കൊച്ചി വിമാത്താവളം അടച്ചതോടെ ടിക്കറ്റ് നിരക്കുകള്‍ മുകളിലേയ്ക്ക്; 10,000 രൂപയില്‍ കൂടരുതെന്ന് DGCA

ഗള്‍ഫ് പോലുള്ള സ്ഥലങ്ങളില്‍ നിന്ന് ഓണാവധിക്ക് നാട്ടിലേയ്ക്ക് വരാന്‍ ശ്രമിക്കുവരാണ് ഇതോടെ ബുദ്ധിമുട്ടിലായത്.

Image tweeted by @ANI

കനത്ത മഴമൂലം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനു പിന്നാലെ കേരളത്തിലേയ്ക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധന.

റണ്‍വേയില്‍ വെള്ളം കയറിയതോടെ ഓഗസ്റ്റ് 18 വരെ സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ തിരുവനന്തപുരത്തേക്കുള്ള നിരക്കുകള്‍ കൂടി.

ഗള്‍ഫ് പോലുള്ള സ്ഥലങ്ങളില്‍ നിന്ന് ഓണാവധിക്ക് നാട്ടിലേയ്ക്ക് വരാന്‍ ശ്രമിക്കുവരാണ് ഇതോടെ ബുദ്ധിമുട്ടിലായത്. ചെന്നൈയില്‍ വിമാനമിറങ്ങി അവിടെ നിന്ന് തിരുവനന്തപുരത്തേയ്ക്ക് എത്താന്‍ ഏകദേശം 20000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ട അവസ്ഥയാണ്. കണക്റ്റിംഗ് ഫ്‌ളൈറ്റുകള്‍ 59000 രൂപ വരെ ഈടാക്കുന്നുണ്ട്.

അതേസമയം, കേരളത്തിനും ഡല്‍ഹിക്കും ഇടയിലുള്ള നിരക്ക് 10000 രൂപയില്‍ കൂടരുതെന്ന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ചില വിമാന സര്‍വീസുകള്‍ നിരക്കുകള്‍ 10000 താഴെ നിലനിര്‍ത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here