അബുദാബി ബിഗ് ടിക്കറ്റിലെ 28 കോടി നേട്ടം മലയാളിയും 19 സുഹൃത്തുക്കളും പങ്കിടും

അബുദാബി ബിഗ് ടിക്കറ്റ് ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 15 ദശലക്ഷം ദിര്‍ഹം (ഏകദേശം 28.87 കോടി രൂപ) ആലപ്പുഴക്കാരന്‍ ശ്രീനു ശ്രീധരന്‍ നായര്‍ ഉള്‍പ്പെടെ 20 പേര്‍ വീതിച്ചെടുക്കും. ദുബായിലെ സ്വകാര്യ കമ്പനിയില്‍ 1500 ദിര്‍ഹം ശമ്പളത്തില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന 28 കാരനായ ശ്രീനുവിനു ലഭിക്കുന്നത് 1.42 കോടി രൂപയായിരിക്കും.

ഒക്ടോബര്‍ 20 ന് 25 ദിര്‍ഹം വീതമെടുത്ത് 20 കൂട്ടുകാര്‍ ചേര്‍ന്നാണ് നമ്പര്‍ 098165 ബിഗ് ടിക്കറ്റ് വാങ്ങിയത്. ടിക്കറില്‍ നല്‍കിയിരുന്നത് ശ്രീനുവിന്റെ ഫോണ്‍ നമ്പറായിരുന്നു. നറുക്കെടുപ്പു കഴിഞ്ഞ് വിവരം പറയാന്‍ അധികൃതര്‍ വിളിച്ചപ്പോള്‍ മറ്റൊരാളാണ് ഫോണ്‍ എടുത്തത്. ശ്രീനുവിനെ അറിയില്ലെന്നായിരുന്നു പ്രതികരണം. മറ്റൊരു നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ശ്രീനുവിനെ അറിയാമെന്ന മറുപടി ലഭിച്ചു. നാട്ടിലെ വീടുപണി പണമില്ലാതെ മുടങ്ങിക്കിടക്കുകയാണെന്നും ആദ്യം അതു പൂര്‍ത്തിയാക്കുമെന്നും ശ്രീനു പ്രതികരിച്ചു. ബാക്കി തുക എന്തു ചെയ്യണമെന്ന് ആലോചിച്ചിട്ടില്ല.

അബുദാബി ബിഗ് ടിക്കറ്റ് നേട്ടമത്രയും ഇന്ത്യക്കാര്‍ക്കാണ്. സമ്മാനാര്‍ഹരായ പത്ത് പേരില്‍ പത്തും ഇന്ത്യക്കാര്‍ തന്നെ. രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സഹീര്‍ ഖാനു ലഭിക്കും. മൂന്നാം സമ്മാനം സിദ്ദിഖ് ഒതിയോരത്ത് സ്വന്തമാക്കി. നാല്, അഞ്ച്, ആറ് സ്ഥാനങ്ങള്‍ക്ക് യഥാക്രമം അബ്ദുള്‍ റഷീദ് കോടാലിയില്‍, രാജീവ് രാജന്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ അര്‍ഹരായി. സജിത് കുമാര്‍ സദാശിവന്‍ നായര്‍ (7), പേച്ചിമുത്ത് കാസിലിംഗം (8), ശ്രീകാന്ത് നായിക് (9), അരുണ്‍ ബാബു (10) എന്നിവരാണ് മറ്റ് ജേതാക്കള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it