ബിസിനസില്‍ വിജയിക്കണോ? അറിഞ്ഞിരിക്കണം ഈ മൂന്ന് ലീഡര്‍ഷിപ്പ് തത്വങ്ങള്‍

ബിസിനസില്‍ വിജയിക്കാന്‍ ഏറ്റവും അത്യാവശ്യം വേണ്ട ഗുണം നേതൃശേഷിയാണ്. നിങ്ങള്‍ ഒരു പക്ഷേ ഏറ്റവും മികച്ച സോഫ്റ്റ്വെയര് എന്ജിനീയറോഡിസൈനറോ ആയിരിക്കും. പക്ഷേ ബിസിനസില്‍ നിങ്ങള്‍ക്ക് വിജയിക്കണമെങ്കില്‍ ലീഡര്ഷിപ് സ്കില്‍ അഥവാ നേതൃശേഷി നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം. ആളുകളെ ശരിയായി നയിക്കണമെങ്കില്‍ അവരോട് എങ്ങനെ ശരിയായി ഇടപെടണം എന്ന് നിങ്ങള്‍ അറി ഞ്ഞിരിക്കണം. ആളുകളോട് ശരിയായി ഇടപെടുന്ന കാര്യത്തില്‍ വിജയിച്ചുക ഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവരെ അനായാസം നയിക്കാന്‍ കഴിയും. ബിസിനസില്‍ മാത്രമല്ല ജീവിതത്തിലെ ഓരോഘട്ടത്തിലും ഈ നേതൃശേഷി പ്രകടിപ്പിക്കുകയും വേണം. ജീവിതത്തിലെ എതെങ്കിലും ഒരു റോളില്‍ മാത്രം വിജയിച്ചതുകൊണ്ട് ആര്‍ക്കും മികവ് പുലര്‍ത്താന്‍ കഴിയില്ല. യഥാര്‍ത്ഥ വിജയി ആകണമെങ്കില്‍ ജീവിതത്തിലെ ഓരോ റോളിലും വിജയിക്കണം. ജീവിതമെന്നത് പല റോളുകളുടെ സങ്കലനമാണ്. ജീവിതത്തിലെ വിഭിന്ന റോളുകള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. പലപ്പോഴും അങ്ങനെ ബന്ധമുണ്ടെന്നുതന്നെ തോന്നില്ല. ഉദാഹരണത്തിന് തൊഴിലിടവും വീടും, നേതൃശേഷിയും വ്യക്തിപരമായ ബന്ധങ്ങളും, വിശ്വനീയതയും വിജയവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്.
ജീവിതത്തിലും ലീഡര്‍
ജീവിതത്തിലെ ഓരോ ഘട്ടത്തിലും നാം ലീഡേഴ്സ് ആണ്. നമ്മള് തീരുമാനമെടുക്കുന്നു. മറ്റുള്ള വരുടെ ജീവിത്തെ സ്വാധീനിക്കുന്നു. വലിയ വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നാം ആഗ്രഹിക്കുന്നു. ജീവിതത്തിലെ ഓരോ ഘട്ടത്തിലും നമ്മെ സഹായത്തിനും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കുമായി ആശ്രയിക്കുന്നവരേറെയുണ്ട്. ജീവിതത്തിലെ വ്യത്യസ്തമെന്ന് തോന്നിക്കുന്ന രണ്ട് ഭാഗങ്ങളെ തമ്മില്‍ ബന്ധിിപ്പിക്കുന്ന രണ്ട് കാരണങ്ങളുണ്ട്.
ഒരു പ്രത്യേക സാഹചര്യത്തില്‍ വിജയിക്കാന്‍ നിങ്ങള്‍ പുലര്‍ത്തുന്ന തത്വം നിങ്ങളെ മറ്റു സാഹചര്യങ്ങളിലും വിജയിക്കാന്‍ സഹായിക്കും. ജീവനക്കാരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതുകൊണ്ട് തൊഴിലിടത്തില്‍ നിങ്ങള്‍ വിജയി ആണ്. എന്നാല്‍ അങ്ങനെ അല്ലാത്തതുകൊണ്ട് നിങ്ങള്‍ വീട്ടില്‍ വിജയി ആയിരിക്കില്ല. വീട്ടില്‍ നിങ്ങള്‍ കൂടുതല്‍ ക്ഷമ കാണിക്കും. എല്ലാവരെയും സംരക്ഷിക്കുകയും ചെയ്യും.
