യുഎസില്‍ 10 ആഴ്ച ലോക്ക് ഡൗണ്‍ വേണമെന്ന് ബില്‍ഗേറ്റ്‌സ്

രാജ്യത്ത് COVID-19 കേസുകളുടെ എണ്ണം 2,00,000 കവിഞ്ഞതിനാല്‍ യുഎസില്‍ രാജ്യവ്യാപകമായി അടച്ചുപൂട്ടണമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആവശ്യപ്പെട്ടു.

''പൊതുജനാരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടും, ചില സംസ്ഥാനങ്ങളും കൗണ്ടികളും പൂര്‍ണ്ണമായും അടച്ചിട്ടില്ല. ചില സംസ്ഥാനങ്ങളില്‍ ബീച്ചുകള്‍ ഇപ്പോഴും തുറന്നിരിക്കുന്നു; പലയിടങ്ങളിലും റെസ്റ്റോറന്റുകളില്‍ ഭക്ഷണം നല്‍കുന്നു. ഇത് ദുരന്തത്തിനുള്ള പാചകക്കുറിപ്പാണ്. കാരണം ആളുകള്‍ക്ക് സംസ്ഥാനത്ത് സ്വതന്ത്രമായി സഞ്ചരിക്കാനാകുന്നതു പോലെ തന്നെ വൈറസിനും കഴിയും, ''അദ്ദേഹം പറയുന്നു.

രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കുറയാന്‍ തുടങ്ങുന്നതുവരെ ബിസിനസുകള്‍ അടച്ചുപൂട്ടേണ്ടതുണ്ടെന്ന് ഗേറ്റ്‌സ് പറയുന്നുു, ഇതിനു കുറഞ്ഞത് 10 ആഴ്ചയെടുക്കും.
ഈ സമയത്ത് ഉണ്ടാകുന്ന ആശയക്കുഴപ്പം സാമ്പത്തിക വേദന വര്‍ദ്ധിപ്പിക്കുകയേയുള്ളു. മാത്രമല്ല വൈറസ് തിരിച്ചെത്തുമെന്ന ആശങ്ക ഉയര്‍ത്തുകയും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും, ''അദ്ദേഹം വിശദീകരിക്കുന്നു.

നിര്‍ദേശിച്ചിട്ടുള്ള 18 മാസ സമയപരിധിക്ക് മുമ്പായി വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന അദ്ദേഹം പരിശോധന കൂടുതല്‍ ശക്തമാക്കണമെന്നും ആവശ്യപ്പെടുന്നു.
കോവിഡ് 19 വ്യാപാനം യുഎസിനെ അതി രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസത്തില്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ന്യൂയോര്‍ക്ക് കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നു.

വരാനിരിക്കുന്ന രണ്ടാഴ്ക്കാലം അമോരിക്കയെ സംബന്ധിച്ച് വളരെ വേദനാജനകമായിരിക്കുമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏപ്രില്‍ ഒന്നിന് പറഞ്ഞത്. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാലും ഒരു ലക്ഷം മുതല്‍ 2.4 ലക്ഷത്തോളം പേരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും ഏപ്രില്‍ 30 വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it