ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 22, 2020

കൊറോണ അപ്‌ഡേറ്റ്‌സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കൂടി കോവിഡ്. (ഇന്നലെ 1983 ). 19538 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 2,975,701 (ഇന്നലെ വരെയുള്ള കണക്ക്: 2,905,823 )

മരണം : 55,794 (ഇന്നലെ വരെയുള്ള കണക്ക്: 54,849)

ലോകത്ത് ഇതുവരെ

രോഗികള്‍: 22,949,234 (ഇന്നലെ വരെയുള്ള കണക്ക്: 22,678,483 )

മരണം: 799,245(ഇന്നലെ വരെയുള്ള കണക്ക്: 793,698 )

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4860 രൂപ (ഇന്നലെ 4861 രൂപ )

ഒരു ഡോളര്‍: 74.93 രൂപ (ഇന്നലെ: 74.95 രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude41.82+0.60
Brent Crude44.84+0.44
Natural Gas2.258+0.020

മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍ :

ഓഹരി വിപണിയില്‍ തിരുത്തല്‍ അനിവാര്യമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും ഓഹരി വിപണിയിലെ ചിത്രവും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മിച്ച ആഗോള ദ്രവ്യത ലോകമെമ്പാടും ആസ്തി വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓഹരി വിപണി കുതിക്കുന്നതിന് പിന്നിലെ കാരണവുമിതുതന്നെ. എന്നാല്‍ ഇന്ത്യന്‍ സൂചികകള്‍ മായിക ലോകത്ത് നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് തിരികെ വരണം. ഓഹരി വിപണിയില്‍ തിരുത്തല്‍ അനിവാര്യമാണ്. രാജ്യത്ത് സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര ബാങ്ക് സ്വീകരിക്കുമെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.

വിലക്കയറ്റം തല്‍ക്കാലം താഴാന്‍ ഇടയില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍

റിസര്‍വ് ബാങ്ക് വായ്പകളുടെ പലിശ ഇനിയും കുറയ്ക്കാന്‍ സാധ്യതയില്ലെന്നും സാമ്പത്തിക ഉത്തേജനം തുടരേണ്ടത് സര്‍ക്കാരാണെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍.വിലക്കയറ്റം ഇപ്പോഴത്തെ നിലയില്‍നിന്നു താഴാന്‍ ഇടയില്ല. വിലക്കയറ്റത്തോത് ഉയരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ധനനയസമിതി യോഗത്തില്‍ വായ്പനിരക്കു കുറയ്ക്കാതിരുന്നതെന്ന് വ്യക്തമാക്കുന്ന മിനിറ്റ്‌സ് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് എസ്ബിഐയുടെ വിദഗ്ധാഭിപ്രായം.

യൂണിയന്‍ ബാങ്കിന്റെ ആദ്യ പാദ അറ്റാദായം ഇടിഞ്ഞത് 12.6ശതമാനം

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ പാദ അറ്റാദായം 12.6 ശതമാനം കുറഞ്ഞു.മുന്‍വര്‍ഷം ഇതേ പാദത്തില്‍ 381 കോടി രൂപയായിരുന്നത് ഇക്കുറി 333 കോടിയായി താഴ്ന്നു. ഉയര്‍ന്ന പ്രൊവിഷനിംഗിനു പുറമേ ഇതര വരുമാന ഇടിവുമാണ് പ്രധാന കാരണം.

അശ്വാനി ഭാട്യ എസ്ബിഐ മാനേജിങ് ഡയറക്ടര്‍

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ മാനേജിങ് ഡയറക്ടറായി അശ്വാനി ഭാട്യയെ നിയമിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.നിലവില്‍ എസ്ബിഐ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ആണ്. മാര്‍ച്ച് 31-ന് നിലവിലെ എംഡി പി.കെ ഗുപ്ത സ്ഥാനമൊഴിയും.

ഓട്ടോമൊബൈല്‍ രംഗത്ത് അനിശ്ചിതത്വം തുടരുന്നതായി ഫിച്ച് റേറ്റിംഗ്‌സ്

ഇന്ത്യയുടെ ഓട്ടോമൊബൈല്‍ രംഗത്തെ ആവശ്യകതയില്‍ അനിശ്ചിതത്വം തുടരുന്നതായി ഫിച്ച് റേറ്റിംഗ്‌സ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള കാലത്ത് രാജ്യത്തെ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ മാസത്തില്‍ തിരിച്ചുവരവ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഓട്ടോമൊബൈല്‍ രംഗത്തെ അനിശ്ചിതത്വങ്ങള്‍ തുടരുകയാണെന്ന് റേറ്റിംഗ് ഏജന്‍സി അഭിപ്രായപ്പെട്ടു. കൊവിഡ് -19 പകര്‍ച്ചവ്യാധിയെ തുടര്‍ന്നുളള വ്യാപാര-വിതരണ രംഗത്തെ തടസ്സങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. 2021 ജൂണ്‍ വരെ മൊത്തത്തിലുള്ള വ്യവസായത്തിന്റെ അളവ് 20 ശതമാനത്തിലധികം കുറയുമെന്ന് ഫിച്ച് പ്രവചിക്കുന്നു.

