Top

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍, ഒക്ടോബര്‍ 12, 2020

1. പോള്‍ ആര്‍ മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും സാമ്പത്തിക നൊബേല്‍ പുരസ്‌കാരം

സാമ്പത്തിക ശാസ്ത്ര നോബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ പോള്‍ ആര്‍ മില്‍ഗ്രോമും റോബര്‍ട്ട് ബി വില്‍സണും പങ്കുവെച്ചു. ലേല സിദ്ധാന്തം മെച്ചപ്പെടുത്തുകയും പുതിയ ലേല മാതൃകകള്‍ കണ്ടെത്തുകയും ചെയ്തതിനാണ് പുരസ്‌കാരം.
റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് സെക്രട്ടറി ജനറല്‍ ഗൊറന്‍ ഹാന്‍സണ്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. യഥാര്‍ത്ഥത്തില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ നോബേല്‍ െ്രെപസ് നിലവിലില്ല. പകരം സ്വീഡന്റെ കേന്ദ്ര ബാങ്കായ സ്വേറിയസ് റിക്‌സ്ബാങ്ക് അല്‍ഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സ്വേറിയസ് റിക്‌സ് ബാങ്ക് െ്രെപസാണ് സാമ്പത്തിക ശാസ്ത്രത്തിലെ നൊബേല്‍ െ്രെപസായി അറിയപ്പെടുന്നത്. റോയല്‍ സ്വീഡിഷ് അക്കാദമി തന്നെയാണ് ഇതും പ്രഖ്യാപിക്കുന്നത്.

2. വിപണിയെ ചലിപ്പിക്കാന്‍ 73,000 കോടി രൂപയുടെ കേന്ദ്ര പാക്കേജ്

രാജ്യത്തെ മൂലധന നിക്ഷേപവും കണ്‍സ്യൂമര്‍ ഡിമാന്റും വര്‍ധിപ്പിക്കാനുതകുന്ന ഉത്തേജക പാക്കേജ് അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകള്‍ സപ്ലൈ മേഖലയ്ക്കാണ് താങ്ങായതെന്ന നിരീക്ഷണം രാജ്യത്ത് ശക്തമായിരുന്നു. വിപണിയില്‍ പണം വരാനുള്ള വഴികളില്ലാതെ ഡിമാന്റ് വര്‍ധനയുണ്ടാവില്ലെന്ന വാദം മുഖവിലക്കെടുത്തുകൊണ്ടുള്ള പാക്കേജാണ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്സവകാല ബത്തയായി മുന്‍കൂര്‍ പണം നല്‍കും. സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല പലിശ രഹിത വായ്പയും ഇന്ന് അവതരിപ്പിച്ച പാക്കേജിലുണ്ട്. 73,000 കോടി രൂപയുടെ പാക്കേജാണ് ഇന്ന് അവതരിപ്പിച്ചിരിക്കുന്നത്.

3. ലാബ് കണ്ടീഷനില്‍ 28 ദിവസം കോവിഡ് വൈറസ് നിലനില്‍ക്കുമെന്ന് പഠനം

ഇരുപത് ഡിഗ്രി സെന്റിഗ്രേഡില്‍, ഇരുട്ടില്‍, അള്‍ട്രാ വയലറ്റ് രശ്മികള്‍ നേരിട്ട് കടന്നെത്താത്ത ലാബ് കണ്ടീഷനില്‍, ബാങ്ക് നോട്ടുകള്‍, മൊബീല്‍ സ്‌ക്രീനുകള്‍ എന്നിവയില്‍ പറ്റി ചേര്‍ന്നിരിക്കുന്ന കോവിഡ് വൈറസുകള്‍ 28 വരെ നശിക്കാതെ നിലനില്‍ക്കുമെന്ന് പഠനം വെളിവാക്കുന്നു. ഇത് ലാബ് കണ്ടീഷനാണ്. മുന്‍പ് മൂന്നുദിവസം വരെ മാത്രമേ കോവിഡ് വൈറസ് അതിജീവിക്കൂ എന്നായിരുന്നു നിഗമനം. ആസ്‌ത്രേലിയന്‍ നാഷണല്‍ സയന്‍സ് ഏജന്‍സിയിലെ ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

വൈറസിനെ അതിവേഗം ഇല്ലാതാക്കുന്ന അള്‍ട്രാ വയലറ്റ് പ്രകാശം എത്താത്ത തരത്തില്‍ ഇരുട്ടിലാണ് പരീക്ഷണം നടത്തിയത്. ലാബ് കണ്ടീഷന്‍ ആയതുകൊണ്ട് തുറന്ന സാഹചര്യത്തില്‍ ഇത്രയും കാലം കോവിഡ് വൈറസ് നിലനില്‍ക്കുമെന്ന് കരുതാനാകില്ല.