(കൂടുതല്‍ ഉത്തരവാദിത്തബോധം നിങ്ങള്‍ അവിടെ കാട്ടുന്നു.)
നിങ്ങള്‍ ടീമിലുള്ളവരോട് കഠിനമായാണോ മൃദുവായാണോ പെരുമാറുന്നതെന്നതല്ല കാര്യം. അവരെ നിങ്ങള്‍ തീവ്രമായി സംരക്ഷിക്കുന്നുണ്ടോ, അവരുടെ വിവിധ ആവശ്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നതാണ് കാര്യം. നിങ്ങളുടെ കുടുംബത്തിലുള്ളവരെ നിങ്ങള്‍ കൂടുതല്‍ 'കെയര്‍' ചെയ്യുമായിരിക്കും. പക്ഷേ ജോലി സ്ഥലത്തെ ആളുകള്‍ നിങ്ങള്‍ക്ക് കേവലം മാര്‍ഗങ്ങള്‍ മാത്രമായാല്‍, അവരെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള ഉപാധികള്‍ മാത്രമാക്കിയാല്‍ നിങ്ങള്‍ക്ക് ഉയരാന്‍ കഴിയില്ല. നിങ്ങള്‍ 'കെയര്‍' ചെയ്യുന്നതും അല്ലാത്തതും ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയും. നന്നായി 'കെയര്‍' ചെയ്തില്ല എങ്കില്‍ മറ്റുള്ളവരെ നിങ്ങളുമായി ബന്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. മറ്റുള്ളവരെ കെയര്‍' ചെയ്യാന്‍ കഴിഞ്ഞില്ല എങ്കില്‍ അവരുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ നിങ്ങള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അവനവന്റെ കഴിവില്‍ മാത്രം വിശ്വസിച്ച് പ്രവര്‍ത്തിച്ചാല്‍ വിജയിക്കാന്‍ കഴിയുമായിരിക്കും. പക്ഷേ മറ്റുള്ളവരുടെ എതിര്പ്പിനൊപ്പമേ ആ വിജയം നിങ്ങള്‍ക്ക് കൈയെത്തിപ്പിടിക്കാന്‍ കഴിയൂ.
ടീമിലുള്ളവരുടെ കാര്യത്തില്‍ താന്‍ കൂടുതല്‍ ഉത്തരവാദിത്തബോധം കാട്ടുന്നുണ്ടോ, അവരെ ശരിയായി സംരക്ഷിക്കുന്നുണ്ടോ, അവരുടെ കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണം. ഇങ്ങനെയൊന്നുമല്ല എങ്കില്‍ നിങ്ങള്‍ക്ക് കാര്യ ക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നിങ്ങള്‍ അവരുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തബോധം കാട്ടിയാല്‍ അവര്‍ നിങ്ങള്‍ ഏല്‍പ്പിക്കുന്ന ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം കാട്ടും. നിങ്ങളുടെ ലക്ഷ്യം കൈവരിക്കാന്‍ അവര്‍ നിങ്ങളെ പരമാവധി സഹായിക്കും. മറ്റുള്ളവരെ നയിക്കുക എന്നാല്‍ അവരെക്കൊണ്ട് ജോലി ചെയ്യിക്കുകയല്ല. ലീഡര്‍ഷിപ്പ് എന്നാല്‍ ടീമിലുള്ളവരെ സ്വാധീനിക്കലാണ്. ശരിയായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയാണ്. അവര്‍ സംശയാലുക്കളും ദേഷ്യമുള്ളവരും കടുത്ത സമ്മര്‍ദം അനുഭവിക്കുന്നവരും നിരാശരും ആണെങ്കില്‍ ഒന്നും നടക്കില്ല. അത്തരം സാഹചര്യമാണോ നിങ്ങള്‍ അവര്‍ക്കായി ഒരുക്കിക്കൊടുക്കുന്നതെന്ന് നിങ്ങള്‍ പരിശോധിക്കണം.
