തീരദേശ നിയന്ത്രണ വിജ്ഞാപനം: ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം

കോസ്റ്റൽ റെഗുലേഷൻ സോൺ (CRZ) നിയമം ഇതിന് മുൻപ് പുതുക്കിയത് 2011 ലായിരുന്നു

Ravi shankar Prasad
Image credit: Twitter/ANI

തീരദേശ നിയന്ത്രണ വിജ്ഞാപനത്തിന് (2018 ) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. തീരദേശങ്ങളെ കൂടുതൽ സജീവമാക്കാനും അതുവഴി സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും കഴിയുമെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു.

കോസ്റ്റൽ റെഗുലേഷൻ സോൺ (CRZ) നിയമം ഇതിന് മുൻപ് പുതുക്കിയത് 2011 ലായിരുന്നു. പുതുക്കിയ നയപ്രകാരം;

  • CRZ-II മേഖലകളിൽ നിർമ്മാണ പദ്ധതികൾക്കായി ഫ്ലോർ സ്പേസ് ഇൻഡക്സ് (FSI) അനുവദിച്ചു.
  • കടൽത്തീരത്തെ നിർമാണ നിയന്ത്രണ പരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററായി കുറച്ചു   
  • 12 നോട്ടിക്കൽ മൈൽ വരെ വരുന്ന സമുദ്രഭാഗത്തും നിയമം ബാധകമാക്കി.
  • കടൽത്തീരത്ത്‌ വേലിയേറ്റരേഖയിൽ നിന്നും 500 മീറ്റർ കരയിലേക്കും കായലോരത്ത്‌ 100 മീറ്റർ വരെ കരയിലേക്കും നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്‌.
  • വീടുവയ്ക്കുന്നതിനടക്കം ഈ മേഖലകളിൽ നിയന്ത്രണങ്ങളുണ്ടാകും.
  • മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കടലോര ഗ്രാമങ്ങളിൽ തീരത്തുനിന്നും (വേലിയേറ്റരേഖ) 50 മീറ്ററിനപ്പുറം വീടുകൾ വെയ്ക്കാം.
  • വേലിയേറ്റരേഖ മുതൽ 500 മീറ്റർ വരെയുള്ള ഭാഗത്ത്‌ ഇളവ്‌ അനുവദിച്ചിട്ടുണ്ട്‌.
  • നോ-ഡെവലപ്പ്മെന്റ് സോണിൽ ടൂറിസം സംബന്ധിയായ  താൽകാലിക നിർമ്മാണങ്ങൾ അനുവദിക്കും. എന്നാൽ വേലിയേറ്റ രേഖയുടെ 10 മീറ്ററിന് അപ്പുറമായിരിക്കണം നിർമ്മാണം.     
  • ദ്വീപുകളിലെ നിർമ്മാണത്തിന്റെ പരിധി 50 മീറ്ററിൽ നിന്നും 20 മീറ്ററാക്കി കുറച്ചിട്ടുണ്ട്‌.
  • 300 മീറ്റർ വരെയുള്ള തീരദേശത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here