ഇ-കൊമേഴ്സ് നയത്തിനായുള്ള പൊതു അഭിപ്രായം തേടുന്നു

ഇ-കൊമേഴ്സ് ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഉപഭോക്തൃകാര്യ മന്ത്രാലയം പൊതു അഭിപ്രായം തേടുന്നു.സെപ്റ്റംബര്‍ 16 വരെ ലഭിക്കുന്ന അഭിപ്രായങ്ങള്‍ പരിഗണിക്കും.
റീഫണ്ട് അഭ്യര്‍ത്ഥന പ്രകാരമുള്ള തുക 14 ദിവസത്തിനുള്ളില്‍ നല്‍കുക, ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്ന വില്‍പ്പനക്കാരുടെ വിശദാംശങ്ങള്‍ വെബ്സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുക , ഉപഭോക്താക്കളെ വ്യക്തിപരമായി തിരിച്ചറിയാനിടയാക്കുന്ന വിവരങ്ങള്‍ സുരക്ഷിതമാക്കുക, ഉപഭോക്തൃ പരാതികള്‍ നിശ്ചിത സമയത്തിനകം പരിഹരിക്കുക, ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ നിയമപ്രകാരമുള്ള രജിസ്റ്റര്‍ നിര്‍ബന്ധിതമാക്കുക,ഉപഭോക്തൃ വിവരശേഖരണവും സംഭരണവും ഉപയോഗവും 2008 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഭേദഗതി) ആക്്റ്റിലെ വ്യവസ്ഥകള്‍ പാലിച്ചു മാത്രമായിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൃത്യമായി നടപ്പാക്കുമെന്നുറപ്പാക്കുന്ന ഇ-കൊമേഴ്സ് നയം കൊണ്ടുവരാന്‍ ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.