ഇസാഫ് ബാങ്ക് മേധാവി കെ.പോള്‍ തോമസ് ‘സാധന്‍’ ചെയര്‍മാന്‍

സാമൂഹിക വികസന രംഗത്തെ ധനകാര്യ സേവന കൂട്ടായ്മ

ESAF bank MD elected as chairman of SA-DHAN
-Ad-

സാമൂഹിക വികസന മേഖലയില്‍ പ്രവര്‍ത്തനമുള്ള ധനകാര്യ സ്ഥാപനങ്ങളുടേയും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടേയും ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായ ‘സാധന്‍’ ചെയര്‍മാനായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മേധാവി കെ.പോള്‍ തോമസിനെ തിരഞ്ഞെടുത്തു.

സാധന്റെ 22-ാമത് വാര്‍ഷിക പൊതുയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കാഷ്പൂര്‍ മൈക്രോ ക്രെഡിറ്റ് എംഡി മുകുള്‍ ജയ്സ്വാള്‍ ആണ് കോ ചെയര്‍മാന്‍. സാറ്റിന്‍ ക്രെഡിറ്റ്‌കെയര്‍ നെറ്റ്വര്‍ക്ക് ലിമിറ്റഡ് സിഎംഡി എച്ച്പി സിംഗ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു.

ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസ് സ്ഥാപകനായ കെ പോള്‍ തോമസിന് മാനേജ്മെന്റ് രംഗത്ത് 32 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. സാമൂഹിക വികസന രംഗത്തെ ധനകാര്യ, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള കൂട്ടായ്മയാണ് റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള സാധന്‍ എന്ന് പോള്‍ തോമസ് പറഞ്ഞു.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here