കോവിഡ് -19 പടര്‍ത്തുന്നതില്‍ കറന്‍സി നോട്ടിനും പങ്കെന്ന് ലോകാരോഗ്യ സംഘടന

​കൊറോണ വൈറസ് പടര്‍ന്നു പിടിക്കാന്‍ കറന്‍സി നോട്ടുകള്‍ ഇടയാക്കുന്നതായുള്ള നിരാക്ഷണവുമായി ലോകാരോഗ്യ സംഘടന. അതിനാല്‍ ജനങ്ങള്‍ സമ്പര്‍ക്കരഹിതമായ ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥനയും ഇതോടൊപ്പമുണ്ട്.

സാംക്രമിക സ്വഭാവമുള്ള കോവിഡ് -19 നിരവധി ദിവസത്തേക്ക് നോട്ടുകളുടെ ഉപരിതലത്തില്‍ പറ്റിപ്പിടിച്ചേക്കാമെന്നതിനാല്‍ ഉപയോക്താക്കള്‍ നോട്ടുകള്‍ തൊട്ട ശേഷം കൈ കഴുകണം. രോഗം പടരാതിരിക്കാന്‍ ആളുകള്‍ സാധ്യമാകുന്നിടത്ത് കോണ്‍ടാക്റ്റ്‌ലെസ് സാങ്കേതികവിദ്യ ഉപയോഗിക്കണം- അറിയിപ്പില്‍ പറയുന്നു.

കരങ്ങളിലൂടെ രോഗാണുക്കള്‍ വളരെ വേഗത്തില്‍ പടരുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കറന്‍സി നോട്ടുകളുടെ ഉപയോഗ ശേഷം കഴിയുന്നത്ര വേഗത്തില്‍ കൈകള്‍ മുഖത്ത് സ്പര്‍ശിക്കാതെ വൃത്തിയായി കഴുകി അണുവിമുക്തമാക്കണം. മനുഷ്യ ശരീരത്തിന് പുറത്ത് എത്ര മണിക്കൂര്‍ കൊറോണ വൈറസിന് നിലനില്‍പുണ്ടെന്ന കാര്യത്തില്‍ കൃത്യമായ ധാരണ ഇനിയുമില്ല. റൂം ടെപറേച്ചറില്‍ 9 ദിവസം വരെ വൈറസിന് പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സാര്‍സ്, മെര്‍സ് പോലെയുള്ള വൈറസുകള്‍ പടര്‍ന്ന സമയത്ത് നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍.

കറന്‍സി നോട്ടുകളുടെ ഉപയോഗം കൊറോണ വൈറസ്(കൊവിഡ് 19) പടരാന്‍ കാരണമാകുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗബാധിതര്‍ സ്പര്‍ശിക്കുന്ന കറന്‍സി നോട്ടുകളും വൈറസിന്റെ വാഹകരാവുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ആളുകള്‍ കഴിവതും കറന്‍സി നോട്ടുകളുടെ ബദല്‍ സംവിധാനങ്ങളിലേക്ക് തിരിയാനും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിര്‍ദേശിക്കുന്നു.

ബാങ്ക് ഓഫ് ഇംഗ്ലണ്ടും കറന്‍സി നോട്ടുകളിലൂടെ കൊറോണ വൈറസ് പടരുന്നതിനേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ രോഗികള്‍ ഉപയോഗിച്ച നോട്ടുകള്‍ ശേഖരിച്ച് അണുവിമുക്തമാക്കാനുള്ള നടപടികള്‍ ചൈനയും കൊറിയയും സ്വീകരിച്ചിരുന്നു. ഇതിനായി അള്‍ട്രാ വൈലറ്റ് പ്രകാശം, ഉയര്‍ന്ന താപം എന്നിവ ഉപയോഗിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it