ചെറുകിട സംരംഭകര്‍ക്കായി രണ്ട് ശില്‍പ്പശാലകള്‍

ചെറുകിട, ഇടത്തരം സംരംഭകര്‍ ഏറ്റവും അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട രണ്ട് മേഖലകളില്‍ വ്യക്തിഗത മാര്‍ഗദര്‍ശനം ലഭിക്കുന്ന വിധമുള്ള ശില്‍പ്പശാല കൊച്ചിയില്‍
ചെറുകിട, ഇടത്തരം സംരംഭകരെ സംബന്ധിച്ചിടത്തോളം മാന്ദ്യകാലം പലപ്പോഴും ചതുപ്പില്‍ വീണതിന് സമാനമാകും. കരകയറാന്‍ നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രശ്‌നങ്ങളില്‍ കലാശിക്കും. പല സംരംഭകരും എങ്ങനെ മുന്നോട്ടു പോകണമെന്നറിയാതെ കുഴയുകയാകും. ഈ സാഹചര്യത്തില്‍ ധനം ഓണ്‍ലൈന്‍ഡോട്ട്‌കോം സംരംഭകര്‍ക്ക് ഏറെ സഹായകമാകുന്ന, അറിവ് പകരുന്ന മറ്റൊരു വേദി ഒരുക്കുകയാണ് ധനം ഇന്‍സ്‌പെയര്‍ എന്ന പുതിയ കാല്‍വെപ്പിലൂടെ.

പരമാവധി 50 സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി ഓരോ വിഷയത്തിലും ആ മേഖലയിലെ പ്രമുഖര്‍ നയിക്കുന്ന ശില്‍പ്പശാലയാണ് ധനം ഇന്‍സ്‌പെയര്‍ എന്ന പ്ലാറ്റ്‌ഫോമിലുണ്ടാവുക.

അറിയാം, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്

ധനം ഇന്‍സ്‌പെയര്‍ സീരിസിലെ ആദ്യ ശില്‍പ്പശാല ബിസിനസിലെ പണം കൈകാര്യം ചെയ്യേണ്ട രീതിയെയും ഫണ്ട് സമാഹരണത്തിനുള്ള പുതുതലമുറ മാര്‍ഗങ്ങളെയും കുറിച്ചുള്ളതാണ്.

തിയതി: മാര്‍ച്ച് 11

ശില്‍പ്പശാല നയിക്കുന്നവര്‍: പ്രമുഖ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടിംഗ് സ്ഥാപനമായ വര്‍മ ആന്‍ഡ് വര്‍മയിലെ സീനിയര്‍ പാര്‍ട്ണര്‍ വി സത്യനാരായണന്‍, സ്ട്രാറ്റജി കണ്‍സള്‍ട്ടന്റും എസ് പി ജെയ്ന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍സിലെ പ്രൊഫസറുമായ ഡോ. അനില്‍ ആര്‍. മേനോന്‍ എന്നിവര്‍. ചെറുകിട ബിസിനസുകള്‍ മുതല്‍ കോര്‍പ്പറേറ്റുകളെ വരെ അടുത്തറിയുന്നവരാണ് ഇവര്‍ ഇരുവരും. ഒരു ബിസിനസിന്റെ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ പൊതുവേ സംഭവിക്കുന്ന പാകപ്പിഴകളും അതിനുള്ള പരിഹാരമാര്‍ഗങ്ങളും കൃത്യമായി പറഞ്ഞുതരാനും ഇവര്‍ക്ക് സാധിക്കും.

ശില്‍പ്പശാലയില്‍ ഉള്‍ക്കൊള്ളുന്നത്: സംരംഭകര്‍ സാധാരണയായി വരുത്തുന്ന അബന്ധങ്ങള്‍, ബിസിനസിന്റെ ലാഭക്ഷമത അറിയുന്നതിനുള്ള കാര്യങ്ങള്‍, ബജറ്റിംഗിന്റെ ആവശ്യകത, കാഷ് കണ്‍വെര്‍ഷന്‍ സൈക്കിള്‍, റിസ്‌ക് അസസ്‌മെന്റ്, അനുയോജ്യമായ വായ്പ തെരഞ്ഞെടുക്കാനുള്ള വഴികള്‍, സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട നികുതി, ജിഎസ്ടി സംബന്ധമായ കാര്യങ്ങള്‍, ഫണ്ട് സമാഹരണത്തിനുള്ള വഴികള്‍, ഓഹരി വിപണിയില്‍ എങ്ങനെ ലിസ്റ്റ് ചെയ്യാം തുടങ്ങിയ കാര്യങ്ങള്‍.

സവിശേഷത: ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 സംരംഭകര്‍ക്ക് മാത്രമാണ് അവസരം. സംരംഭകരുടെ സംശയനിവാരണത്തിന് നെറ്റ് വര്‍ക്കിംഗിനും ഊന്നല്‍ നല്‍കുന്ന വിധമാണ് ശില്‍പ്പശാല നടക്കുക.

ബിസിനസ് വളര്‍ച്ചയ്ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്

പ്രവര്‍ത്തന ചെലവ് പരമാവധി കുറച്ച് അങ്ങേയറ്റം ലാഭക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ മാത്രമേ ഇനി നിലനില്‍ക്കൂ. പുതുതലമുറ സാങ്കേതിക വിദ്യകളും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതികളും വ്യാപകമാകുന്നതും അതുകൊണ്ടാണ്. ആ സാഹചര്യത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ വിവിധ വശങ്ങളാണ് ധനം ഇന്‍സ്‌പെയറിന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത്തെ ശില്‍പ്പശാലയില്‍ നടക്കുന്നത്.

തിയതി: മാര്‍ച്ച് 12

നയിക്കുന്നത്: ഡിഫറന്‍സ് ബിസിനസ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സതീഷ് വിജയന്‍

വിഷയങ്ങള്‍: ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ കുറിച്ച് സംരംഭകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി എങ്ങനെ നടപ്പാക്കാം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനായി എത്ര പണം ചെലവിടാം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനായി ഒരു ഏജന്‍സിയെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പങ്കെടുക്കാന്‍ എന്തുചെയ്യണം: ഓരോ ശില്‍പ്പശാലയിലും സംബന്ധിക്കാന്‍ ഫെബ്രുവരി 20 നകം രജിസ്റ്റര്‍ ചെയ്യുന്നവര്‍ 4000 രൂപയും നികുതിയുമാണ് നല്‍കേണ്ടത്. അതിനുശേഷമാണെങ്കില്‍ 5000 രൂപയും നികുതിയും നല്‍കണം. രണ്ട് ശില്‍പ്പശാലകളിലും സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക കോംബോ ഓഫറുമുണ്ടണ്ട്. 7,500 രൂപയും നികുതിയും നല്‍കുന്നവര്‍ക്ക് ഇവ രണ്ടണ്ടിലും പങ്കെടുക്കാം. ശില്‍പ്പശാല വേദിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമല്ല. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുക തന്നെ വേണം.

വിവരങ്ങള്‍ക്ക്: വിജയ്: 80865 82510, പ്രവീണ്‍: 90725 70062

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it