കനത്ത ചൂട്, ഡൽഹിയിൽ തൊഴിൽ ഉൽപ്പാദന ക്ഷമത 20-25 % കുറയുന്നു

കനത്ത ചൂട് മൂലം ഡൽഹിയിൽ തൊഴിൽ ഉൽപ്പാദന ക്ഷമത 20 മുതൽ 25 % കുറയുന്നതായി റിപ്പോർട്ട്. കനത്ത ചൂട് അനുഭവിക്കുന്ന ലോകത്തെ 12 നഗരങ്ങളെ കുറിച്ച് അറ്റ്ലാൻറ്റിക്ക് കൗൺസിൽ റിപ്പോർട്ടിലാണ് ഡൽഹിയെ കുറിച്ച് പരാമർശം ഉള്ളത്. ഓഫിസിനുള്ളലോ വ്യാപാര സ്ഥാപനങ്ങളിലോ പണിയെടുക്കുന്നവരുടെ ഉൽപ്പാദന ക്ഷമത 20 ശതമാനവും സൂര്യന് കീഴെ ജോലി ചെയ്യുന്ന വരിൽ 25 % വരെ ഉൽപ്പാദന ക്ഷമത കുറയും.

ഇത് മൂലം രാജ്യത്തിന് പ്രതി വർഷം നഷ്ടം 28,800 കോടി രൂപ (2020 ൽ). 2050 ൽ നഷ്ടം 45,100 കോടി രൂപയായി ഉയരും. കനത്ത ചൂട് മൂലം അടിസ്ഥാന സൗകര്യങ്ങൾക്കും മെഷിനറി കൾക്ക് ഉണ്ടാകുന്ന നഷ്ടം, ആശുപത്രി ചെലവുകൾ എന്നിവ കൂടി കണക്കാക്കിയാൽ നഷ്‌ടം വീണ്ടും വർധിക്കും.

ഒരു വർഷം ശരാശരി 36 ദിവസം താപനില 33.4 ഡിഗ്രിയും കനത്ത ചൂടുള്ള 10 ദിവസങ്ങളിൽ 36.2 ഡിഗ്രി വരെ ഉയരും. ഡൽഹിയുടെ പടിഞ്ഞാറേ ഭാഗത്ത് 8 ഡിഗ്രി ചൂട് കൂടുതലാണ്. അർബൻ ഹീറ്റ് ഐലൻഡ് എന്ന പ്രതിഭാസം മൂലം 2050 ൽ താപനില 9 ശതമാനമായി വർധിക്കും.

കൂടുതൽ മരങ്ങൾ നട്ടും, മേൽക്കൂര തണുപ്പിക്കാനുള്ള സംവിധാനവും, കൂടുതൽ എ സി കൾ ഘടിപ്പിച്ചും ചൂട് കുറയ്ക്കാൻ ശ്രമിക്കുന്നു. എ സി യുടെ ഉപയോഗം കൂടുന്നത് അന്തരീക്ഷത്തിൽ കാർബൺ ബഹിർഗമനം വർധിപ്പിക്കും., തൽഫലമായി കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it