നിങ്ങളുടെ ഒരു പുഞ്ചിരി, പ്രശംസ, അവരുടെ പ്രശ്നങ്ങള്‍ക്ക് ചെവികൊടുക്കല്‍, അത് പരിഹരിക്കാന്‍ സഹായിക്കല്‍ തുടങ്ങിയവ ടീമംഗങ്ങളെ ഉത്തരവാദിത്ത ബോധമുള്ളവരാകാന്‍ ഏറെ സഹായിക്കും. വീട്ടിലായാലും ജോലിസ്ഥലത്തായാലും നിങ്ങളാണ് എല്ലാവരുടെയും ആശ്രയകേന്ദ്രം. നിങ്ങളാണ് നേതാവ്. ജോലി സ്ഥലത്ത് ഒരാളെ നല്ല നേതാവാക്കുന്ന ഘടകങ്ങള്‍ തന്നെയാണ് അയാളെ വീട്ടിലെയും നല്ല നേതാവാക്കുന്നത്. ഏതെങ്കിലും ഒരു നിലയില്‍ മാത്രം നിങ്ങള്‍ നല്ല നേതാവാകുന്നത് ആ മേഖലയിലെ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ്. ഏതൊക്കെ മേഖലകളില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നുവോ അവിടെയെല്ലാം നിങ്ങള്‍ ഇതേ പോലെ ആത്മവിശ്വാസം ഉള്ളവരായിരിക്കണം.
മികച്ച നേതാവായി വളരുന്നവര്‍ പുലര്‍ത്തുന്ന മൂന്ന് തത്വങ്ങളുണ്ട്. അവയെ പിന്തുടരുന്നത് ലീഡര്‍ഷിപ്പ് ഗുണം ആര്‍ജിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും:
- എല്ലാ പ്രവൃത്തികളുടെയും 100 ശതമാനം ഉത്തരവാദിത്തബോധം ഏറ്റെടുക്കുക. അങ്ങനെയായാല്‍ വിഴ്ചകളുണ്ടായാല് അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരില്‍ ചുമത്താന്‍ നിങ്ങള്‍ ശ്രമിക്കില്ല.
- മറ്റുള്ളവരുടെ കാര്യത്തില്‍ തികഞ്ഞ ഉത്തരവാദിത്തബോധം കാട്ടുക അപ്പോള്‍ നിങ്ങള്‍ ടീമിലെ ഓരോരുത്തരോടും കൂടുതല്‍ സ്നേഹവും വാല്സല്യവും കാണിക്കും. അവര്‍ നിങ്ങളോട് എല്ലാ കാര്യത്തിലും കൂടുതല്‍ താല്‍പ്പര്യം കാട്ടുകയും ചെയ്യും.
- നിങ്ങള്‍ ആരാണ് എന്നും എന്താണ് നിങ്ങളുടെ മുന്‍ഗണനകളെന്നും വ്യക്തത ഉണ്ടായിരിക്കുക അത്തരം കാര്യങ്ങളില്‍ വ്യക്തത ഉണ്ടെങ്കില്‍ നിങ്ങളുടെ ചിന്തകളും പ്രവൃത്തികളും നിങ്ങളുടെ മുന്ഗണനകള്ക്കനുസരിച്ചായിരിക്കും. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും മേഖലയില്‍ നിങ്ങള്‍ക്ക് നല്ല ലീഡര്‍ ആകണമെങ്കില്‍ ഈ മൂന്ന് തത്വങ്ങള്‍ പാലിക്കുക.
ഓരോ സന്ദര്‍ഭങ്ങളിലും താഴെപ്പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കുക:
- എങ്ങനെ എനിക്ക് ഇക്കാര്യത്തില്‍ അല്ലെങ്കില്‍ ഈ ബന്ധത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടാം.
- എങ്ങനെയാണ് എനിക്ക് മറ്റുള്ളവരുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തബോധം കാണിക്കാന്‍ പറ്റുക.
- ഓരോ പ്രശ്നം ഉണ്ടാകുമ്പോഴും അത് എങ്ങനെ നേരിടണം എന്ന കാര്യത്തില്‍ എനിക്ക് വ്യക്തത ഉണ്ടോ? ഇനി എന്താണ് വേണ്ടത് എന്ന കാര്യത്തില്‍ എനിക്ക് വ്യക്തത ഉണ്ടോ? നിങ്ങള്‍ ഏത് മേഖലയില്‍ ആയാലും നിങ്ങള്‍ക്ക് മികച്ച ലീഡര്‍ ആകാന്‍ കഴിയും. എവിടെ, എങ്ങനെ മറ്റു ള്ളവരെ മികച്ച രീതിയില്‍ നയിക്കാന്‍ കഴിയും എന്നത് തെരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്.
( 2010 സെപ്റ്റംബറില്‍ ധനം മാഗസിന് പ്രസിദ്ധീകരിച്ചത് )