കാലാവസ്ഥാവ്യതിയാനം കോവിഡിനെക്കാള്‍ മാരകമായേക്കാം,മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്‌സ്

കാലാവസ്ഥാ വ്യതിയാനത്തിന് കോവിഡിനെപ്പോലെ വാക്‌സിന്‍ പോലും കണ്ടെത്താനാകില്ല. അവസ്ഥ കൂടുതല്‍ രൂക്ഷമായേക്കുമെന്ന് ബില്‍ ഗേറ്റ്‌സ്

Bill Gates
-Ad-

കൊറോണ വൈറസിന് അവസാനമുണ്ടാക്കാന്‍ ശതകോടികള്‍ ചെലവഴിച്ച് വാക്‌സിന്‍ കണ്ടെത്താം. എന്നാല്‍ കാലാവസ്ഥാവ്യതിയാനം അതിനെക്കാള്‍ ഭീകരമാണ്. ഇതുമൂലം ഓരോ വര്‍ഷവും സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ ഇപ്പോഴത്തെ മഹാമാരിയെക്കാള്‍ വലുതായിരിക്കും. 2060 ആകുമ്പോഴേക്കും ഇത് കോവിഡ് 19നെപ്പോലെ നാശകരമായി മാറും. 2100 ആകുമ്പോള്‍ അതിനെക്കാള്‍ അഞ്ചിരട്ടി ഭീകരമാകും. ബില്‍ ഗേറ്റ്‌സിന്റെ ഈ പ്രവചനം ആഗോളതലത്തില്‍ ആശങ്ക പരത്തിയിരിക്കുകയാണ്.

ബ്ലൂംബെര്‍ഗുമായി നടത്തിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്‌സ് ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. ബില്‍ ഗേറ്റ്‌സ് നേരത്തെ തന്റെ ബ്ലോഗിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

നിങ്ങള്‍ക്ക് കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന നാശം മനസിലാക്കണമെങ്കില്‍ കോവിഡ് 19 മൂലമുള്ള അവസ്ഥ പരിശോധിക്കുക. എന്നാല്‍ കാലാവസ്ഥാവ്യതിയാനം മൂലമുള്ള ബുദ്ധിമുട്ട് ദീര്‍ഘകാലം നീളുന്നതാണ്. കാര്‍ബണ്‍ പുറത്തേക്ക് വിടുന്നത് കുറയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ മഹാമാരി മൂലം ജീവന്‍ നഷ്ടപ്പെടുന്നതിനും സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനും സമാനമായ അവസ്ഥ സ്ഥിരമായി നാം അനുഭവിക്കേണ്ടിവരും- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

-Ad-

”അടുത്ത 40 വര്‍ഷം കൊണ്ട് ആഗോളതാപനനിലയിലെ വര്‍ദ്ധന മൂലം ഒരു ലക്ഷം ജനങ്ങള്‍ക്ക് 14 മരണങ്ങള്‍ എന്ന രീതിയില്‍ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. കാര്‍ബണ്‍ എമിഷന്‍ ഇതേ രീതിയില്‍ ഉയര്‍ന്നുനിന്നാല്‍  ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഒരു ലക്ഷം പേര്‍ക്ക് 73 എന്ന രീതിയില്‍ അധികമരണങ്ങള്‍ക്ക് കാരണമാകും,” ബില്‍ ഗേറ്റ്‌സ് പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here