സപ്ലൈകോയിലൂടെ ഗൃഹോപകരണങ്ങള്‍; 120 സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു

സപ്ലൈകോ ഗൃഹോപകരണങ്ങളുടെ വില്‍പ്പന 120 സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ തീരുമാനമായി. ഇതിനായി ജീവനക്കാര്‍ക്കുള്ള പരിശീലനവും ആരിഭിച്ചു. പൊതു വിപണിയെ അപേക്ഷിച്ച് 25% മുതല്‍ 40% വരെ വിലക്കുറവില്‍ 51 ഓളം ഉല്‍പ്പന്നങ്ങള്‍ വാങ്ങാം.

കഴിഞ്ഞ ഫെബ്രുവരിയില്‍ സപ്ലൈകോ ആരംഭിച്ച ഗൃഹോപകരണ വില്‍പ്പനയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് കൂടി ഓണം വിപണിയോടനുബന്ധിച്ച് വില്‍പ്പന വ്യാപിപ്പിക്കുന്നത്.

ടിവിയും മിക്‌സിയും ഗ്രൈന്‍ഡറും ഫാനും ഗ്യാസ് സ്റ്റൗവും കുക്കറും മറ്റു വീട്ടുപകരണങ്ങളുമെല്ലാം ലഭ്യമാക്കി ഓണം മേളകളും ഒരുക്കിയിട്ടുണ്ട്. ഓണത്തിന് മുന്‍പ് സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ ഗൃഹോപകരണങ്ങളുടെ വില്‍പ്പന കൂട്ടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it