ഇന്ത്യയിലെ ഏതൊരു ചെറിയ ബിസിനസുകാരനും ധിരുഭായിയും ബില്‍ ഗേറ്റ്‌സും ആകാം: മുകേഷ് അംബാനി

''ഇന്ത്യയിലെ ഏതൊരു ചെറിയ ബിസിനസുകാരനോ സംരംഭകനോ ധിരുഭായ് അംബാനിയോ ബില്‍ ഗേറ്റ്‌സോ ആകാനുള്ള കഴിവുണ്ട്. ഇതാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ വേര്‍തിരിച്ചുനിര്‍ത്തുന്ന ഘടകം.'' ഈ വാക്കുകള്‍ മുകേഷ് അംബാനിയുടേതാണ്. മുംബൈയില്‍ നടന്ന ഫ്യൂച്വര്‍ ഡീകോഡഡ് സിഇഒ സമിറ്റിലാണ് മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ലയുമായുള്ള സംവാദത്തില്‍ മുകേഷ് അംബാനി ചെറുകിട സംരംഭകര്‍ക്ക് പ്രചോദനമേകിയത്.

ആയിരം രൂപയും ഒരു മേശയും

കസേരയുമായി സ്റ്റാര്‍ട്ടപ്പ് ആയി തന്റെ പിതാവ് ധിരുഭായ് അംബാനി അഞ്ച്

ദശകങ്ങള്‍ക്ക് മുമ്പ് എങ്ങനെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്

തുടക്കമിട്ടതെന്ന് സ്മരിച്ചുകൊണ്ടാണ് സംരംഭകര്‍ക്ക് മുന്നിലുള്ള

സാധ്യതകളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

ഇന്ത്യയിലെ

തൊഴിലവസരങ്ങളുടെ 70 ശതമാനവും എം.എസ്.എം.ഇകളാണ് നല്‍കുന്നത്. ഇന്ത്യയുടെ

കയറ്റുമതിയുടെ 40 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. ഇത് രാജ്യത്തിന്റെ

സാമ്പത്തിക പ്രവര്‍ത്തനത്തില്‍ വളരെ നിര്‍ണ്ണായകമാണെന്ന് മുകേഷ് അംബാനി

കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഡിജിറ്റല്‍

ഉപഭോഗം ഏറെ ഉയര്‍ന്ന നിലയിലാണെന്ന് പറഞ്ഞ അദ്ദേഹം അതിന് ഉദാഹരണമായി

ചൂണ്ടിക്കാണിച്ചത് തന്റെ 85 വയസുള്ള അമ്മയെയാണ്. ഡാറ്റയുടെ ഏറ്റവും വലിയ

കണ്‍സ്യൂമേഴ്‌സില്‍ ഒരാളായിരുന്നു തന്റെ അമ്മയെന്നാണ് അദ്ദേഹം പറഞ്ഞത്.

ഡാറ്റ

നിരക്കുകള്‍ കുറഞ്ഞതുള്‍പ്പടെ ഇന്ത്യയിലെ ടെലികോം മേഖലയില്‍ ജിയോ

കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ജിയോ വരും മുമ്പ്

ഒരു ജിബിയുടെ നിരക്ക് 300-500 രൂപ വരെയായിരുന്നത് ഇപ്പോള്‍ 12-14 രൂപയായി

കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍

ഗെയിമിംഗ് മേഖലയുടെ ഭാവിയെക്കുറിച്ച് അദ്ദേഹം ആവേശഭരിതനായി. മ്യൂസിക്,

മൂവീസ്, ടിവി ഷോ തുടങ്ങിയവ മേഖലകളെക്കാറും ഈ രംഗം വലുതാകുമെന്നും മുകേഷ്

അംബാനി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it