എയര്‍ബസില്‍ നിന്ന് കോഴ: ആരോപണം നിഷേധിച്ച് എയര്‍ ഏഷ്യയുടെ ഉടമ

എയര്‍ബസില്‍ നിന്ന് കോഴ കൈപ്പറ്റിയതായുള്ള ആരാപണം നിഷേധിച്ച് മലേഷ്യന്‍ എയര്‍ലൈന്‍സ് കമ്പനിയായ എയര്‍ ഏഷ്യയുടെ ഉടമ ടോണി ഫെര്‍ണാണ്ടസ്. മലേഷ്യന്‍ എയര്‍ലൈന്‍സിനെ വലയം ചെയ്ത എയര്‍ബസ് കൈക്കൂലിയെപ്പറ്റി അന്വേഷിക്കാന്‍ സംവിധാനം വന്നതിനാലാണ് താന്‍ കമ്പനിയുടെ സി ഇ ഒ സ്ഥാനമൊഴിഞ്ഞതെന്ന് അദ്ദേഹം അറിയിച്ചു.

ടോണി

ഫെര്‍ണാണ്ടസിന്റെ ദീര്‍ഘകാല ബിസിനസ്സ് പങ്കാളിയും എയര്‍ ഏഷ്യ

എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ കമാരുഡിന്‍ മെറാനുനും തനിക്കെതിരായ

ആരോപണങ്ങള്‍ നിഷേധിച്ചു.അന്വേഷണം 'സമ്പൂര്‍ണ്ണവും സ്വതന്ത്രവുമാക്കാന്‍'

ഇരുവരും രണ്ടു മാസത്തേക്കാണ് കമ്പനി നേതൃത്വത്തില്‍ നിന്ന് നിലവില്‍

മാറിനില്‍ക്കുന്നത്.ഈ തീരുമാനം പുറത്തുവന്നതോടെ എയര്‍ ഏഷ്യ ഓഹരികള്‍ 11

ശതമാനത്തിലധികം ഇടിഞ്ഞു.

റേസിംഗ് ടീമായ

കാറ്റര്‍ഹാം ഫോര്‍മുല വണ്‍ ടീമിന് 50 മില്യണ്‍ ഡോളര്‍ സ്‌പോണ്‍സര്‍ഷിപ്പ്

തുക നല്‍കിയ സംഭവമാണ് യുകെ അന്വേഷകര്‍ കൈക്കൂലി ഇടപാടായി

കണ്ടെത്തിയിരിക്കുന്നത്. ടോണി ഫെര്‍ണാണ്ടസിന്റെയും കമാരുഡിന്‍

മെറാനുനിന്റെയും നിയന്ത്രണത്തിലായിരുന്നു ഈ ടീം. അതേസമയം എയര്‍ബസ്

'അനുചിതമായി' സ്‌പോണ്‍സര്‍ ചെയ്തിട്ടില്ലെന്ന് ഫെര്‍ണാണ്ടസും മെറാനുനും

പറഞ്ഞു. 'ഇത് ഒരു ബ്രാന്‍ഡിംഗ് വ്യായാമമായിരുന്നു. ലാഭം ലക്ഷ്യമിട്ടുള്ള

സംരംഭമല്ല കാറ്റര്‍ഹാം ഫോര്‍മുല വണ്‍ ടീം ' -അവരുടെ വ്യാഖ്യാനം ഇങ്ങനെ.

കാറ്റര്‍ഹാമിന്റെ ഉടമസ്ഥത തങ്ങള്‍ വഹിച്ച സമയത്ത് ലാഭമുണ്ടായില്ലെന്നും

2014 ല്‍ ഒരു ഡോളറിന് വിറ്റെന്നും അവര്‍ പറഞ്ഞു.

എയര്‍ബസില്‍

നിന്ന് കൈക്കൂലി വാങ്ങിയതായി യുകെ അധികൃതര്‍ ഉന്നയിച്ച

ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ്

അംഗങ്ങള്‍ ഉള്‍പ്പെടെ ഒരു സ്വതന്ത്ര സമിതി രൂപീകരിച്ചതായി എയര്‍ ഏഷ്യ

മലേഷ്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ബ്രോക്കറേജായ യുഒബി കേ ഹിയാനിലെ ഇക്വിറ്റി

റിസര്‍ച്ച് ഡയറക്ടര്‍ കെ അജിത്ത് പറയുന്നതിങ്ങനെ: കമ്മിറ്റി ഒരു നല്ല

നീക്കമാണ്. പക്ഷേ, ഗ്രൂപ്പ് സിഇഒയുടെ അഭാവം രണ്ട് മാസത്തിലധികമാണെങ്കില്‍

എയര്‍ ഏഷ്യയുടെ ദീര്‍ഘകാല പദ്ധതികള്‍ താറുമാറായേക്കും.

എയര്‍ബസ്

നിരവധി രാജ്യങ്ങളില്‍ കൈക്കൂലി, അഴിമതി കുറ്റകൃത്യങ്ങള്‍ സമ്മതിച്ചതിനെ

തുടര്‍ന്നാണ് എയര്‍ ഏഷ്യയ്ക്കെതിരായ ആരോപണങ്ങള്‍ പൊന്തി വന്നത്. നാല്

വര്‍ഷത്തോളം നീണ്ടുനിന്ന ആഗോള അന്വേഷണത്തിന് ശേഷം യൂറോപ്യന്‍ എയ്റോസ്പേസ്

കമ്പനി ഫ്രാന്‍സ്, യുകെ, യുഎസ് എന്നിവിടങ്ങളിലെ റെഗുലേറ്റര്‍മാര്‍ക്ക് 3.6

ബില്യണ്‍ ഡോളര്‍ പിഴ നല്‍കാമെന്ന് സമ്മതിച്ചിരുന്നു.

2005

നും 2014 നും ഇടയില്‍ 406 എയര്‍ബസ് വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഏഷ്യയും

അനുബന്ധ കമ്പനിയായ എയര്‍ ഏഷ്യ എക്‌സും തയ്യാറായതായും അതില്‍ 180 എണ്ണത്തിനു

പിന്നില്‍ അനുചിതമായ ഇടപാടുകളുണ്ടായിരുന്നെന്നും യുകെ അന്വേഷകര്‍

പറയുന്നു.സ്പോര്‍ട്സ് ടീമിന് അനുവദിച്ച 50 മില്യണ്‍ ഡോളര്‍

സ്പോണ്‍സര്‍ഷിപ്പിനെത്തുടര്‍ന്ന് എയര്‍ബസ് മറ്റൊരു 55 മില്യണ്‍ ഡോളര്‍

വാഗ്ദാനം ചെയ്തിരുന്നു. ആ പേയ്മെന്റ് പക്ഷേ, അന്തിമമായില്ല.

അന്വേഷണത്തിനിടെ

യുകെ അധികൃതര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ഫെര്‍ണാണ്ടസും

മെറാനുനും പറഞ്ഞു.അതേസമയം, മലേഷ്യന്‍ അഴിമതി വിരുദ്ധ കമ്മീഷന്‍ ബ്രിട്ടനിലെ

അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആരോപണങ്ങള്‍

അന്വേഷിക്കുന്നുണ്ടെന്നും അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it