സെയില്‍സില്‍ വിജയിക്കാന്‍ വേണം 555 ഫോര്‍മുല

ഓരോ ഏജന്റും അവരുടെ പ്രവര്‍ത്തനമാതൃകയെ സ്വയം ചോദ്യം ചെയ്യുകയും തെറ്റുകള്‍ തിരുത്തി അതിനെ നവീകരിക്കുകയും വേണം

Business office work
ഇന്‍ഷുറന്‍സ് വിപണനരംഗത്ത് വിജയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വയം ഒരു പരിവര്‍ത്തനത്തിന് വിധേയരാകണം. ഇതാ ഇന്‍ഷുറന്‍സ് വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പിന്തുടരാന്‍ ഒരു മാര്‍ഗനിര്‍ദേശം.
ട്രിപ്പിള്‍ ഫൈവ് സൂത്രവാക്യം പരിശീലിക്കുക

ഇന്‍ഷുറന്‍സ് വിപണനത്തില്‍ വിജയം കണ്ടെത്താനുള്ള ഒരേയൊരു രഹസ്യമാണ് 555 സൂത്രവാക്യം. ഓരോ ദിവസവും 5 അപ്പോയ്മെന്റുകള്‍ നേടുക, 5 പുതിയ ഉപഭോക്താക്കളെ നേരില്‍ കാണുക, 5 പഴയ ഉപഭോക്താക്കളുമായുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുക (ഫോളോഅപ്) എന്നിവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രൊഫഷണലിസം പരമപ്രധാനം

ഓരോ ഏജന്റും അവരുടെ പ്രവര്‍ത്തനമാതൃകയെ സ്വയം ചോദ്യം ചെയ്യു
കയും തെറ്റുകള്‍ തിരുത്തി അതിനെ നവീകരിക്കുകയും വേണം. ഇതിനായി ശ്രദ്ധിക്കേണ്ട സുപ്രധാന ഘടകങ്ങള്‍ ഇവയാണ്:

വില്‍പ്പനയ്ക്കായി രണ്ട് സന്ദര്‍ശനം മാത്രം: കൃത്യമായ രണ്ട് സന്ദര്‍ശനത്തിലൂടെ അവസാനിപ്പിക്കേണ്ട ഒരു പ്രക്രിയയാണ് ഇന്‍ഷുറന്‍സ് വിപണനം. രണ്ടാമത്തെ സന്ദര്‍ശനത്തില്‍ ബിസിനസ് നടന്നില്ലെങ്കില്‍ ആ ഉപഭോക്താവിനെ തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കുകയാണ് നല്ലത്.

വിപണനം ഒരു ഇവന്റ് അല്ല: വിപണനമെന്നത് ദിവസേന നടക്കേണ്ട ഒരു പ്രക്രിയയാണ്. അല്ലാതെ അത് വല്ലപ്പോഴും നടക്കുന്ന ഒരു ഇവന്റാക്കി മാറ്റാതിരിക്കാന്‍ ഏജന്റുമാര്‍ പ്രത്യേകം ശ്രദ്ധിക്കണം.

കുടുംബം, സാമ്പത്തിക സ്ഥിതി, ഭാവി എന്നിവയ്ക്ക് ഊന്നല്‍: ഇന്‍ഷുറന്‍സ് വിപണനം സാധ്യമാകുന്നത് ഈ മൂന്ന് സുപ്രധാന വസ്തുതകളെ അടിസ്ഥാനമാക്കിയാണ്. അതിനാല്‍ ഏജന്റുമാര്‍ ഓരോ ഉപഭോക്താവിന്റെയും പശ്ചാത്തലം വ്യക്തമായി പഠിക്കുക മാത്രമല്ല അവരെക്കൂടി അത് പറഞ്ഞ് മനസിലാക്കി അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ നല്‍കുകയാണ് വേണ്ടത്.

സെയ്ല്‍സ് ട്രെയ്നര്‍, മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നീ നിലകളില്‍ പ്രശസ്തനാരാജേഷ് ടാഗോര്‍ 2010 ൽ നടത്തിയ പ്രഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയതാണിത്. (ലേഖനം 2010 ഡിസംബറില്‍ ധനം മാഗസിന്‍ പ്രസിദ്ധീകരിച്ചത്)

LEAVE A REPLY

Please enter your comment!
Please enter your name here