ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 23

1. ക്രിപ്റ്റോ കറൻസി നിരോധിക്കണം: സമിതി റിപ്പോർട്ട്

ക്രിപ്റ്റോ കറൻസി നിരോധിക്കണമെന്ന് മന്ത്രാലയ സമിതി റിപ്പോർട്ട്. ഇത്തരം ഇടപാടുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ശുപാർശയുണ്ട്. ആർബിഐയുടെ നിയന്ത്രണത്തിലുള്ള ഔദ്യോഗിക ഡിജിറ്റൽ കറൻസി പുറത്തിറക്കണമെന്നും ശുപാർശയുണ്ട്.

2. 'ഫ്ലാറ്റ് വാങ്ങുന്നവർക്ക് വേണ്ടി ബിൽഡർമാർ ഇഎംഐ നൽകാൻ പാടില്ല'

ഫ്ലാറ്റ് വാങ്ങുന്നവർക്ക് വേണ്ടി ബിൽഡർമാർ ഇഎംഐ നൽകാൻ പാടില്ലെന്ന് നാഷണൽ ഹൗസിംഗ് ബാങ്ക്. ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ ഇൻസെന്റീവ് നൽകാനുള്ള ബിൽഡർമാരുടെ നീക്കമാണ് റെഗുലേറ്റർ തടഞ്ഞത്.

3. സവാർ ധനാനിയ റബർ ബോർഡ് ചെയർമാൻ

റബർ ബോർഡ് ചെയർമാനായി ഡോ. സവാർ ധനാനിയയെ കേന്ദ്ര സർക്കാർ നിയമിച്ചു. 2017 മുതൽ റബർ ബോർഡ് അംഗമാണ്. കൊല്‍ക്കത്ത സ്വദേശിയായ ധനാനിയ റബർ ടെക്നോളജിയിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. എൻജിനീയറിങ് കൺസൽറ്റൻസി രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്.

4. 7500 രൂപയ്ക്ക് മുകളിലുള്ള ഫ്ലാറ്റ് മെയിന്റനൻസ് ചാർജിന് ജിഎസ്ടി

മാസം 7500 രൂപയ്ക്കു മുകളിൽ ഫ്ലാറ്റ് മെയിന്റനൻസ് ചാർജ് നൽകുന്ന ഉടമകൾ 18% ജിഎസ്ടി നൽകേണ്ടി വരും. ധനമന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്. മുഴുവൻ തുകയ്ക്കുമാണ് നികുതി.

5. പച്ചത്തേങ്ങ സംഭരണ വില കർഷകന്റെ അക്കൗണ്ടിലെത്തും

പച്ചത്തേങ്ങ സംഭരണ വില നേരിട്ട് കർഷകന്റെ അക്കൗണ്ടിലേക്കു നല്കാൻ തീരുമാനം. സംഭരണം നടന്ന് 30 ദിവസത്തിനുള്ളിൽ വില അക്കൗണ്ടിൽ എത്തും. ഒരു തെങ്ങിൽ നിന്ന് 50 വീതം പച്ചത്തേങ്ങ കിലോഗ്രാമിന് 27 രൂപാ നിരക്കിൽ നൽകാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it