ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഓഗസ്റ്റ് 14

സംസ്ഥാനത്ത് മഴക്കെടുതി മൂലം 1022 കോടി രൂപയുടെ കൃഷി നാശം; കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

-Ad-
1.സംസ്ഥാനത്ത് 1022 കോടി രൂപയുടെ കൃഷി നാശം

മഴക്കെടുതി മൂലം കേരളത്തിന് നഷ്ടമായത് 1022.43 കോടി രൂപയുടെ കൃഷി. കഴിഞ്ഞ പ്രളയത്തിലെ പോലെ നെല്‍കൃഷിക്കാണ് ഏറ്റവും നാശനഷ്ടം. 17,071 ഹെക്ടറില്‍ 256.04 കോടി രൂപയാണ് നഷ്ടം. അടിയന്തിരമായി 160.96 കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നാണ് കൃഷിവകുപ്പിന്റെ വിലയിരുത്തല്‍.

2. ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു

ഇടുക്കി-മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2 അടിയോളം ഉയര്‍ന്ന് 2343.44 അടിയിലെത്തി.

3. പ്രളയബാധിത മേഖലയില്‍ എടിഎമ്മിനു പകരം പിഒഎസ് ഉപയോഗിക്കാം

പ്രളയബാധിക മേഖലയിലെ എടിഎം മെഷീനുകള്‍ പണിമുടക്കിയതോടെ കടകളിലെ പിഒഎസ് മെഷിനുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ അവസരമൊരുക്കി എസ്ബിഐ. എടിഎം സൈ്വപ് ചെയ്താല്‍ 2000 രൂപവരെ കട ഉടമ പണമായി നല്‍കുമെന്നാണ് അറിയിപ്പ്.

4. മണപ്പുറം ഫിനാന്‍സിന്റെ ത്രൈമാസ അറ്റാദായം 269 കോടി

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് ജൂണ്‍ 30ന് അവസാനിച്ച 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ത്രൈമാസത്തില്‍ 35.27% ശതമാനത്തിന്റെ വര്‍ധനവോടെ 268.91 കോടി രൂപയുടെ സംയോജിത അറ്റാദായം.

5. ഫ്യൂച്വര്‍ റീറ്റെയിലിന്റെ 10% ഓഹരി ആമസോണ്‍ വാങ്ങുന്നു

റീറ്റെയില്‍ പ്രമുഖരായ ഫ്യൂച്വര്‍ റീറ്റെയിലിന്റെ 8-10% ഓഹരി വാങ്ങാനൊരുങ്ങി ആമസോണ്‍. റീറ്റെയില്‍ മേഖലയിലെ ആമസോണിന്റെ മൂന്നാമത്തെ നിക്ഷേപമാകും ഇത്. കിഷോര്‍ ബിയാനിയുടെ ഫ്യൂച്വര്‍ ഗ്രൂപ്പിന് കൂഴിലുള്ള റീറ്റെയില്‍ ബ്രാന്‍ഡാണ് ഫ്യൂച്വര്‍ റീറ്റെയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here