4. വൈദ്യുതി ബന്ധം തകരാറിലായി, മുംബൈ നിശ്ചലമായി

വിതരണ ശൃംഖലയിലെ തകരാര്‍ മൂലം വൈദ്യുതി ബന്ധം തടസ്സപ്പെട്ടത് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ നിശ്ചലമാക്കി. മുംബൈ മെട്രോപൊളിറ്റന്‍ റീജയണിലാണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടത്. വൈദ്യുതി വിതരണ ശൃംഖലയിലെ തകരാറായിരുന്നു കാരണം. നവി മുംബൈ, താനേ, അന്ധേരി, ബാന്ദ്ര, വാഷി എന്നിവിടങ്ങളിലെല്ലാം വ്യാപകമായി വൈദ്യുതി തടസ്സപ്പെട്ടു. സബര്‍ബന്‍ ട്രെയ്ന്‍ സര്‍വീസുകള്‍ നിലച്ചു. ആശുപത്രികള്‍, ഓഫീസുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. ബാങ്കിംഗ്, ഫിനാന്‍സ്, ഐറ്റി എന്നിങ്ങനെ വിവിധ മേഖലകളില്‍ വര്‍ക്ക് ഫ്രം ഹോം സൗകര്യം ഉപയോഗപ്പെടുത്തുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ പ്രവര്‍ത്തനവും വൈദ്യുതി തകരാറിനെ തുടര്‍ന്ന് സ്തംഭിച്ചു. വൈകീട്ടോടെ വൈദ്യുതി ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു.

6. സൂചികകള്‍ ക്ലോസ് ചെയ്തത് നേരിയ നേട്ടത്തില്‍

ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ഉത്തേജ പാക്കേജ് വിപണിയില്‍ വലിയ ആഹ്ലാദം ഉണ്ടാക്കിയില്ല. രാവിലെ മികച്ച തുടക്കം കാണിച്ച വിപണി ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
വിപണി പ്രതീക്ഷിച്ചപോലൊരു പ്രഖ്യാപനമായിരുന്നില്ലെന്നുവേണം കരുതാന്‍.
സെന്‍സെക്‌സ് 84.31 പോയ്ന്റ്(0.21 ശതമാനം) ഉയര്‍ന്ന് 40,593.80 ലും നിഫ്റ്റി 16.75 പോയ്ന്റ് ഉയര്‍ന്ന് 11,930.95 ലുമാണ് ക്ലോസ് ചെയ്തത്.

ഐടി, ഫാര്‍മ സെക്ടറുകളൊഴികെ മറ്റെല്ലാം നഷ്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

കേരളത്തില്‍ നിന്നുള്ള കമ്പനികളുടെ ഓഹരികളില്‍ വെറും എട്ടെണ്ണം മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ബാങ്കുകളില്‍ സിഎസ്ബി ബാങ്കിന്റെ ഓഹരി വില മാത്രമാണ് ഇന്ന് ഉയര്‍ന്നത്. മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് എന്നിവയാണ് ധനകാര്യ മേഖലയില്‍ നിന്ന് ഇന്ന് വില ഉയര്‍ന്ന ഓഹരികള്‍. ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, കെഎസ്ഇ, റബ്ഫില, വെര്‍ട്ടെക്‌സ്, വിക്ടറി പേപ്പര്‍ എന്നിവയും നേട്ടമുണ്ടാക്കി.

കോവിഡ് അപ്‌ഡേറ്റ്‌സ് (12- 10- 2020)

കേരളത്തില്‍ ഇന്ന് :

രോഗികള്‍: 5,930
മരണം : 22

കേരളത്തില്‍ ഇതുവരെ:

രോഗികള്‍: 2,95,132
മരണം : 1,025

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 7,120,538

മരണം : 109,150

ലോകത്ത് ഇതുവരെ:

രോഗികള്‍: 37,408,593
മരണം : 1,075,942

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it