ഇന്ന് നിങ്ങൾ അറിയേണ്ട 5 പ്രധാന വാർത്തകൾ; ഓഗസ്റ്റ് 29

1. നേരിട്ടുള്ള വിദേശ നിക്ഷേപം; നാലു മേഖലകളിൽ കൂടുതൽ ഇളവ്

സാമ്പത്തിക വളർച്ച നേർ ദിശയിലാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. നാല് മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടത്തിൽ ഇളവുകൾ അടക്കമുള്ള നടപടികളാണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചത് .

2. അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരുടെ നികുതി 10% ആയേക്കും

അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരുടെ നികുതി 20% എന്നതിൽ നിന്ന് 10% ആയേക്കും. 10 ലക്ഷം മുതൽ 20ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ നിലവിൽ 30% നികുതി നൽകേണ്ടി വരുന്നത് 20% ആക്കാനും ശുപാർശ.

3. ട്രഷറി നിയന്ത്രണം ബോണസും അലവൻസും നൽകാനെന്ന് മന്ത്രി

സാമ്പത്തിക പ്രതിസന്ധി മറികടക്കും വരെ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുന്നത് ക്ഷേമ പെൻഷനും സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണ അലവൻസും വിതരണം ചെയ്യുന്നതിന് വേണ്ടിയെന്ന് മന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം. അടിയന്തിര ആവശ്യങ്ങൾക്കുള്ള ബില്ലുകൾ മാറാം എന്നും മന്ത്രി വ്യക്തമാക്കി.

4. പ്രളയ ബാധിത മേഖലയ്ക്ക് വീണ്ടും ഒരു വർഷം മൊറട്ടോറിയം

ഈ വർഷം പ്രളയത്തിന് ഇരയായവരുടെ വായ്പകൾക്കും ഒരു വർഷത്തെ മൊറട്ടോറിയം (തിരിച്ചടവിനു തൽക്കാല അവധി) വരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ ഉടൻ നടത്തുമെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതിയായ എസ് എൽ ബി സി. കൃഷി, വിദ്യാഭ്യാസം, ചെറുകിട ഇടത്തരം വ്യവസായം, ഭവന നിർമാണം എന്നീ വായ്പകൾ പരിഗണിക്കും.

5. പ്രളയത്തിൽ നഷ്‌ടമായ രേഖകൾ വീണ്ടെടുക്കാം; ഐടി മിഷനും ജില്ലാ ഭരണ കൂടവും ചേർന്ന് അദാലത്ത്

വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും നഷ്‌ടമായ വിലപ്പെട്ട രേഖകൾ വീണ്ടെടുക്കാൻ ഐടി മിഷനും ജില്ലാ ഭരണ കൂടവും ചേർന്ന് അദാലത്ത് നടത്തുന്നു. സർക്കാരിന്റെ സിറ്റിസൺ കാൾ സെന്ററിൽ 155300 എന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it