9/11 ഭീകരാക്രമണം: രക്ഷാ പ്രവര്‍ത്തകരെ ക്യാന്‍സര്‍ ഭീതിയിലാക്കി റിപ്പോര്‍ട്ട്

വേള്‍ഡ് ട്രേഡ് സെന്ററിനെതിരെ നടന്ന 9/11 ഭീകരാക്രമണത്തിനു ശേഷം രക്ഷാപ്രവര്‍ത്തനത്തിലും വീണ്ടെടുക്കലിലും ഏര്‍പ്പെട്ട അര ലക്ഷത്തോളം പേര്‍ക്കിടയില്‍ ക്യാന്‍സര്‍ നിരക്ക് കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. ലുക്കീമിയ ആണ് ഇവരില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് എന്നും ജെ.എന്‍. സി.ഐ ക്യാന്‍സര്‍ സ്‌പെക്ട്രം റിപ്പോര്‍ട്ട് പറയുന്നു.

ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പ്രവര്‍ത്തിച്ചവര്‍ക്കും ആണ് ക്യാന്‍സര്‍ ബാധ കൂടുതലുള്ളതായുള്ള സൂചനയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.പലര്‍ക്കും തൈറോയ്ഡ് ക്യാന്‍സറുണ്ടായി. കെട്ടിടം തകര്‍ന്നപ്പോള്‍ ഉണ്ടായ പൊടിപടലങ്ങള്‍ ശ്വസിച്ചതാണ് ക്യാന്‍സര്‍ നിരക്ക് വര്‍ദ്ധിക്കാനുള്ള കാരണമായി പറയുന്നത്.അതേസമയം, ശ്വാസകോശ അര്‍ബുദം വര്‍ദ്ധിച്ചതിന്റെ നേരിയ സൂചന പോലും കണ്ടെത്താനായില്ല.

'ഇപ്പോഴത്തെ പഠനം മുമ്പ് നടത്തിയ പഠനങ്ങളെ അപേക്ഷിച്ച് പല തരത്തിലുള്ള ക്യാന്‍സര്‍ രോഗ വര്‍ദ്ധന ഏറുന്നതായി കാണിക്കുന്നു,' ഇക്കാഹ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പരിസ്ഥിതി മെഡിസിന്‍, പബ്ലിക് ഹെല്‍ത്ത് പ്രൊഫസര്‍ പിഎച്ച്ഡി സൂസന്‍ ടൈറ്റല്‍ബാം പറഞ്ഞു. 2002 മുതല്‍ 2013 വരെ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്റ്റിക്കട്ട്, പെന്‍സില്‍വാനിയ, ഫ്‌ളോറിഡ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ നിന്നുള്ള കാന്‍സര്‍ രജിസ്ട്രി ഡാറ്റ വഴി 28,729 രക്ഷാപ്രവര്‍ത്തകരിലും വീണ്ടെടുക്കല്‍ തൊഴിലാളികളിലും ഗവേഷകര്‍ പഠനം നടത്തി.

2002 ജൂണില്‍ സൈറ്റ് വൃത്തിയാക്കല്‍ അവസാനിക്കുന്നതുവരെ, തൊഴിലാളികള്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയതെന്നും ഇതു സംബന്ധിച്ച് തുടര്‍ച്ചയായ നിരീക്ഷണം ഇനിയും ആവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു.2001 സെപ്റ്റംബര്‍ പതിനൊന്നിനാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it