ഫാഷന്‍ ഡിസൈനര്‍ വെന്‍ഡല്‍ റോഡ്രിക്‌സ് ഗോവയില്‍ അന്തരിച്ചു

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ വെന്‍ഡല്‍ റോഡ്രിക്‌സ് ഗോവയില്‍ അന്തരിച്ചു.

59 വയസ്സായിരുന്നു. 2014 ല്‍ പത്മശ്രീ ബഹുമതി നല്‍കി രാജ്യം ആദരിച്ചിരുന്നു

ആക്ടിവിസ്റ്റ് കൂടിയായ അദ്ദേഹത്തെ.

ദീപിക

പദുക്കോണ്‍, അനുഷ്‌ക ശര്‍മ തുടങ്ങി ബോളിവുഡിലെ പല പ്രശസ്ത താരങ്ങളും

ആദ്യമായി മോഡലിങ് രംഗത്ത് ചുവടുവച്ചത് റോഡ്രിക്‌സിന്റെ ഫാഷന്‍

ഷോകളിലൂടെയായിരുന്നു.അദ്ദേഹത്തിന്റെ ആത്മകഥ 'ദ ഗ്രീന്‍ റൂം' പ്രശസ്തമാണ്.

ഇന്ത്യയിലെ ആദ്യത്തെ കോസ്റ്റ്യൂം ഫാഷന്‍ മ്യൂസിയം ഒരുക്കുന്നതിനുള്ള

കൊണ്ടുപിടിച്ച ഉദ്യമത്തിലിരിക്കവേയാണ് റോഡ്രിക്‌സിനെ മരണം

കീഴ്‌പ്പെടുത്തിയത്.

കുറച്ചുകാലമായി ഫാഷന്‍ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു വെന്‍ഡല്‍ റോഡ്രിക്‌സ്.ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് പ്രിയങ്ക ചോപ്ര ധരിച്ച വസ്ത്രത്തെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ വലിയ എതിര്‍പ്പാണുയര്‍ന്നത്.

കോള്‍വാലെയിലെ 450 വര്‍ഷം പഴക്കമുള്ള പരമ്പരാഗത ഗോവന്‍ വില്ലയിലാണ് അദ്ദേഹം മ്യൂസിയം രൂപപ്പെടുത്തിക്കൊണ്ടിരുന്നത്. സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്ന് പ്രഖ്യാപിച്ച റോഡ്രിക്സ് 2002 ല്‍ ജെറോം മാരലിനെ വിവാഹം കഴിച്ചു.

ഫാഷനിലെ

മിനിമലിസത്തിന് പേരുകേട്ട റോഡ്രിക്‌സ് 1960 ലാണു ജനിച്ചത്.

സ്വവര്‍ഗ്ഗാനുരാഗ അവകാശങ്ങളുടെയും പാരിസ്ഥിതിക പ്രശ്‌നങ്ങളുടെയും സജീവ

പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉള്‍പ്പെടെ

നിരവധി പ്രമുഖര്‍ റോഡ്രിക്‌സിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it