രാധാകിഷന്‍ ‍ ദമാനി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നന്‍

മുകേഷ് അംബാനി കഴിഞ്ഞാല്‍ ഏറ്റവും വലിയ സമ്പന്നനായ ഇന്ത്യക്കാരനാരെന്ന ചോദ്യത്തിനാണ് ഫോര്‍ബ്‌സ് ഉത്തരം കണ്ടെത്തിയിരിക്കുന്നത്

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനാരെന്ന ചോദ്യത്തിന് ആരും കണ്ണുംപൂട്ടി ഉത്തരം പറയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍രെ ചെയര്‍മാന്‍ മുകേഷ് അംബാനിയാണെന്ന്. എന്നാല്‍ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നനാരാണ്? ഫോര്‍ബ്‌സിന്റെ റിയര്‍ ടൈം ബില്യണേഴ്‌സ് സൂചിക പ്രകാരം അപ്രതീക്ഷിതമായൊരാള്‍ കയറി വന്നിരിക്കുകയാണ് ആരും കൊതിക്കുന്ന ആ സ്ഥാനത്ത്. ഗ്രോസറി ശൃംഖലയായ അവന്യു സൂപ്പര്‍മാര്‍ട്ടിന്റെ രാധാകിഷന്‍ ദമാനിയാണ് ആ വ്യക്തി. കാര്യം മുകേഷ് അംബാനിയുടെ ആസ്തിയുടെ പകുതി പോലുമില്ലെങ്കിലും 17.5 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി രണ്ടാം സ്ഥാനത്താണ് ഇദ്ദേഹം. മുകേഷ് അംബാനിയുടെ ആസ്തി 57.5 ബില്യണ്‍ ഡോളറും.

മുന്‍ വര്‍ഷം ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് വ്യവസായിയായ ശിവ നാടാരായിരുന്നു. മാത്രമല്ല, ഉദയ് കൊട്ടക്, ഗൗതം അദാനി, ലക്ഷ്മി മിത്തല്‍ തുടങ്ങിയ പ്രമുഖരെയെല്ലാം പിന്തള്ളിയാണ് രാധാകൃഷ്ണന്‍ മുന്നിലെത്തിയത്.

കഴിഞ്ഞയാഴ്ച അവന്യു സൂപ്പര്‍മാര്‍ട്ടിന്റെ ഓഹരി വില ബോംബെ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന 2543 രൂപയിലെത്തിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here