ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 08, 2020

സംസ്ഥാനത്ത് ഇന്ന്91 പേര്‍ക്ക് കോവിഡ്. കല്‍ക്കരി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി. വാരാദ്യ ദിനത്തില്‍ ഓഹരി വിപണിയില്‍ നേട്ടം. കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍.

-Ad-
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന്91 പേര്‍ക്ക് കോവിഡ്-19. 11 പേര്‍ക്ക് രോഗമുക്തി നേടി. ഇന്നലെ 107 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ 27, മലപ്പുറം 14, കോഴിക്കോട് 13, കാസര്‍ഗോഡ് 8 , കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നും 5 പേര്‍ക്ക് വീതം, കണ്ണൂര്‍ 4 , തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, വയനാട് 2, പാലക്കാട് ജില്ലയില്‍ നിന്നും ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്‌നാട്-6, ഡല്‍ഹി-2, കര്‍ണാടക-1) വന്നതാണ്.

ഇന്ത്യയില്‍

രോഗികള്‍ : 256,611(ഇന്നലെ 246,628)

മരണം : 7,200 (ഇന്നലെ 6,929)

-Ad-
ലോകത്ത്

രോഗികള്‍: 7,009,065 (ഇന്നലെ 6,891,213)

മരണം:402,730 (ഇന്നലെ 399,718 )

ഓഹരി വിപണിയില്‍ ഇന്ന്

കഴിഞ്ഞ ആഴ്ചയിലെ മികച്ച പ്രകടനത്തിന്റെ തുടര്‍ച്ചയെന്നോണം വാരാദ്യ ദിനത്തില്‍ ഓഹരി വിപണിയില്‍ നേട്ടം. രാവിലെ മുതലുള്ള ഉയര്‍ന്ന താഴ്ചകള്‍ക്കൊടുവിലാണ് സെന്‍സെക്സും നിഫ്റ്റിയും ഉള്‍പ്പടെയുള്ള സൂചികകളെല്ലാം നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ഗെയ്ല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബിപിസിഎല്‍, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം സീ എന്റര്‍ടെയ്ന്‍മെന്റ്, ശ്രീ സിമന്റ്, ഐഷര്‍ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി ഇന്‍ഫ്രാടെല്‍, സിപ്ല തുടങ്ങിയവയുടെ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.

കേരള കമ്പനികളുടെ പ്രകടനം

കഴിഞ്ഞ ആഴ്ചയിലെ മികച്ച പ്രകടനത്തിന്റെ തുടര്‍ച്ചയെന്നോണം വാരാദ്യ ദിനത്തില്‍ ഓഹരി വിപണിയില്‍ നേട്ടം. രാവിലെ മുതലുള്ള ഉയര്‍ന്ന താഴ്ചകള്‍ക്കൊടുവിലാണ് സെന്‍സെക്സും നിഫ്റ്റിയും ഉള്‍പ്പടെയുള്ള സൂചികകളെല്ലാം നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ഗെയ്ല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബിപിസിഎല്‍, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം സീ എന്റര്‍ടെയ്ന്‍മെന്റ്, ശ്രീ സിമന്റ്, ഐഷര്‍ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി ഇന്‍ഫ്രാടെല്‍, സിപ്ല തുടങ്ങിയവയുടെ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്:

സ്വര്‍ണം ഒരു ഗ്രാം :4270 (ഇന്നലെ 4,271)

ഒരു ഡോളര്‍ :75.49 രൂപ (ഇന്നലെ: 75.56 രൂപ)

ക്രൂഡ് ഓയ്ല്‍

WTI Crude 38.90 -0.65

Brent Crude 41.72 -0.58

Natural Gas 1.793 +0.011

മറ്റ് പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍:
സംസ്ഥാനത്ത് ഒരു മാസത്തെ കോവിഡ് രോഗികളില്‍ 88 ശതമാനം പേരും പുറത്തുനിന്നെത്തിയവര്‍

