ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 22

1. ബി.പി.സി.എല്‍ ഓഹരികള്‍ ഇന്ത്യന്‍ ഓയില്‍ വാങ്ങില്ല

കേന്ദ്രം വിറ്റൊഴിയാന്‍ തീരുമാനിച്ച ബി.പി.സി.എല്ലിന്റെ ഓഹരികള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ പൊതുമേഖലയിലെ ഒരു കമ്പനിയും വാങ്ങില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഓഹരി വാങ്ങാന്‍ 90,000 കോടി രൂപയെങ്കിലും ചെലവിടേണ്ടി വരുമെന്നതാണ് കാരണം.

2. സി.എസ്.ബി ബാങ്ക് ഐ.പി.ഒ ഇന്നുമുതല്‍; ലക്ഷ്യം 410 കോടി

തൃശൂര്‍ ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്കിന്റെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) ഇന്നു മുതല്‍ 26 വരെ നടക്കും. ലിസ്റ്റിംഗ് (ഓഹരി വിപണിയിലേക്കുള്ള പ്രവേശനം) ഉദ്ദേശിച്ചുള്ള ഐ.പി.ഒയാണ് ഒരുക്കുന്നത്.

3. എയര്‍ ഇന്ത്യ ജംബോ സര്‍വീസ് ഡിസംബര്‍ 25 മുതല്‍

എയര്‍ ഇന്ത്യയുടെ ജിദ്ദ- കോഴിക്കോട് ജംബോ വിമാന സര്‍വീസ് ഡിസംബറില്‍ 25-ന് ആരംഭിക്കും. അടുത്തയാഴ്ച മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ ശ്രമം തുടങ്ങി.ഡല്‍ഹിയില്‍നിന്നും കോഴിക്കോട്ടെത്തി ജിദ്ദയ്ക്കു പറക്കുന്ന നിലയിലായിരിക്കും വിമാനത്തിന്റെ മടക്കം.

4. റേഷന്‍കടവഴി ബാങ്കിങ് തുടങ്ങുന്നു; ആദ്യം തിരുവനന്തപുരത്തും എറണാകുളത്തും

സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി ബാങ്കിങ് സേവനം ആരംഭിക്കാന്‍ നടപടി തുടങ്ങി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നടപ്പാക്കും. എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി., കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്‌സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ച് ഇ-പോസ് മെഷീനുമായി ബന്ധപ്പെടുത്തി ആധാര്‍ അധിഷ്ഠിതമായാകും സേവനം. ഫോണ്‍ റീച്ചാര്‍ജിങ്ങിനും വിവിധ ബില്ലുകള്‍ അടയ്ക്കാനും സൗകര്യമൊരുക്കും.

5. പുതിയ മോട്ടോര്‍ വാഹന നിയമം: 38 ലക്ഷം പേര്‍ക്ക് 577 കോടി പിഴ ചുമത്തി

പുതിയ മോട്ടോര്‍ വാഹന നിയമ പ്രകാരം രാജ്യത്ത് 38 ലക്ഷം പേര്‍ക്ക് പിഴ ചുമത്തിയതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഈ ഇനത്തില്‍ സര്‍ക്കാരിന് കിട്ടാനുള്ളത് 577.5 കോടിയാണ്. എന്നാല്‍ ഈ കേസുകളെല്ലാം കോടതിയിലാണ്. രാജ്യത്തെ 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 38,39,406 പേരാണ് ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചത്. കേരളമടക്കം ചില സംസ്ഥാനങ്ങള്‍ പുതിയ മോട്ടോര്‍ വാഹന നിയമത്തിലെ പിഴ, സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക അധികാരമുപയോഗിച്ച് കുറച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it