ഇന്നത്തെ 10 ബിസിനസ് വാർത്തകൾ: ഈവനിംഗ് ന്യൂസ് റൗണ്ട് അപ്പ്-നവം.29

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനു വിമാനങ്ങള്‍ ഉപയോഗിച്ചതിന് 25 കോടി ബിൽ: ഈവനിംഗ് ന്യൂസ് റൗണ്ട് അപ്പ്

complete lock down will be avoided in kerala
-Ad-

1. നോട്ട് നിരോധനത്തിന്റെ ആഘാതം വലുത്, അതിഭയങ്കരം: അരവിന്ദ് സുബ്രഹ്മണ്യന്‍

നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം വലുതും അതിഭയങ്കരവുമായിരുന്നെന്ന് മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. നോട്ട് നിരോധനം പ്രഖ്യാപിക്കുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനായിരുന്നു.

2. സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 456 പോയന്റ് നേട്ടത്തില്‍

-Ad-

തുടര്‍ച്ചായി നാലാമത്തെ ദിവസവും ഓഹരി വിപണിയില്‍ മികച്ച നേട്ടം. സെന്‍സെക്‌സ് 453.46 പോയന്റ് നേട്ടത്തില്‍ 36170.41ലും നിഫ്റ്റി 129.80 പോയന്റ് ഉയര്‍ന്ന് 10858.70ലുമാണ് ക്ലോസ് ചെയ്തത്.

3. രൂപയ്ക്ക് വീണ്ടും നേട്ടം

രൂപയുടെ വിനിമയ മൂല്യം മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. വ്യാഴാഴ്ച ഡോളറിനെതിരെ 77 പൈസ ഉയർന്ന്  69.85 എന്ന നിരക്കിലെത്തി. ആഗോള എണ്ണ വില താഴ്ന്നതും വിദേശ മൂലധന നിക്ഷേപത്തിലുണ്ടായ വർധനവുമാണ് രൂപയ്ക്ക് ഉണർവേകിയത്.

4. 14 പാലങ്ങളുടെ ടോള്‍ പിരിവ് നിര്‍ത്തലാക്കും

പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോള്‍ പിരിവ് നിര്‍ത്തലാക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍, ശ്രീമൂലനഗരം, വെള്ളാപ്പ്, മാട്ടൂല്‍ മടക്കര, നെടുംകല്ല്, മണ്ണൂര്‍ കടവ് എന്നീ പാലങ്ങളുടെ ടോള്‍ പിരിവാണ് നിര്‍ത്തുന്നത്.

5. പുനര്‍നിര്‍മാണം: വേണ്ടത് 31,000 കോടി, ലഭിച്ചത് 2683.18 കോടി

കേരളത്തിന്റെ സമഗ്ര പുനര്‍നിര്‍മാണത്തിന് 31,000 കോടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 2683.18 കോടി മാത്രമാണ്. കൂടാതെ, പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനു വിമാനങ്ങള്‍ ഉപയോഗിച്ചതിന് 25 കോടി രൂപ സംസ്ഥാനം വ്യോമസേനയ്ക്കു നല്‍കണം. പ്രളയകാലത്തു റേഷന്‍ വിതരണം ചെയ്തതിനും വിമാനങ്ങള്‍ ഉപയോഗിച്ചതിനും 290.74 കോടി രൂപ കേന്ദ്ര സര്‍ക്കാരിനും നൽകാനുണ്ട്.

6. പുതിയ ജിഡിപി കണക്കുകൾ കൃത്യതയാർന്നത്: അരുൺ ജെയ്റ്റ്ലി

സർക്കാർ പുറത്തിറക്കിയ പുതിയ സീരീസ് അനുസരിച്ചുള്ള ജിഡിപി സംഖ്യകൾ കൂടുതൽ കൃത്യതയാർന്നതും ലോകരാഷ്ട്രങ്ങളുടെ സ്റ്റാറ്റിസ്റ്റിക്സുമായി ഒത്തുപോകുന്നതുമാണെന്ന്  ധനമന്ത്രി അരുൺ ജെയ്റ്റ്ലി. യുപിഎ ഭരണകാലത്തെ ജിഡിപി നമ്പറുകൾ മനപ്പൂർവം കുറച്ചു കാണിക്കുകയാണെന്നുള്ള ആരോപണങ്ങൾക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം.

7. നവംബർ 30 ന് മുൻപേ 20 കോടി നൽകണം: സ്‌പൈസ് ജെറ്റിനോട് എയർപോർട്ട് അതോറിറ്റി

തരാനുള്ള 20 കോടി രൂപ നവംബർ 30 ന് മുൻപേ തന്നു തീർക്കണമെന്ന് സ്‌പൈസ് ജെറ്റിനോട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. എയർലൈൻ കമ്പനിക്ക് ഇതാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.

8. രജിസ്റ്റർ ചെയ്യാത്ത നിക്ഷേപ അഡ്വൈസർമാരെ കരുതിയിരിക്കണം: സെബി

രജിസ്റ്റർ ചെയ്യാത്ത ഇൻവെസ്റ്റ്മെന്റ് അഡ്വൈസർമാരെ കരുതിയിരിക്കണമെന്ന് നിക്ഷേപകരോട് സെബി. കൂടുതൽ റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന ഇക്കൂട്ടർ മൂലം നിരവധി പേർക്ക് പണം നഷ്ടപ്പെടുന്നതായി സെബിക്ക് പരാതി ലഭിച്ചിരുന്നു.

9. എൻബിഎഫ്‌സിയ്ക്കായി ചട്ടങ്ങളിൽ ഇളവു വരുത്തി ആർബിഐ

ലിക്വിഡിറ്റി പ്രതിസന്ധി തരണം ചെയ്യുന്നതിനായി ബാങ്കിതര സ്ഥാപങ്ങൾക്ക് സെക്യൂരിറ്റൈസേഷൻ ട്രാൻസാക്ഷൻ ചട്ടങ്ങളിൽ ആർബിഐ ഇളവ് വരുത്തി. മിനിമം ഹെഡ്‌ജിങ്‌ കാലാവധിയിൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

10. സമാധാന ചര്‍ച്ചകള്‍ തുടരണമെന്ന് ഇമ്രാന്‍ ഖാന്‍

സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ സഹകരിക്കണമെന്ന ആവശ്യവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും ഭൂതകാലത്തില്‍ ജീവിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനായി ഒരു ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ മാത്രം നിലനില്‍ക്കില്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വരെ പാകിസ്ഥാൻ കാത്തിരിക്കാൻ തയ്യാറാണെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here