സംസ്ഥാനത്ത് കഴിഞ്ഞ ഒരുമാസമായി കോവിഡ് രോഗബാധിതരായവരില്‍ 88 ശതമാനം പേരും പുറംനാടുകളില്‍ നിന്നെത്തിയവരെന്നു കണക്ക്. മെയ് ഒമ്പതു മുതല്‍ ജൂണ്‍ ഏഴുവരെ 1412പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ വിദേശത്തു നിന്നെത്തിയ 644 പേരും(45.6 ശതമാനം) മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 600 (42.4 ശതമാനം) പേരുമുണ്ട്. സമ്പര്‍ക്കത്തിലൂടെയും മറ്റും രോഗബാധിതരായവര്‍ 168 പേരാണ്.

രാജ്യത്തെ കൊവിഡ് രോഗികളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അപേക്ഷിച്ചത് നാല് ശതമാനം പേര്‍ മാത്രം

രാജ്യത്തെ രണ്ട് ലക്ഷത്തിലേറെ വരുന്ന കൊവിഡ് രോഗികളില്‍ വെറും നാല് ശതമാനം പേര്‍ മാത്രമേ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അപേക്ഷിച്ചുള്ളൂവെന്ന് റിപ്പോര്‍ട്ട്.ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2.17 ലക്ഷം കടന്നപ്പോഴുള്ള കണക്കനുസരിച്ച് 8500 പേര്‍ മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യപ്പെട്ടത്. ഇതിന്റെ ആകെ മൂല്യം 135 കോടി മാത്രം. 6088 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെങ്കിലും ജീവന്‍ രക്ഷാ ഇന്‍ഷുറന്‍സ് തുക ആവശ്യപ്പെട്ടത് നൂറ് പേരുടെ ആശ്രിതര്‍ മാത്ര, വെറും രണ്ട് ശതമാനത്തില്‍ താഴെ മാത്രം.

പെട്രോള്‍, ഡീസല്‍ വില വീണ്ടും 60 പൈസ കൂട്ടി

തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. ഇന്നലെ 60 പൈസ കൂട്ടിയതിനു പിന്നാലെ ഇന്നും 60 പൈസ വില ഉയര്‍ത്തി. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില ലിറ്ററിന് 72.59 രൂപയായി. 66.68 രൂപയാണ് ഡീസലിന്റെ വില. 83 ദിവസത്തെ ലോക്ക്ഡൗണ്‍ കാലത്തിനു ശേഷമാണ് കഴിഞ്ഞ ദിവസം വിലയില്‍ 60 പൈസയുടെ വര്‍ധന വരുത്തിയത്.

ഡെറ്റ് ഫണ്ട് പ്രവര്‍ത്തനം മരവിപ്പിച്ച എഎംസിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ചതിനെതിരെ നിക്ഷേപകര്‍ സുപ്രീം കോടതിയെ സമീപിച്ചു.ഇ-വോട്ടിങ് നടപടിക്രമങ്ങള്‍ തുടരാനനുവദിക്കണമെന്നാവശ്യപ്പെട്ട് എഎംസി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ എഎംസിയുടെയും ട്രസ്റ്റിന്റെയും പ്രവര്‍ത്തനങ്ങള്‍ അഡ്മനിസ്‌ട്രേറ്ററുടെ കീഴിലാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ഏഴ് നിക്ഷേപകര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാന്‍ സെബിയെ ചുമതലപ്പെടുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നാല് സ്ഥാപനങ്ങള്‍ 285 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായി കര്‍ണാടക ബാങ്ക്

നാല് സ്ഥാപനങ്ങള്‍ കര്‍ണാടക ബാങ്കില്‍ നിന്ന് വായ്പയെടുത്ത് 285 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി റിസര്‍വ് ബാങ്കിനെ ബാങ്ക് അറിയിച്ചു.ഡിഎച്ച്എഫ്എല്‍, റിലിഗെയര്‍ ഫിന്‍വെസ്റ്റ്, ഫെഡേഴ്സ് ഇലക്ട്രിക് ആന്‍ഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ്, ലീല്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് എന്നിവയാണ് ഈ സ്ഥാപനങ്ങള്‍. 2009 മുതല്‍ 2014 വരെ നല്‍കിയ വായ്പകളിലാണ് തട്ടിപ്പു നടന്നതെന്നും തൂക തിരിച്ചുപിടിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും കര്‍ണാടക ബാങ്ക് അറിയിച്ചു.

