ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയുടെ ആവശ്യകതയെന്ത്?

വിജ്ഞാന-വിവര സാങ്കേതിക യുഗത്തിന്റെ ആവിര്‍ഭാവത്തോടെ ബൗദ്ധിക മൂലധനം ഗണ്യമായ പ്രാധാന്യം നേടിയിരിക്കുന്നു. തല്‍ഫലമായി, ബൗദ്ധിക സ്വത്തും അവകാശങ്ങളും (''ഐപി'') അമൂല്യമായ വസ്തുമായി മാറിയെന്നു മാത്രമല്ല അവ അതീവ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടിയും വരുന്നു.

കുറച്ചു കാലങ്ങളായി, പ്രത്യേകിച്ചും കഴിഞ്ഞ ഒരു ദശകമായി, അതിര്‍ത്തി കടന്നുള്ള ഇടപാടുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കമ്പനികള്‍ നിരവധി രാജ്യങ്ങളില്‍ ബിസിനസ് നടത്തുകയും അവരുടെ ചരക്കുകളും സേവനങ്ങളും ലോകത്തെമ്പാടുമുള്ള സ്ഥാപനങ്ങളില്‍ വില്‍ക്കുകയും ചെയ്യുന്നു.
ബൗദ്ധിക സ്വത്തവകാശം (''ഐപിആര്‍'') ഓരോ രാജ്യത്തെയും ആശ്രയിച്ചിരിക്കുന്നതിനാല്‍, ആഗോള സമ്പദ്വ്യവസ്ഥയില്‍, ഓരോ അധികാരപരിധിയിലും ഐപിആറുകള്‍ക്ക് നല്‍കുന്ന സംരക്ഷണത്തിന്റെ സ്വഭാവം കണ്ടെത്തുകയും വിശകലനം ചെയ്യുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഏറ്റവും പുരാതന നാഗരികതകളിലൊന്നിന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന ഇന്ത്യയില്‍ പണ്ടും ഇപ്പോഴും ധാരാളം ബൗദ്ധിക സ്വത്തുക്കളുണ്ട്. പരമ്പരാഗത അറിവ്, പ്രത്യേകിച്ചും ഇന്ത്യയില്‍ നിലനില്‍ക്കേണ്ട ഒരു ബൗദ്ധിക സ്വത്താണ്. മധ്യകാലഘട്ടം മുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്കും മറ്റ് ചരക്കുകള്‍ക്കും പേരുകേട്ട, ബൗദ്ധിക സ്വത്തുക്കളുടെ കേന്ദ്രമായ കേരളം പക്ഷേ ഇതിന് കുറഞ്ഞ പരിഗണനയാണ് നല്‍കിയിട്ടുള്ളത്.ചരിത്രപരമായി പറഞ്ഞാല്‍, അന്നത്തെ മലബാര്‍ പ്രദേശത്തെ കറുത്ത കുരുമുളകും ഏലയ്ക്കുമായിരുന്നു പോര്‍ച്ചുഗീസുകാരെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചത്. അങ്ങനെ അത് കൊളോണിയല്‍ ശക്തികളുടെയും നൂറ്റാണ്ടുകള്‍ നീളുന്ന സാമ്രാജ്യത്വത്തിന്റെയും വരവിന് തുടക്കമിട്ടു.

കേരളത്തില്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയുടെ ആവശ്യമെന്ത്?

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊതുമേഖലയിലുള്ള വ്യവസായങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളൊരു നയം സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it