ബിസ്ഗേറ്റ് നല്‍കുന്ന മികച്ച ബിസിനസ് ജേണലിസ്റ്റിനുള്ള പുരസ്‌കാരം ആര്‍ റോഷന്

മികച്ച ബിസിനസ് ജേണലിസ്റ്റിനുള്ള പുരസ്‌കാരം മാതൃഭൂമി സീനിയര്‍ ബിസിനസ് കറന്‍സ്പോണ്ടന്റും ഗ്രന്ഥകാരനുമായ ആര്‍.റോഷന്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ എന്‍ട്രപ്രണര്‍ഷിപ്പ് പ്രൊമോഷന്‍ പ്ലാറ്റ്ഫോമായ ബിസ്ഗേറ്റ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരത്തിനാണ് റോഷന്‍ അര്‍ഹനായിട്ടുള്ളത്.

കേരളത്തിലെ സംരംഭക മേഖലയുടെ പ്രോത്സാഹനത്തിനായി നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകളും കവറേജുകളും കണക്കിലെടുത്താണ് പുരസ്‌കാരം. തിരുവനന്തപുരം സ്വദേശിയായ ആര്‍.റോഷന്‍ വിജയപാതകള്‍, സ്റ്റാര്‍ട്ട്അപ്പ്: തുടങ്ങാം പുതുസംരംഭങ്ങള്‍, സ്വര്‍ണത്തില്‍ എങ്ങനെ നിക്ഷേപിക്കാം, ഓഹരിനിക്ഷേപം അറിയേണ്ടതെല്ലാം തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് ചെയര്‍മാന്‍ എന്‍.കെ.കുര്യന്‍, സെറീന ബോട്ടിക് ഫൗണ്ടര്‍ ഷീല ജെയിംസ്, വീഡിയോ ബ്ലോഗര്‍ ജിന്‍ഷ ബഷീര്‍, എ.എം. നീഡ്സ് മില്‍ക്ക് ഡെലിവറി സ്റ്റാര്‍ട്ട്അപ്പ് എന്നിവര്‍ക്കാണ് മറ്റു പുരസ്‌കാരങ്ങള്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it