ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഓഗസ്റ്റ് 20

1. കമ്പനികളുടെ നികുതിഭാരം കുറയ്ക്കും; നിര്‍മല സീതാരാമന്‍

കമ്പനികള്‍ക്കുള്ള നികുതി ഘട്ടം ഘട്ടമായി 25 ശതമാനമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നിര്‍മല സീതാരാമന്‍. 400 കോടിയിലേറെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ക്കും ഇതേ നികുതിയാക്കാനാണ് ശ്രമങ്ങള്‍.

2. പ്രത്യക്ഷ നികുതി കോഡിനു വേണ്ടിയുള്ള റിപ്പോര്‍ട്ടു സമര്‍പ്പിച്ചു

നിലവിലെ ആദായ നികുതി നിയമത്തിനു പകരമായുള്ള പ്രത്യക്ഷ നികുതി കോഡ് (ഡിടിസി) സംബന്ധിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അംഗം അഖിലേഷ് രഞ്ജന്‍ അദ്ധ്യക്ഷനായുള്ള കര്‍മസിമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് ധനമന്ത്രി നിര്‍മല സീതാരാമന് കൈമാറി. 1961 മുതല്‍ നിലവിലുള്ള ആദായ നികുതി നിയമത്തിലെ മാറ്റങ്ങളാകും ഡിടിസി യിലൂടെ നിലവില്‍ വരുക.

3. പോസിറ്റീവ് മനോഭാവം മാത്രമാണ് സമ്പദ് വ്യവസ്ഥയുടെ ഒറ്റമൂലി; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ക്കിടയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് 'സെന്റിമെന്റ്', 'മൂഡ്' എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു. നിരാശയുടെ 'മൂഡ്' ഒഴിവാക്കണമെന്നും ഇന്ന് രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കിടയില്‍ നിരവധി അവസരങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

4. വോഡഫോണ്‍- ഐഡിയ മേധാവി ബാലേഷ് ശര്‍മ രാജിവച്ചു

വോഡഫോണ്‍- ഐഡിയ സിഇഒ ആയ ബാലേഷ് ശര്‍മ രാജിവച്ചു. ശര്‍മയ്ക്കു പകരം വോഡഫോണ്‍ ഗ്രൂപ്പ് പ്രതിനിധിയായ രവീന്ദര്‍ തക്കര്‍ കമ്പനി മേധാവിയായി ചുമതലയേറ്റു.

5. പ്രളയ നഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തും

കേരളത്തില്‍ പ്രളയം ആവര്‍ത്തിച്ച സാഹചര്യത്തില്‍ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ വിവിധ മന്ത്രാലയ പ്രതിനിധികളുള്‍പ്പെടുന്ന കേന്ദ്ര സംഘമെത്തുമെന്ന് റിപ്പോര്‍ട്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതോടൊപ്പം രക്ഷാപ്രവര്‍ത്തനം, ക്യാംപുകളുടെ പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് പരാതികളും സ്വീകരിക്കും.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it