ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 28, 2021

സ്വര്‍ണത്തിന്റെ ആഗോള ഡിമാന്‍ഡ് 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
കൊറോണ വൈറസ് പ്രതിസന്ധി ഉയര്‍ത്തിയതോടെ 2020 ല്‍ ആഗോളതലത്തിലെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 11 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായി. ഇത് നിക്ഷേപകരുടെ വന്‍തോതിലുള്ള സംഭരണത്തിന് കാരണമായെങ്കിലും ആഭ്യന്തര വില്‍പ്പനയും സെന്‍ട്രല്‍ ബാങ്കുകളുടെ വാങ്ങലുകളും തകര്‍ന്നതായി വ്യവസായ റിപ്പോര്‍ട്ട്. ഏറ്റവുമധികം സ്വര്‍ണം വാങ്ങലുകാരുള്ള ഏഷ്യയില്‍ നിന്ന് നിക്ഷേപകര്‍ കൂടുതലുള്ള യൂറോപ്പിലേക്കും അമേരിക്കയിലേക്കും സ്വര്‍ണവ്യാപാരത്തിന്റെ ദിശ മാറിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വര്‍ണത്തിന്റെ ആഗോള ഡിമാന്‍ഡ് കഴിഞ്ഞ വര്‍ഷം 3,759.6 ടണ്ണായി കുറഞ്ഞു, 2019 നെ അപേക്ഷിച്ച് 14 ശതമാനം കുറവാണിത്. അതേസമയം ഈ കണക്ക് 2009 ന് ശേഷം 4,000 ടണ്ണില്‍ താഴെയാകുന്നത് ഇതാദ്യമാണെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യുജിസി) പുറത്തിറക്കിയ ഏറ്റവും പുതിയ ത്രൈമാസ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് കാലത്ത് ഖാദി ബോര്‍ഡ് വിറ്റത് 25 കോടിയുടെ മാസ്‌ക്
കോവിഡ് കാലം ആരംഭിച്ച് മാര്‍ച്ച് മുതല്‍ ഇതുവരെ ഖാദി ബോര്‍ഡ് വിറ്റഴിച്ചത് 25 കോടി രൂപയുടെ മാസ്‌കെന്ന് കണക്കുകള്‍. ഇതില്‍ 23 കോടി രൂപയുടെ മാസ്‌ക് ഓര്‍ഡറും സംസ്ഥാന സര്‍ക്കാരിന്റേതായിരുന്നു. 2 കോടി രൂപയുടെ ഓര്‍ഡര്‍ മറ്റുള്ളവരില്‍ നിന്നു വന്നതാണ്. 2.5 കോടി മാസ്‌കാണ് ഇതുവരെ ബോര്‍ഡ് നിര്‍മിച്ചത്. ഒരു മീറ്റര്‍ തുണിയില്‍ നിന്ന് 20 മാസ്‌ക് വീതമായിരുന്നു നിര്‍മാണം.
യുപിഐ വിവരങ്ങള്‍ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കില്ലെന്ന് വാട്‌സാപ്പ്
യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാട് ഡാറ്റയിലേക്ക് ഫെയ്സ്ബുക്കിന് പ്രവേശനമില്ലെന്ന് വാട്സാപ്പ് വ്യാഴാഴ്ച വ്യക്തമാക്കി. ഈ ആഗോള മെസേജിംഗ് ആപ്ലിക്കേഷന്‍ അതിന്റെ മാതൃ കമ്പനിയുമായി ഇടപാട് ഡാറ്റ പങ്കിടുമെന്ന പുതിയ സ്വകാര്യത അപ്ഡേറ്റ് അറിയിച്ചിട്ട് ഏകദേശം നാല് ആഴ്ചകള്‍ക്കുശേഷമാണ് പുതിയ അറിയിപ്പ്. വാട്‌സാപ്പ് വഴി പണമയയ്ക്കുന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കവെയാണ് ഈ അറിയിപ്പ്. യുപിഐ പ്രവര്‍ത്തനക്ഷമമാക്കിയ പേയ്മെന്റുകള്‍ ഒരു പ്രത്യേക വാട്സാപ്പ് ഇന്ത്യ പേയ്മെന്റ് സ്വകാര്യതാ നയത്തിന് വിധേയമാണ്, അത് മാറ്റിയിട്ടില്ല എന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.
സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ പ്ലേ സ്റ്റോര്‍ നിയമങ്ങള്‍ ലഘൂകരിക്കുന്നു
ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍ വിവിധ ഗെയ്മിംഗ് സ്റ്റാര്‍ട്ടപ്പുകളുള്‍പ്പെടെയുള്ള വിവിധ കമ്പനികള്‍ക്കായി നിയമങ്ങള്‍ ലഘൂകരിക്കുന്നതായി ദേശീയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുമായും എക്‌സിക്യൂട്ടീവുകളുമായും ടെക്‌നോളജി മേജര്‍ നടത്തിയ നിരവധി ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുനര്‍ നിര്‍മ്മിച്ച നയം എന്ന് പ്രൊഡക്റ്റ്, ആന്‍ഡ്രോയിഡ് സെക്യൂരിറ്റി ആന്‍ഡ് പ്രൈവസി വൈസ് പ്രസിഡന്റ് സുസെയ്ന്‍ ഫ്രേ പറഞ്ഞു. പണമിടപാടിനെ അടിസ്ഥാനമാക്കി ക്യാഷ് പ്രൈസുകളോ മറ്റ് മൂല്യാധിഷ്ടിത സമ്മാനങ്ങളോ വാഗ്ദാനം ചെയ്യുന്ന ലോയല്‍റ്റി പ്രോഗ്രാമുകള്‍ക്ക് പുതിയ നയം ബാധകമാകും. അതേ സമയം ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്ന ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പ്രവേശനം നല്‍കില്ലെന്നും േ്രഫ ചൂണ്ടിക്കാട്ടി. പുതുക്കിയ പോളിസി വ്യാഴാഴ്ച വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
ആഗോള ബ്രാന്‍ഡുകളില്‍ അഞ്ചാമനായി ജിയോ
ആഗോളതലത്തില്‍ ശക്തമായ ബ്രാന്‍ഡുകളില്‍ അഞ്ചാമനായി ജിയോ. ടെലികോം ഭീമനായ ജിയോ ബ്രാന്‍ഡ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ് (ബിഎസ്‌ഐ) സ്‌കോര്‍ 100 ല്‍ 91.7 ഉം എഎഎ-പ്ലസ് റേറ്റിംഗും നേടിയാണ് അഞ്ചാമതെത്തിയത്. ബ്രാന്‍ഡ് ഫിനാന്‍സിന്റെ ഒറിജിനല്‍ വിപണി ഗവേഷണ ഫലങ്ങളില്‍ നിന്ന് ബ്രാന്‍ഡിന്റെ ആധിപത്യം വ്യക്തമാണെന്ന് ജിയോ പറഞ്ഞു.
ആമസോണിന് ഇഡിയുടെ കുരുക്ക് മുറുകുന്നു
ആമസോണിനു മേല്‍ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. മള്‍ട്ടി ബ്രാന്‍ഡ് റീറ്റെയില്‍ മേഖലയിലെ വിദേശ വിനിമയ നിയമം ലംഘിച്ചെന്നാരോപിച്ച് ഇഡി ആമസോണിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. റിലയന്‍സ്-ഫ്യൂച്ചര്‍ റീറ്റെയില്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസില്‍ ആമസോണിനെതിരെ ഡെല്‍ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ക്കു പിന്നാലെയാണ് നടപടി. ഇത് കൂടാതെ സമാനമായ വിഷയം ചൂണ്ടിക്കാണിച്ച് വാണിജ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിപാര്‍ട്ട്്മെന്റ് ഓഫ് പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ആമസോണിന് കത്തയച്ചിരുന്നു. കൂടുതല്‍ അന്വേണങ്ങള്‍ക്ക് ഉത്തരവുണ്ട്.
ഡല്‍ഹി എന്‍സിആറില്‍ വീടു വാങ്ങാന്‍ ഒരു കോടി വരെ നല്‍കുമെന്ന് ഐസിഐസിഐ
ഡല്‍ഹി തലസ്ഥാനത്ത്(എന്‍സിആര്‍) വീടുകളും ഫ്‌ളാറ്റുകളഉം വാങ്ങുന്നതിനായി ഉപഭോക്താക്കള്‍ക്ക് 10 ലക്ഷം രൂപ 1 കോടി വരെ ഭവനവായ്പകള്‍ നല്‍കുമെന്ന് ഐസിഐസിഐ ഹോം ഫിനാന്‍സ് വ്യാഴാഴ്ച അറിയിച്ചു. ഡല്‍ഹി-എന്‍സിആറിന്റെ റെഗുലറൈസ്ഡ് കോളനികളില്‍, അതായത് ലക്ഷ്മി നഗര്‍, ഉത്തം നഗര്‍, കൃഷ്ണ നഗര്‍, പിറ്റാംപുര എന്നിവയുള്‍പ്പെടെ വീടുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വായ്പയെടുക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
620.14 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി ഇന്‍ഡിഗോ
ഡിസംബര്‍ അവസാനിച്ച പാദത്തില്‍ 620.14 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി ഇന്‍ഡിഗോ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 556.53 കോടി രൂപയുടെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. അതേസമയം, സെപ്റ്റംബര്‍ പാദത്തില്‍ ഉണ്ടായിരുന്ന 1,194.85 കോടി രൂപയുടെ നഷ്ടം പകുതിയായതായും കമ്പനി.
ഓഹരി സൂചികള്‍ ഇന്നും താഴ്ന്നു
ഇന്നും ഇന്ത്യന്‍ ഓഹരി സൂചികകള്‍ താഴ്ചയോടെ ക്ലോസ് ചെയ്തു. പ്രധാനമായും മൂന്ന് ഘടകങ്ങളാണ് ഇന്ന് വിപണിയുടെ ഇടിവിന് കാരണമായത്. ജനുവരി സീരിസ് ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സിന്റെ കരാര്‍ കാലാവധി തീര്‍ന്നത്, തുടര്‍ച്ചയായി കുതിപ്പ് രേഖപ്പെടുത്തിയ വിപണി നല്‍കിയ ലാഭമെടുക്കാന്‍ നിക്ഷേപകര്‍ ശ്രമിക്കുന്നത്, അടുത്ത തിങ്കളാഴ്ച കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍. ബജറ്റില്‍ എന്താകുമെന്ന പേടി നിക്ഷേപകരില്‍ പ്രകടമാകുന്നുണ്ട്. ഇത് ലാഭമെടുക്കലിന് ആക്കം കൂട്ടുന്നുമുണ്ട്.










Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it