പ്രളയ് മോണ്ടാല്‍ സിഎസ്ബി ബാങ്കിന്റെ റീറ്റെയ്ല്‍, എസ്എംഇ, ഓപ്പറേഷന്‍സ് മേധാവി

ആക്‌സിസ് ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍, റീറ്റെയ്ല്‍ ബാങ്കിംഗ് വിഭാഗം മേധാവിയുമായിരുന്ന പ്രളയ് മോണ്ടാല്‍ സിഎസ്ബി ബാങ്കിന്റെ തലപ്പത്തേക്ക്. ബാങ്കിന്റെ റീറ്റെയ്ല്‍, എസ്എംഇ, ഓപ്പറേഷന്‍സ്, ഐറ്റി വിഭാഗം മേധാവിയായാണ് പ്രളയ് മൊണ്ടേല്‍ ചുമതലയേല്‍ക്കുന്നത്. ഈ നിയമനത്തെ കുറിച്ച് ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും അവ ബാങ്ക് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോള്‍ പുതിയ നിയമനം ബാങ്ക് തന്നെ പുറത്തുവിട്ടു.

നിരവധി സ്വകാര്യ ബാങ്കുകളിലും കോര്‍പ്പറേറ്റ് ഹൗസുകളിലും പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുള്ള മൊണ്ടാല്‍ സെപ്തംബറില്‍ ചുമതലയേറ്റെടുത്തേക്കും. ആക്‌സിസ് ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ആന്‍ഡ് ഹെഡ് റീറ്റെയ്ല്‍ ബാങ്കിംഗ് പദവിയില്‍ നിന്ന് അടുത്തിടെയാണ് മൊണ്ടാല്‍ രാജി സമര്‍പ്പിച്ചത്.

ആക്‌സിസ് ബാങ്കില്‍ ജോലിയില്‍ പ്രവേശിക്കും മുമ്പ് യെസ് ബാങ്കിനൊപ്പമായിരുന്നു മൊണ്ടാല്‍. യെസ് ബാങ്കിന്റെ റീറ്റെയ്ല്‍ വിഭാഗം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സുസജ്ജമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് മൊണ്ടാല്‍ വഹിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിപ്രോ ഇന്‍ഫോടെക്, കോള്‍ഗേറ്റ് പാമോലീവ് എന്നീ കോര്‍പ്പറേറ്റുകളിലും പ്രവര്‍ത്തിച്ച് അനുഭവ സമ്പത്ത് മൊണ്ടാലിനുണ്ട്.

ഇന്ത്യന്‍ വംശജനായ കനേഡിയന്‍ വ്യവസായി പ്രേം വത്സയുടെ ഫെയര്‍ ഫാക്‌സ് ഹോള്‍ഡിംഗ്‌സ് 51 ശതമാനം ഓഹരികള്‍ എടുത്തുതോടെയാണ് കേരളത്തിലെ പുരാതന ബാങ്കുകളിലൊന്നായ സിഎസ്ബിയുടെ ചരിത്രത്തിലെ മറ്റൊരു വഴിത്തിരിവുണ്ടായത്. അടുത്തിടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത സിഎസ്ബി ബാങ്ക് മികച്ച പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവെയ്ക്കുന്നത്. ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സിവിആര്‍ രാജേന്ദ്രന്റെ കാലാവധി അതിനിടെ റിസര്‍വ് ബാങ്ക് നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്.

റീറ്റെയ്ല്‍ വായ്പകളില്‍ പ്രത്യേകിച്ച് ഗോള്‍ഡ് ലോണ്‍ രംഗത്തെല്ലാം സിഎസ്ബി ഇപ്പോള്‍ കരുത്തുറ്റ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. പുതിയ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ഖരഗ് പൂര്‍ ഐഐടിയില്‍ നിന്ന് എന്‍ജിനീയറിംഗും കൊല്‍ക്കത്ത ഐഐഎമ്മില്‍ നിന്ന് മാനേജ്‌മെന്റ് പഠനവും പൂര്‍ത്തിയാക്കിയിട്ടുള്ള മൊണ്ടാല്‍ ബാങ്കിന്റെ വളര്‍ച്ചയില്‍, പ്രത്യേകിച്ച റീറ്റെയ്ല്‍, എസ്എംഇ മേഖലയില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ പ്രാപ്തനാണെന്നാണ് ബോര്‍ഡിന്റെ നിഗമനം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it