വ്യാപാരയുദ്ധം വീണ്ടും തീവ്രം; ബ്ലാക്ക് മെയില്‍ ഭീഷണിക്കു വഴങ്ങില്ലെന്ന് ചൈന

അമേരിക്ക-ചൈന വ്യാപാരയുദ്ധം കൂടുതല്‍ രൂക്ഷ ഭാവത്തിലേക്ക്. തങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ നോക്കേണ്ടെന്ന് ചൈന പരസ്യ മുന്നറിയിപ്പു നല്‍കി.

ഇനിയും 300 ബില്യണ്‍ ഡോളര്‍ വരുന്ന ചൈനീസ് ഇറക്കുമതി വസ്തുക്കള്‍ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചതോടെയാണ് ചൈനയില്‍ നിന്നുള്ള പ്രകോപനം.' ബീജിംഗ് ഒരു ഇഞ്ച് പോലും വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല. മിഥ്യാധാരണകള്‍ ഉപേക്ഷിച്ച് പരസ്പര ബഹുമാനവും സമത്വവും അടിസ്ഥാനമാക്കി അമേരിക്ക ശരിയായ ചര്‍ച്ചകളിലേക്ക് മടങ്ങുമെന്ന് ചൈന പ്രതീക്ഷിക്കുന്നു '-വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുയിനിംഗ് പറഞ്ഞു.

ഈയിടെ ഷാങ്ഹായില്‍ നടന്ന യുഎസ്-ചൈന ചര്‍ച്ചകളില്‍ ഗുണകരമായൊന്നും സംഭവിച്ചില്ലെന്നു വ്യക്തമായതോടെയാണ് അമേരിക്ക ഇറക്കുമതി ചെയ്യുന്ന മിക്കവാറും എല്ലാ ചൈനീസ് വസ്തുക്കള്‍ക്കും താരിഫ് വര്‍ദ്ധിപ്പിക്കുമെന്ന സൂചന വീണ്ടും ട്രംപ് നല്‍കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it