ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 15, 2021

ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കും: ഹര്‍ദീപ് പുരി

മരുന്ന് വിതരണം, ദുരന്തമേഖലകളിലെ പ്രവര്‍ത്തനം എന്നിവിടങ്ങളില്‍ വന്‍തോതില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയായതിനാല്‍ ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകളെ രാജ്യം പിന്തുണയ്ക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഡ്രോണ്‍ രംഗത്ത് ഇന്ത്യയില്‍ 130 ഓളം സ്റ്റാര്‍ട്ടപ്പുകളുണ്ടെന്ന് കേന്ദ്രമന്ത്രി ഒരു രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കവേ പറഞ്ഞു. സ്റ്റാര്‍പ്പ് ഇക്കോസിസ്റ്റത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാമതാണെന്ന് മന്ത്രി വ്യക്തമാക്കി. DPIIT അംഗീകൃത 41,000 സ്റ്റാര്‍ട്ടപ്പുകള്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. 100 കോടി ഡോളറിലേറെ മൂല്യമുള്ള (യൂണികോണ്‍) 30 സ്റ്റാര്‍ട്ടപ്പുകളുണ്ട്. ഇതില്‍ 9 എണ്ണം 2020ലാണ് ഈ ക്ലബിലേക്ക് എത്തിയത്.
പുതിയ എച്ച് വണ്‍ ബി വിസ ചട്ടം ഐറ്റി കമ്പനികളെ കാര്യമായി ബാധിക്കില്ല: ഇക്ര
എച്ച് വണ്‍ ബി വിസ ചട്ടങ്ങളിലെ നിര്‍ദിഷ്ട മാറ്റങ്ങള്‍ ഇന്ത്യന്‍ ഐറ്റി കമ്പനികളെ ഗൗരവമായി ബാധിക്കാനിടയില്ലെന്ന് ഇന്‍വെസ്റ്റ്മെന്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സിസായ കഇഞഅ. വേതന നിലവാരം അടിസ്ഥാനമാക്കിയാകും പുതുക്കിയ എച്ച് വണ്‍ ബി വിസ ചട്ടം. ഇത് ഇന്ത്യന്‍ ഐറ്റി കമ്പനികളെ ഗൗരവമായി പ്രതികൂലമായി ബാധിക്കാനിടയില്ലെന്ന് ഇക്ര പറയുന്നു.
കോവിഡ് പാക്കേജുകള്‍ ഗുണം ചെയ്തില്ലെന്ന് 68 ശതമാനം എംഎസ്എംഇകള്‍
കോവിഡ് 19 നെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ എംഎസ്എംഇ, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്കായി പ്രഖ്യാപിച്ച പദ്ധതികളുടെ ഗുണം 68 ശതമാനം സംരംഭങ്ങള്‍ക്കും ലഭിച്ചില്ലെന്ന് സര്‍വേ. കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ലോക്കല്‍സര്‍ക്കിള്‍സ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, എംഎസ്എംഇ സമാധാന്‍, പലിശരഹിത - കുറഞ്ഞ പലിശ വായ്പകള്‍, മേയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ കഴിഞ്ഞ 12 മാസത്തിനിടെ നടപ്പാക്കിയ പദ്ധതികളെ കുറിച്ചായിരുന്നു സര്‍വേ. സര്‍വേയില്‍ പങ്കെടുത്തവരില്‍ 68 ശതമാനം പേരും ഗുണം ലഭ്യമായില്ലെന്ന് അഭിപ്രായപ്പെട്ടു.
ഓണ്‍ലൈന്‍ ധനകാര്യ പോര്‍ട്ടല്‍ ലോഞ്ച് ചെയ്ത് മാരുതി