കല്‍ക്കരി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി

രാജ്യത്തെ കല്‍ക്കരി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപ മൂന്ന് , നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 75 ശതമാനം മുതല്‍ 80 ശതമാനം വരെ കല്‍ക്കരി ഉപയോഗിച്ചാണെന്നും അദ്ദേഹം പറഞ്ഞു. 2023 -24 കാലത്തേക്ക് ഒരു ബില്യണ്‍ ടണ്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിക്കാനാണ് ദി കോള്‍ ഇന്ത്യാ ലിമിറ്റഡിന് നല്‍കിയിരിക്കുന്ന ടാര്‍ജറ്റ്. ഇതിനായി 60 പുതിയ കല്‍ക്കരി ബ്ലോക്കുകളും അനുവദിച്ചു.

മെയ് മാസത്തില്‍ മരുന്ന് വില്‍പ്പനയ്ക്ക് നെഗറ്റീവ് വളര്‍ച്ച

രാജ്യത്തെ മരുന്ന് വില്‍പ്പന മെയ് മാസത്തില്‍ ഒമ്പത് ശതമാനം കുറഞ്ഞ് 10,342 കോടി രൂപയായെന്ന് പ്രമുഖ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഡിയാക് കെയര്‍ മരുന്നുകളുടെ വില്‍പ്പന ഏപ്രില്‍ മാസത്തെക്കാള്‍ 3.9 ശതമാനം വര്‍ധിച്ചപ്പോള്‍ പ്രമേഹ രോഗത്തിനുളള മരുന്നുകളുടെ വില്‍പ്പന 1.1 ശതമാനം കൂടി. ചികിത്സാ മേഖലകളില്‍, ആന്റി-ഇന്‍ഫെക്റ്റീവുകളെയാണ് കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഏറ്റവും വലിയ ചികിത്സാ വിഭാഗമായ ആന്റി-ഇന്‍ഫെക്റ്റീവ് മരുന്നുകളുടെ വില്‍പ്പന അഞ്ചിലൊന്ന് കുറഞ്ഞ് 1,104 കോടി രൂപയായി. ഇതാണ് ആകെ വില്‍പ്പന ഇടിവിന് ഇടയാക്കിയ പ്രധാന കാരണം. കോവിഡ് -19 ലോക്ക്ഡൗണിനിടെ മിക്ക ആളുകളും വീട്ടില്‍ തന്നെ കഴിയുന്നതിനാല്‍ അണുബാധയ്ക്കുള്ള സാധ്യത കുറഞ്ഞതായും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് സര്‍ക്കാര്‍ പണം നേരിട്ട് കൈമാറണം:ഉദയ് കൊട്ടക്

കൊവിഡ് -19 പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടമായവര്‍ക്ക് ക്യാഷ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീം വഴി ധനസഹായം ഉറപ്പാക്കണമെന്ന് സിഐഐ (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി) പ്രസിഡന്റ് ഉദയ് കൊട്ടക്. 25,000 രൂപയ്ക്ക് താഴെ ശമ്പളം വാങ്ങുന്നവരുടെ സ്ഥിതി അപകടകരമാണ്. ഇത്തരക്കാരില്‍ തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് സര്‍ക്കാര്‍ പണം നേരിട്ട് കൈമാറുന്ന സ്‌കീം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചേര്‍ത്തല ഓട്ടോകാസ്റ്റ് ലിമിറ്റഡില്‍ ട്രെയിന്‍ ബോഗി നിര്‍മ്മാണം തുടങ്ങി

