍ കൂടുതല്‍ ദുര്‍ബലരാകുന്നു. അപ്പോള്‍ പിടിച്ചു നില്‍ക്കലാണ് പ്രധാനം. ഇക്കാലത്ത് ഏവരും അവരുടെ നൈപുണ്യം വര്‍ധിപ്പിക്കാന്‍ നോക്കണം. ബിസിനസുകള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കാന്‍ ശ്രമിക്കണം. ഏത് രംഗത്തേക്കും ആദ്യം കടന്നാലാണ് സാധ്യതകള്‍ ഏറെ എന്ന് ഇപ്പോള്‍ നിസ്സംശയം പറയാന്‍ സാധിക്കില്ല. കാരണം ഏറ്റവും ഒടുവിലായി ഓരോ രംഗത്തേക്കും വരുന്നവര്‍ മുന്‍ഗാമികളുടെ വിപണി വിഹിതം കൂടി സ്വന്തമാക്കി മുന്നേറുന്നുണ്ട്., ഉല്ലാസ് കമ്മത്ത് പറയുന്നു.

‘ഇന്ത്യ അഞ്ച് ട്രില്യണ്‍ ഇക്കോണമി ആകുക തന്നെ ചെയ്യും. അത് ഇപ്പോള്‍ ലക്ഷ്യമിട്ട അതേ വര്‍ഷം തന്നെ ആകണമെന്നില്ല. കുറച്ചുകൂടി സമയമെടുത്തേക്കാം. എന്നിരുന്നാലും അത് സംഭവിക്കും. അപ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അവസരങ്ങളും വളരെ വലുതാകും. അതുകൊണ്ട് ബിസിനസുകള്‍ പരാജയപ്പെടാതെ നിര്‍ത്തുക എന്നതാണ് ഇപ്പോള്‍ പ്രധാനം.’ , അദ്ദേഹം പറയുന്നു.

ചെറുകിട ഇടത്തരം സംരംഭകരുടെ രംഗത്തും സ്റ്റാര്‍ട്ടപ്പ് മേഖലയിലും പ്രശ്നങ്ങളുണ്ട്. ബാങ്കുകള്‍ ഇവരോട് എന്ത് സമീപനം സ്വീകരിക്കുമെന്നതും ഇപ്പോള്‍ വ്യക്തമാകുന്നുണ്ട്. അതുകൊണ്ട് സ്വയം പരാജയപ്പെടാതെ ഈ കാലം കഴിച്ചെടുക്കുക. ടീമിനെ കൂടെ നിര്‍ത്തുക എന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും ഉല്ലാസ് കമ്മത്ത് പറയുന്നു.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here