ഐആര്‍സിടിസി ഓഹരി വില്‍പ്പന: സെപ്റ്റംബര്‍ 10 നകം ബിഡ് സമര്‍പ്പിക്കണം

ഐആര്‍സിടിസി ഓഹരിയുടെ ഒരു ഭാഗം വില്‍ക്കാന്‍ നിക്ഷേപ, പൊതു അസറ്റ് മാനേജ്മെന്റ് വകുപ്പ് (ഡിപാം) പ്രൊപ്പോസലിനായി ഔദ്യോഗിക അഭ്യര്‍ത്ഥന (ആര്‍ എഫ് ഒ) പുറപ്പെടുവിച്ചു.സെബി ചട്ടങ്ങള്‍ അനുസരിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) രീതിയിലാണ് ഐആര്‍സിടിസിയുടെ ഓഹരികള്‍ വിറ്റഴിക്കുന്നത്. വ്യാപാരി ബാങ്കര്‍മാര്‍ സെപ്റ്റംബര്‍ 10 നകം ബിഡ് സമര്‍പ്പിക്കേണ്ടതുണ്ട്. നിലവില്‍ സര്‍ക്കാരിന് ഐആര്‍സിടിസിയില്‍ 87.40 ശതമാനം ഓഹരിയുണ്ട്.

കൊറോണയെ തുരത്താന്‍ മരുന്നുകളും ഭക്ഷണവും കടല്‍പ്പായലില്‍ നിന്ന്; സിഫ്റ്റിന്റെ കണ്ടെത്തല്‍

കൊറോണയോട് പൊരുതാന്‍ തക്കവിധം ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് കടല്‍പ്പായലിലടങ്ങിയ ചില ഘടകങ്ങള്‍ ഫലപ്രദമെന്ന കൊച്ചിയിലെ കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനത്തിന്റെ (സിഫ്റ്റ്) കണ്ടെത്തലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഇതുമായി ബന്ധപ്പെട്ട് സിഫ്റ്റിലെ ഗവേഷകര്‍ തയ്യാറാക്കിയ ലേഖനം ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകൃതമായി.

ജനകീയതയോടെ 'യോനോ'; സാങ്കേതിക മുന്നേറ്റത്തിന്റെ തുടര്‍ വഴിയില്‍ എസ്ബിഐ

ഡെബിറ്റ് കാര്‍ഡ് മാറ്റിവച്ച് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ 'യോനോ' ഉപയോഗിക്കുന്ന എസ്ബിഐ ഉപയോക്താക്കളുടെ എണ്ണം ക്രമേണ കൂടി വരുന്നു. ഡെബിറ്റ് കാര്‍ഡ് സേവനങ്ങള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തോട് ജനങ്ങള്‍ സഹകരിക്കുന്നുണ്ടെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഒഴിവാക്കി പണമിടപാടുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി നടത്തുകയാണ് എസ്ബിഐ യുടെ ലക്ഷ്യമെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനിഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ അക്കൗണ്ടുകള്‍ തുടങ്ങാനും ഇടപാടുകള്‍ നടത്താനുമായി അവതരിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് 'യോനോ'. സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും 'യോനോ ക്യാഷ് പോയിന്റ്‌സ്' വെബ്‌സൈറ്റ് വഴി പണമിടപാടുകള്‍ നടത്താനാകും.

ഡിജിറ്റല്‍ സ്വര്‍ണം ഇനി ആമസോണ്‍ പേയിലൂടെ

ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ തങ്ങളുടെ ധനകാര്യ സേവന വിഭാഗമായ ആമസോണ്‍ പേയിലൂടെ, ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ സൗകര്യമൊരുക്കുന്നു. ആമസോണ്‍ പേയിലൂടെ കുറഞ്ഞത് അഞ്ച് രൂപവരെയുള്ള തുകയ്ക്ക്് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാം.സുരക്ഷയ്ക്കായി ലോക്കര്‍ വാടകയ്‌ക്കെടുക്കാതെ ഏത് സമയത്തും സ്വര്‍ണം വാങ്ങാനും വില്‍ക്കാനും ഇതിലൂടെ സാധിക്കും.

ചൈനീസ് കമ്പനിയെ നീക്കാന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ടെന്‍ഡര്‍ റെയില്‍വെ റദ്ദാക്കി

ടെന്‍ഡറിനു പിന്നില്‍ ചൈനീസ് കമ്പനിയുടെ സാന്നിധ്യം; 44 സെമി ഹൈസ്പീഡ് ‘വന്ദേ ഭാരത്’ ട്രെയിനുകള്‍ നിര്‍മിക്കാനുളള ടെന്‍ഡര്‍ നടപടികള്‍ റെയില്‍വെ റദ്ദാക്കി. മെയ്ക്ക് ഇന്‍ ഇന്ത്യക്ക് മുന്‍ഗണന നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ ടെന്‍ഡര്‍ വിളിക്കും.കോവിഡ് 19 നിരീക്ഷണത്തിന് വേണ്ടിയുളള തെര്‍മല്‍ ക്യാമറകളുടെ ടെണ്ടറും ഇതിനകം റെയില്‍വേ റദ്ദാക്കിയിരുന്നു.

Saturday Stories: വീടൊരു മിലിട്ടറി ക്യാമ്പായാല്‍…!

”എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനുണ്ട്.”

18 വയസുതോന്നിക്കുന്ന വളരെ സ്മാര്‍ട്ടായ ഒരു പയ്യന്‍. ഒറ്റയ്ക്കാണ് വരവ്. സാധാരണഗതിയില്‍ മാതാപിതാക്കളുടെ അകമ്പടിയോടെയായിരിക്കും എല്ലാവരും കൗണ്‍സിലിംഗിന് വരുന്നത്. സംസാരിക്കുന്നതും മാതാപിതാക്കള്‍ തന്നെ. (ഇത് ഇന്ത്യയില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക പ്രതിഭാസമാണ്!) മക്കളുടെ പ്രായമൊന്നും ഇക്കാര്യത്തില്‍ ബാധകമല്ല. Read Full.......Click Headline

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it