ഫേസ്ബുക്കിലൂടെ 9  കോടി രൂപ സമാഹരിച്ച് രണ്ട്  ഷിക്കാഗോ മലയാളികൾ; നന്ദിയറിയിച്ച് സർക്കാർ 

കേരളത്തിനായി ഫേസ്ബുക്ക് കാംപെയ്നിലൂടെ 1.4 മില്യൺ ഡോളർ (ഏതാണ്ട് 9.78 കോടി രൂപ) സമാഹരിച്ച ഷിക്കാഗോ മലയാളികൾക്ക് സംസ്ഥാന സർക്കാരിന്റെ അഭിനന്ദനം. വെറും അഞ്ച് ദിവസം കൊണ്ടാണ് ഇവർ തുക ശേഖരിച്ചത്.

കേരള ഫ്ളഡ് റിലീഫ് ഫണ്ട് ഫ്രം യുഎസ്എ (Kerala Flood Relief Fund from USA) എന്ന പേരിലാണ് അരുൺ സൈമണും അജോമോൻ പൂത്തുറയിലും ഫേസ്ബുക്കിൽ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോം തുടങ്ങിയത്.

കേരളത്തിൽ പ്രളയം രൂക്ഷമായിത്തുടങ്ങിയ ഓഗസ്റ്റ് 15 നാണ് ഇവർ ക്രൗഡ് ഫണ്ടിംഗ് കാംപെയ്ൻ തുടങ്ങിയത്. ഓഗസ്റ്റ് 20ന് 9.08 കോടി രൂപ സമാഹരിച്ചതോടെ കാംപെയ്ൻ അവസാനിച്ചിരുന്നു.

എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട സംസ്ഥാന സർക്കാർ കാംപെയ്ൻ തുടരാൻ അവരോട് അഭ്യർഥിക്കുകയായിരുന്നു. ഇതനുസരിച്ച് ഫണ്ട് റൈസിംഗ് പുനരാരംഭിച്ചിട്ടുണ്ട് .

അതോടൊപ്പം കേരളത്തിലെത്തി മുഖ്യമന്തിയെ നേരിട്ട് സന്ദർശിക്കാൻ ഇരുവരെയും ക്ഷണിച്ചിട്ടുള്ള കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇവർക്ക് കൈമാറിയിട്ടുണ്ട്.

Letter posted by Arun on the page of 'Kerala Flood Relief Fund from USA'

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it