30 പ്ലസ് നഗരങ്ങളിലുടനീളം അതിന്റെ അരീന ഡീലര്‍ഷിപ്പുകളില്‍ ഒരു ഓണ്‍ലൈന്‍ ധനകാര്യ പ്ലാറ്റ്‌ഫോം ആരംഭിച്ചു. സ്മാര്‍ട്ട് ഫിനാന്‍സ് പ്ലാറ്റ്ഫോം ആരംഭിച്ചതോടെ ഉപഭോക്തൃ വാഹന വാങ്ങലില്‍ ഉള്‍പ്പെടുന്ന 26 ഘട്ടങ്ങളില്‍ 24 എണ്ണം ഡിജിറ്റൈസ് ചെയ്തതായി ഒമാരുതി പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യയില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത ഡ്രൈവറില്ലാ മെട്രോ കാര്‍ പ്രതിരോധ മന്ത്രി പുറത്തിറക്കി
രാജ്യത്ത് ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡ്രൈവറില്ലാ മെട്രോ കാര്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ബിഇഎംഎല്‍ നിര്‍മാണ കേന്ദ്രത്തില്‍ അനാച്ഛാദനം ചെയ്തു. ബിഎംഎല്ലില്‍ എഞ്ചിനീയര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും ടീം ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങ ളില്‍ അഭിമാനമുണ്ടെന്ന് സൗകര്യം സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു.
ഷവോമിയെ കരിമ്പട്ടികയില്‍ പെടുത്തി ട്രംപ് ഭരണകൂടം
ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷവോമിയെ ട്രംപ് ഭരണകൂടം കരിമ്പട്ടികയില്‍ പെടുത്തി. ''കമ്മ്യൂണിസ്റ്റ് ചൈനീസ് മിലിട്ടറി കമ്പനി''യെന്ന് സൂചിപ്പിച്ചാണ് ഭരണകൂടം ഷവോമിയെ കരിമ്പട്ടികയില്‍ പെടുത്തിയത്. ഇത് നവംബര്‍ മുതല്‍ ട്രംപ് അഡ്മിനിസ്ട്രേഷന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളിലൊന്നായി കണക്കാക്കും. ചൈനയിലെ രണ്ടാമത്തെ മൊബൈല്‍ നിര്‍മാതാക്കളാണ് ഷവോമി. അതേസമയം അമേരിക്കയുടെ ഈ നടപടി ഓഹരി വിപണിയിലും ഷവോമിക്ക് തിരിച്ചടിയായി. ഹോങ്കോംഗ് വിപണിയില്‍ 11 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഷവോമിയില്‍ നിക്ഷേപിച്ച യുഎസ് നിക്ഷേപകര്‍ വര്‍ഷാവസാനത്തോടെ പിന്‍വാങ്ങണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദുര്‍ബലമായ ആഗോള സൂചികകളും ലാഭമെടുപ്പും ഓഹരി സൂചികകളെ താഴ്ത്തി. സെന്‍സെക്സ് 549.49 പോയ്ന്റ് ഇടിഞ്ഞ് 49034.67 പോയ്ന്റിലും നിഫ്റ്റി 161.90 പോയ്ന്റ് ഇടിഞ്ഞ് 14433.70 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ദുര്‍ബലമായ തുടക്കമായിരുന്നു ഇന്നത്തേത്. അതില്‍ നിന്ന് മോചനം നേടാന്‍ വിപണിക്കായില്ല. 1.9 ലക്ഷം കോടി ഡോളറിന്റെ അമേരിക്കന്‍ രക്ഷാ പദ്ധതിക്ക് പാശ്ചാത്യ വിപണിയെ ഉണര്‍ത്താനാകാതെ പോയതും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായി. ഐറ്റി, ഫിനാന്‍ഷ്യല്‍ ഓഹരികള്‍ക്കാണ് വലിയ തിരിച്ചടി നേരിട്ടത്.

കമ്മോഡിറ്റി വിലകള്‍- Jan 15, 2021

കുരുമുളക് (ഗാര്‍ബിള്‍ഡ്) :345.00(kg)

കുരുമുളക് (അണ്‍ ഗാര്‍ബിള്‍ഡ്): 325.00

ഏലക്ക: 1652.93 (Kg)

റബര്‍ : കൊച്ചി

റബര്‍ 4 ഗ്രേഡ് : 15200

റബര്‍ 5 ഗ്രേഡ് : 14200

റബര്‍ : കോട്ടയം

റബര്‍ 4 ഗ്രേഡ് : 15200

റബര്‍ 5 ഗ്രേഡ് : 14200

സ്വര്‍ണം : 4600, ഇന്നലെ :4575

വെള്ളി : 66.60 , ഇന്നലെ : 66.00

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it