ആലീസ് ജി. വൈദ്യന്‍ ജിയോജിത് ഡയറക്ടര്‍ ബോര്‍ഡില്‍

ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി വിരമിച്ച ആലീസ് ജി വൈദ്യനെ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡംഗമായി നിയമിച്ചു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ആലീസ് വൈദ്യനെ സ്വതന്ത്ര നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചത്. ഇന്ത്യന്‍ ജനറല്‍ ഇന്‍ഷുറന്‍സ് വ്യവസായ മേഖലയിലെ പ്രഥമ വനിതാ സിഎംഡിയായിരുന്നു ആലീസ് ജി വൈദ്യന്‍.

alice g vaidyan
-Ad-

1983 ല്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയില്‍ ജോലി ആരംഭിച്ചു. 2008 ല്‍ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി. 2016 ല്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു, കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. 36 വര്‍ഷത്തിലേറെ പരിചയമുള്ള അവര്‍ ആഗോളതലത്തില്‍ അംഗീകാരം നേടിയ ഇന്‍ഷുറന്‍സ് വിദഗ്ധരില്‍ ഒരാളാണ്.

ആലീസ് ജി വൈദ്യന്റെ അഗാധമായ അറിവും അനുഭവ സമ്പത്തും കമ്പനിക്ക് പ്രയോജനകരമാകുമെന്നും അവരുടെ വിലപ്പെട്ട സംഭാവനകള്‍ക്കായി കമ്പനി പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്നും ജിയോജിത്തിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി ജെ ജോര്‍ജ് പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here