ലോകത്തെ ചെലവേറിയ ഓഫീസ് കേന്ദ്രങ്ങളുടെ പട്ടികയിൽ കൊണാട്ട് പ്ലേസും

ഹോങ്കോങ് സെന്‍ട്രലാണ് ഒന്നാം സ്ഥാനത്ത്

Connaught Place
Image credit: Vladislav Bezrukov/Flickr

ലോകത്തിലെ ഏറ്റവും ചെലവേറിയ 10 ഓഫീസ് കേന്ദ്രങ്ങളുടെ കൂട്ടത്തിൽ  ന്യൂഡല്‍ഹിയിലെ കൊണാട്ട് പ്ലേസും. ചതുരശ്ര അടിക്ക് 322 ഡോളര്‍ എന്ന നിലയില്‍ ഹോങ്കോങ് സെന്‍ട്രലാണ് ആഗോള തലത്തില്‍ ഏറ്റവും ചെലവേറിയ ഓഫീസ് കേന്ദ്രം.

ഒന്‍പതാം സ്ഥാനത്തുള്ള ന്യൂഡല്‍ഹി കൊണാട്ട് പ്ലേയിസില്‍ ചതുരശ്ര അടിക്ക് 143.97 ഡോളറാണു ചെലവെന്ന് ഇന്ത്യയിലെ മുന്നിര റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ സി.ബി.ആര്‍.ഇ. സൗത്ത് ഏഷ്യ പുറത്തിറക്കിയ ലോകത്തിലെ പ്രമുഖ ഓഫീസ് കേന്ദ്രങ്ങളുടെ ചെലവു സംബന്ധിച്ച സര്‍വേ ഇത് വെളിപ്പെടുത്തുന്നു. 

ലോകത്തിലെ ഏറ്റവും ചെലവേറിയ 50 കേന്ദ്രങ്ങളില്‍ മുംബൈയിലെ ബാദ്ര കുര്‍ള സമുച്ചയവും നരിമാന് പോയിന്റും ഉള്‍പ്പെടുന്നു. 27-ാം സ്ഥാനത്തുള്ള ബാദ്ര കുര്‍ള സമുച്ചയത്തില്‍ ചതുരശ്ര അടിക്ക് 90.67 ഡോളറാണു ചെലവ്. 40-ാം സ്ഥാനത്തുള്ള നരിമാന്‍ പോയിന്റന് 68.38 ഡോളറാണ് ചെലവ്. ലോകത്തിലെ ഏറ്റവും ചെലവേറിയ പത്ത് ഓഫീസ് കേന്ദ്രങ്ങളില്‍ ആറും ഏഷ്യയിലാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 

വാണിജ്യ ഓഫീസ് മേഖല റിയല്‍ എസ്റ്റേറ്റ് രംഗത്തിന് ആവേശം നല്കുന്ന ഒന്നാണെന്നും ഈ രംഗത്ത് ന്യൂഡല്‍ഹി നിലനിര്‍ത്തുന്ന സ്ഥാനം പ്രതീക്ഷയുണര്‍ത്തുന്നതാണെന്നും ഇതേക്കുറിച്ചു പ്രതികരിച്ച സി.ബി.ആര്‍.ഇ. ഇന്ത്യാ, സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ചെയര്‍മാനും സി.ഇ.ഒ.യുമായ അനുഷുമാന്‍ മാഗസിന്‍ ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും ചെലവേറിയ പത്ത് ഓഫീസ് കേന്ദ്രങ്ങളുടെ പട്ടികയില്‍ ന്യൂഡല്‍ഹി സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here