സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേസമയം, രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. സര്‍വ്വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളും കൂടി പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊലീസ് സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനമായിട്ടുണ്ട്. കടകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അതാതു ജില്ലാ ഭരണകൂടവും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ചേര്‍ന്ന് തീരുമാനിക്കണംം.വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ക്ക് അസഹനീയ ബുദ്ധിമുട്ടുണ്ടാകുമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദേശം മന്ത്രിസഭാ യോഗം കണക്കിലെടുത്തു.

നിയമസഭാ സമ്മേളനം മാറ്റിവെച്ചതിനാല്‍ ധനകാര്യബില്‍ പാസ്സാക്കാന്‍ സമയം നീട്ടിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി.സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ കലാവധിയും നീട്ടി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം നടന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it