സബര്‍മതിയിലെ ചര്‍ക്കയില്‍ നൂല്‍ നൂറ്റ് ട്രംപ്, മെലാനിയ

സന്ദര്‍ശകക്കുറിപ്പില്‍ 'മോദിക്കു നന്ദി '; ഗാന്ധിജിയെപ്പറ്റി പരാമര്‍ശമില്ല

ഗാന്ധി സ്മൃതികളുറങ്ങുന്ന സബര്‍മതി ആശ്രമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഭാര്യ മെലാനിയയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് ചര്‍ക്കയില്‍ നൂറ്റ ഷാള്‍ അണിയിച്ച്. മെലാനിയയോടൊപ്പം ഇത്തിരി സമയം ചര്‍ക്കയില്‍ നൂല്‍ നൂറ്റു ട്രംപ്.

രഘുപതി രാഘവ രാജാറാം മുഴങ്ങിയ അന്തരീക്ഷത്തിലേക്കാണ് ട്രംപും ഭാര്യയും വന്നിറങ്ങിയത്. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ അവര്‍ മാലയണിയിച്ചു. ചര്‍ക്കയുടെ പ്രവര്‍ത്തനമടക്കം ഓരോന്നായി മോദി  വിശദീകരിച്ചു നല്‍കി.

‘എന്റെ മഹത്തായ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് വിസ്മയ സന്ദര്‍ശനമൊരുക്കിയതിന് നന്ദി’ ഇതാണ് ട്രംപ് സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക ബുക്കിലെഴുതിയത്. ഗാന്ധിജിയുടെ പേര് പരാമര്‍ശിക്കാത്തത് മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.

തടര്‍ന്ന് ‘നമസ്തേ ട്രംപ്’ സ്വീകരണ പരിപാടി നടക്കുന്ന മൊട്ടേരാ സ്റ്റേഡിയത്തിലേക്ക് മോദിയോടൊപ്പം ട്രംപ് യാത്രയായി. സ്വീകരണത്തിനു ശേഷം വിമാനമാര്‍ഗം ആഗ്രയിലേക്ക പോകും. മെലാനിയയുമൊത്ത് താജ്മഹല്‍ സന്ദര്‍ശിക്കും. താജ് കണ്ടശേഷം ഡല്‍ഹിയിലേക്ക്. പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി മൗര്യയില്‍ രാത്രി താമസം. ഇതിനായി ഹോട്ടലിലെ 438 മുറിയും ഒഴിപ്പിച്ചു. തൊട്ടടുത്ത താജ് ഹോട്ടലിലും താമസക്കാരുണ്ടാകില്ല. ത്രിതല സുരക്ഷാസംവിധാനമാണുള്ളത്.

നാളെ രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പ്. പിന്നീട് രാജ്ഘട്ട് സന്ദര്‍ശിക്കും. ഹൈദരാബാദ് ഹൗസില്‍ മോദിയുമൊത്ത് ഉഭയകക്ഷി ചര്‍ച്ചയും സംയുക്ത വാര്‍ത്താസമ്മേളനവും. പകല്‍ മൂന്നിന് ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ച. ഈ സമയം മെലാനിയ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കും. രാത്രി  ഏഴിന് രാഷ്ട്രപതി ഭവനില്‍ അത്താഴവിരുന്ന്. പത്തിന് മടങ്ങിപ്പോകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here