ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 29, 2020

കൊറോണ അപ്‌ഡേറ്റ്‌സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 2397 പേര്‍ക്ക് കൂടി കോവിഡ്. 23277പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ :3,463,972 (ഇന്നലെവരെയുള്ള കണക്ക്: 3,387,500)

മരണം : 62,550 (ഇന്നലെ വരെയുള്ള കണക്ക്: 61,529 )

ലോകത്ത് ഇതുവരെ

രോഗികള്‍: 24,734,448 (ഇന്നലെ വരെയുള്ള കണക്ക്: 24,452,629 )

മരണം:837,124 (ഇന്നലെ വരെയുള്ള കണക്ക്: 831,586)

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4700 രൂപ (ഇന്നലെ 4730 രൂപ )

ഒരു ഡോളര്‍: 73.13 രൂപ (ഇന്നലെ: 73.22രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude42.620.00%
Brent Crude45.37+0.53%
Natural Gas2.494-0.76%

മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

ആറാം ഘട്ട ഗോള്‍ഡ് ബോണ്ടില്‍ ഓഗസ്റ്റ് 31 വരെ നിക്ഷേപിക്കാം

ആറാംഘട്ട ഗോള്‍ഡ് ബോണ്ടിന് ഓഗസ്റ്റ് 31മുതല്‍ അപേക്ഷിക്കാം. സെപ്റ്റംബര്‍ നാലാണ് അവസാന തിയതി.
ഒരു ഗ്രാമിന് (24കാരറ്റ്) തുല്യമായ ബോണ്ടിന് 5,117 രൂപയാണ് വില. ഓണ്‍ലൈനായി അപേക്ഷിക്കുകയാണെങ്കില്‍ നിശ്ചയിച്ച വിലയില്‍ 50 രൂപ കിഴിവ് ലഭിക്കും. ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജുവലേഴ്സ് അസോസിയേഷന്റെ ഒരാഴ്ചത്തെ വില പരിശോധിച്ച് അതിന്റെ ശരാശരി കണക്കാക്കിയാണ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. ഇതിനുമുമ്പ് ആര്‍ബിഐ പുറത്തിറക്കിയ സീരീസ് 5ലെ ബോണ്ടിന്റെ വില 5,334 രൂപയായിരുന്നു.

സ്വര്‍ണവില ശനിയാഴ്ച 37,600 രൂപയായി

സ്വര്‍ണവില പവന് 240 രൂപകുറഞ്ഞ് 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. വര്‍ഷങ്ങളായി വിലനിര്‍ണയാധികാരമുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ വിലയാണിത്. അതേസമയം, തൃശ്ശൂരിലെ തീരദേശമേഖലകളില്‍ നിരക്കില്‍ വ്യത്യാസമുണ്ട്. ഗ്രാമിന് 4,600 രൂപ നിലവാരത്തിലാണ് ഇവിടങ്ങളിലെ വില്പന. ഇവിടത്തെ നിരക്കുപ്രകാരം പവന്‍വില 36,800 രൂപയാണ്. കേരളത്തിന് പുറത്താണെങ്കില്‍ ജിഎസ്ടി ഉള്‍പ്പടെ ഗ്രാമിന് 4,800 രൂപയാണ് ജുവലറികള്‍ ഈടാക്കുന്നത്.

അനുമതിലഭിച്ചിട്ടും 34 കമ്പനികള്‍ ഐ.പി.ഒ. നടത്തിയിട്ടില്ല

കോവിഡ് ലോക്ഡൗണ്‍ മൂലവും വിപണി അസ്ഥിരമായതിനാലും അനുമതികളെല്ലാം ലഭിച്ചിട്ടും പ്രഥമ ഓഹരി വില്‍പ്പന (ഐ.പി. ഒ.) നടത്താതെ 34 കമ്പനികള്‍ മികച്ചസമയത്തിനായി കാത്തിരിക്കുന്നു. ഓഹരി വിപണി നിരീക്ഷണ ബോര്‍ഡായ സെബിയുടെ കണക്കുപ്രകാരം 33,516 കോടി രൂപയുടെ ഐ.പി.ഒ.യ്ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. വിപണി മെച്ചപ്പെട്ടശേഷം മികച്ച മൂല്യത്തോടെ ഐ.പി.ഒ. നടത്താനാണ് ഈ കമ്പനികള്‍ കാത്തിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2019-ല്‍ ഐ.പി.ഒ. പൊതുവേ കുറവായിരുന്നു. 16 കമ്പനികള്‍ചേര്‍ന്ന് ആകെ 12,365 കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്.

സെപ്റ്റംബര്‍ ഏഴു മുതല്‍ മെട്രോ, 21 മുതല്‍ പൊതുപരിപാടികള്‍ക്ക് 100 പേരാകാം

നാലാം ഘട്ട അണ്‍ലോക്ക്, കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്ന നടപടികളുടെ അറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഏഴു മുതല്‍ ഗ്രേഡ് രീതിയില്‍ മെട്രോ സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കി. 21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താനും അനുമതിയുണ്ട്. കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് 100 പേരുടെ പരിധിയില്‍ അനുമതിയുള്ളത്. സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിംഗ് സെന്ററുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നി അടഞ്ഞുതന്നെ കിടക്കും.

ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി

ജി.എസ്.ടി. നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ''കേന്ദ്രം ജി.എസ്.ടി. നഷ്ടപരിഹാരം പൂര്‍ണ്ണമായും നല്‍കിയേ മതിയാകൂ എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. അത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരത്തിന് വായ്പയെടുക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. സംസ്ഥാനങ്ങള്‍ക്ക് എടുക്കുന്ന വായ്പയ്ക്ക് കേന്ദ്ര സര്‍ക്കാരിനേക്കാള്‍ 1.52 ശതമാനം പലിശ നല്‍കേണ്ടതായി വരും.'' പിണറായി വിജയന്‍ പറഞ്ഞു.

കോവിഡ് വാക്സിന്‍: ഇന്ത്യയില്‍ കാത്തിരിക്കുന്നത് 600 കോടി ഡോളറിന്റെ വിപണി

കോവിഡ് വാക്സിന്‍ യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കാത്തിരിക്കുന്നത് 600 കോടി ഡോളറിന്റെ വിപണി. 130 കോടി ജനങ്ങളില്‍ 30 ശതമാനം പേര്‍ക്ക് മാത്രമേ സര്‍ക്കാര്‍ സൗജന്യമായി വാക്സിന്‍ ലഭ്യമാകുകയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു. ബാക്കി ബഹുഭൂരിപക്ഷം പേരും പൊതുവിപണിയില്‍ നിന്ന് വില കൊടുത്ത് വാങ്ങേണ്ടി വരും. അതേസമയം മുഴുവന്‍ ജനങ്ങള്‍ക്കും സര്‍ക്കാര്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചാല്‍ 600 കോടി ഡോളര്‍ ഇതിനായി മാറ്റിവെക്കേണ്ടി വരും. രാജ്യത്തിന്റെ ആകെ ആരോഗ്യ ബജറ്റിന്റെ ഇരട്ടിയോളം വരുമിത്. ഒരു ഡോസിന്റെ വില ഏകദേശം മൂന്നു ഡോളര്‍ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. രണ്ടു ഡോസാണ് ഒരു വ്യക്തിക്ക് വേണ്ടി വരിക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it