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റ് ലിമിറ്റഡില്‍ ട്രെയിന്‍ ബോഗി നിര്‍മ്മാണം ആരംഭിച്ചു.അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്ഥാപനത്തിന്റെ തിരിച്ചുവരവിന് ഇതോടെ കളമൊരുങ്ങി. ഇവിടെ ട്രെയിന്‍ ബോഗി നിര്‍മ്മിക്കാന്‍ റെയില്‍വേക്ക് കീഴിലുള്ള ആര്‍ ഡി എസ് ഒയുടെ ക്ലാസ് എ ഫൗണ്ടറി അംഗീകാരം ലഭിച്ചതിനു പിന്നാലെ ഉത്തര റെയില്‍വേയുടെ പഞ്ചാബ് സോണിലുള്ള ഗുഡ്‌സ് വാഗണ് ആവശ്യമായ കാസ്‌നബ് ബോഗി നിര്‍മ്മിക്കാന്‍ ഓര്‍ഡറും ടെന്‍ഡറിലൂടെ ലഭിച്ചു. രണ്ടു വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 40 കോടി വിനിയോഗിച്ച് സാങ്കേതിക മികവ് സ്ഥാപനം കൈവരിച്ചു.

പാകിസ്താന് വേണ്ടി ചാര പ്രവര്‍ത്തനം; 2 സിവില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

പാകിസ്താന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് 2 സിവില്‍ ഉദ്യോഗസ്ഥരെ രാജസ്ഥാനില്‍ അറസ്റ്റ് ചെയ്തു.ആര്‍മി ആയുധ ശേഖര ഡിപ്പോയിലെ സിവില്‍ ഡിഫന്‍സ് ജീവനക്കാരനാണ് വികാസ് കുമാര്‍, മഹാജന്‍ ഫീല്‍ഡ് ഫയറിംഗ് റെയ്ഞ്ചിലെ ജീവനക്കാരനായ ചിമന്‍ ലാല്‍ വികാസ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ലക്‌നൗ ആസ്ഥാനമാക്കിയുള്ള മിലിട്ടറി ഇന്റലിജന്‍സ് യൂണിറ്റ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

ഡ്രൈവിംഗ് ലൈസന്‍സ് രാജ്യത്തെവിടെയും പുതുക്കാം; സാരഥി പോര്‍ട്ടല്‍ തയ്യാറാകുന്നു

ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഏകീകൃത പോര്‍ട്ടലിലേക്ക് മാറ്റുന്ന നടപടികള്‍ കേരളത്തിലും പൂര്‍ത്തിയാകുന്നു. സംസ്ഥാനത്തെ 85 ലക്ഷം ലൈസന്‍സുകള്‍ കേന്ദ്ര ഡ്രൈവിംഗ് ലൈസന്‍സ് വിതരണ പോര്‍ട്ടലായ സാരഥിയില്‍ എത്തുന്നതോടെ രാജ്യത്തെവിടെയും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ അവസരം ലഭിക്കും. സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സുകളുടെ 80 ശതമാനത്തോളം ഡാറ്റ കൈമാറ്റം പൂര്‍ത്തിയായെന്നും ഇനി പാലക്കാട്, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ആര്‍ടിഓകളിലെ ഡ്രൈവിംഗ് ലൈസന്‍സ് വിവരങ്ങള്‍ മാത്രമാണ് കേന്ദ്രീകൃത പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാനുള്ളതെന്നുമാണ് സൂചന.

ബി.എസ്-6 വണ്ടികളില്‍ പച്ച സ്റ്റിക്കര്‍ പതിപ്പിക്കും

ഭാരത് സ്റ്റേജ് – 6 അഥവാ ബി.എസ്-6 മലിനീകരണചട്ടം പാലിക്കുന്ന എന്‍ജിനുള്ള വണ്ടികളില്‍ ഒരു സെന്റീ മീറ്റര്‍ വലുപ്പമുള്ള പച്ച സ്റ്റിക്കര്‍ പതിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശം. വാഹനത്തിന്റെ രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റിക്കര്‍ വിന്‍ഡ് സ്‌ക്രീനിലാണ് പതിക്കേണ്ടത്. നിര്‍ദേശം ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here