കോവിഡ് ഇന്ത്യയില്‍ ശക്തി കുറയുന്നതായി കണക്കുകള്‍

രാജ്യത്ത് കൊറോണ വൈറസിന്‍റെ വ്യാപനം കുറയുന്നതായി വിദഗ്ധര്‍. 30,548 കോവിഡ് കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇത്. കൂടാതെ, നവംബര്‍ 15 ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളെ അപേക്ഷിച്ച് 25 ശതമാനം കുറവ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 43,851 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതായി റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തം.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88,45,127 ആയി കുറഞ്ഞിട്ടുണ്ട്. നിലവില്‍ 4,65,478 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 82,49,579 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. പുതുതായി രേഖപ്പെടുത്തിയ 435 മരണങ്ങള്‍ കൂടി ആകുന്പോള്‍ ആകെ മരണസംഖ്യ 1,30,070 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍.

12,56,98,525 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചതെന്നും നവംബര്‍ 15ന് 8,61,706 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. അതേ സമയം കേരളത്തിലും പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതായാണ് രേഖകള്‍. 4581 പേര്‍ക്കാണ് നവംബര്‍ 15 ന്പോ സിറ്റീവ് ആയിട്ടുള്ളത്. 46126 സാന്പിളുകള്‍ പരിശോധിച്ചതിലാണ് ഇത്.

ലോകത്ത്

ലോകത്ത് കൊറോണ വൈറസ് പിടി മുറുക്കുന്പോളാണ് ഇന്ത്യയിലെ ഈ രോഗ നിര്‍ണയ നിരക്കെന്നതാണ് സത്യം. യുഎസ്എ, യുകെ, ഇറ്റലി, റഷ്യ എന്നിവിടങ്ങളില്‍ രോഗ നിര്‍ണയ നിരക്ക് ഉയര്‍ന്നിരിക്കുന്പോളാണ് ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് ദിവസം ഇത്രയും താഴ്ന്ന നിരക്ക് റിപ്പോര്‍ട്ട് ചെയിതിട്ട‍ുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം നവംബര്‍ 14 ന് മാത്രം ആഗോള തലത്തില്‍ രേഖപ്പെടുത്തിയ പോസിറ്റീവ് കേസുകളുടെ എണ്ണം 53, 164,803 ആണ്. 1,300,576 മരണങ്ങളും. അമേരിക്കയില്‍ ആണ് നിലവില്‍ ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ളത്.

നവംബര്‍ 14 വരെയുള്ള മരണ നിരക്കില്‍ ഏറ്റവും മുന്നിലുള്ള മൂന്നു രാജ്യങ്ങളില്‍ മൂന്നാമതാണ് ഇന്ത്യ. എന്നിരുന്നാലും 24 മണിക്കൂറിനിടയിലെ കണക്കുകളില്‍ ഇന്ത്യയിലെ മരണ നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 14 ലെ ഇന്ത്യയുടെ മരണ നിരക്ക് 520 ആണെന്നിരിക്കെ പാകിസ്താന് 37ഉം ബംഗ്ലാദേശ് 19 മരണങ്ങളും മാത്രമാണുണ്ടായതെന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ നാല് മാസത്തെ സമഗ്ര കണക്കുകള്‍ പരിശോധിച്ചാല്‍ കൊറോണ വ്യാപന നിരക്കു കുറ‌ഞ്ഞതും രോഗമുക്തിയുടെ നിരക്ക് കൂടിയതും കാണാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it