കോവിഡ് പ്രതിസന്ധി; ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് ഇന്ത്യയ്ക്ക് അനുവദിച്ചത് 150 കോടി ഡോളര്‍ വായ്പ

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍, കൃഷിക്കാര്‍, ആരോഗ്യ പരിപാലന തൊഴിലാളികള്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, വികലാംഗര്‍, കുറഞ്ഞ വേതനം ലഭിക്കുന്നവര്‍, നിര്‍മ്മാണ തൊഴിലാളികള്‍ എന്നിവര്‍ക്ക് നേരിട്ട് സഹായമെത്തും

-Ad-

സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരയകറും മുമ്പ് കോവിഡ് പ്രതിസന്ധിയില്‍ ഞെങ്ങി ഞെരുങ്ങേണ്ടി വന്ന ഇന്ത്യയ്ക്ക് കൈത്താങ്ങായി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി). കോവിഡ് മഹാമാരിയെ നേരിടുന്നതിന് ഏഷ്യന്‍ ഡെവലപ്്മെന്റ് ബാങ്ക് ഇന്ത്യക്ക് 150 കോടി ഡോളര്‍ വായ്പയാണ് അനുവദിച്ചിരിക്കുന്നത്. അതായത് 10,550 കോടി രൂപ. 800 ദശലക്ഷത്തിലധികം പേര്‍ക്ക് സാമൂഹിക പരിരക്ഷ നല്‍കുന്നതിന് എഡിബി നേരിട്ട് സഹായം ചെയ്യും.

ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങളെ, പ്രധാനമായും ദരിദ്രര്‍, സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍, പിന്നോക്ക പ്രദേശങ്ങളിലെ സ്ത്രീകള്‍, ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് സാമൂഹിക പരിരക്ഷണത്തിനും രോഗപ്രതിരോധത്തിനുള്ള അടിയന്തര നടപടികള്‍ക്കുമാണ് വായ്പയനുവിദിച്ചത്.

‘അഭൂതപൂര്‍വമായ ഈ വെല്ലുവിളിയെ നേരിടുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ എ.ഡി.ബി പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. വലിയൊരു പാക്കേജിന്റെ ഭാഗം മാത്രമാണ് ഇപ്പോഴനുവദിച്ച അടിയന്തര ഫണ്ട്.’ വായ്പയെക്കുറിച്ച് എ.ഡി.ബി പ്രസിഡന്റ് മസാത്സുഗു അസകവ പറഞ്ഞു.

-Ad-

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍, കൃഷിക്കാര്‍, ആരോഗ്യ പരിപാലന തൊഴിലാളികള്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, വികലാംഗര്‍, കുറഞ്ഞ വേതനം ലഭിക്കുന്നവര്‍, നിര്‍മ്മാണ തൊഴിലാളികള്‍ എന്നിവര്‍ക്ക് നേരിട്ട് സഹായമെത്തുമെന്ന് അദ്ദേഹം വിശദമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

1 COMMENT

  1. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ, അശരണർ എന്നൊക്കെ കേൾക്കുമ്പോൾ വലിയ ഔദാര്യം ആണെന്ന് തോന്നും; പക്ഷേ ഡോളർ ആയിട്ട് തന്നെ തിരിച്ചടയ്ക്കേണ്ട കടങ്ങൾ അല്ലേ ഇതെല്ലാം? വിദേശ ബാങ്കിനെയും കറൻസിയെയും ആശ്രയിക്കാതെ നമ്മുടെ റിസർവ് ബാങ്ക് തന്നെ ഇതൊക്കെ ചെയ്താൽ പോരെ?

LEAVE A REPLY

Please enter your comment!
Please enter your name here